ഉപരാഷ്ട്രപതിയുടെ കാര്യാലയം
രാഷ്ട്രപതിക്ക് ഉപരാഷ്ട്രപതി ജന്മദിനാശംസകൾ നേർന്നു
Posted On:
20 JUN 2025 11:40AM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമുവിന് ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ ഇന്ന് ജന്മദിനാശംസകൾ നേർന്നു.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ 'X' വഴി രാഷ്ട്രപതിക്ക് ആശംസകൾ നേർന്നുകൊണ്ട് അദ്ദേഹം പറഞ്ഞു:
"ബഹുമാനപ്പെട്ട രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമു ജിക്ക് ഹൃദയംഗമമായ ജന്മദിനാശംസകൾ. ജീവിതത്തിൻ്റെ എളിയ തുടക്കം മുതൽ ഏറ്റവും ഉയർന്ന ഭരണഘടനാ പദവി വരെ വിനയത്തിൻ്റെയും, ലാളിത്യത്തിൻ്റെയും ഉദാത്തതയുടെയും പ്രതീകമായ അവരുടെ അസാധാരണ യാത്ര, ജനാധിപത്യത്തിന്റെ യഥാർത്ഥ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നു. എംഎൽഎ, ഗവർണർ, ഇപ്പോൾ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ രാഷ്ട്രപതി എന്നീ നിലകളിൽ പൊതുസേവനത്തിലെ തന്റെ യാത്രയിലുടനീളം അവർ ഉയർന്ന നിലവാരം പുലർത്തിയിട്ടുണ്ട് - അനുകരണീയമായ ഒരു പാരമ്പര്യം."
"ഇന്നലെ രാഷ്ട്രപതി ഭവനിൽ വെച്ച് അവരെ നേരിട്ട് അഭിവാദ്യം ചെയ്യാനുള്ള ബഹുമതി എനിക്ക് ലഭിച്ചു. ഈ ജന്മദിനം അവർക്ക് സമൃദ്ധമായ ആരോഗ്യവും സന്തോഷവും നൽകട്ടെ, സർവ്വശക്തൻ അവർക്ക് നമ്മുടെ രാജ്യത്തെ സേവിക്കാനുള്ള ശക്തി നൽകട്ടെ."
********************
(Release ID: 2137942)