ആയുഷ്
                
                
                
                
                
                    
                    
                        യോഗ സംഗമ പരിപാടിയുടെ രജിസ്ട്രേഷനുകൾ 4 ലക്ഷം പിന്നിട്ട് ചരിത്രം കുറിച്ചു
                    
                    
                        ഒരു ലക്ഷത്തിലധികം യോഗ കേന്ദ്രങ്ങളുമായി രാജസ്ഥാൻ മുന്നിൽ
ഒരു ലക്ഷത്തിലധികം പരിപാടികളുമായി വൻ പങ്കാളിത്തത്തോടെ ആന്ധ്രാപ്രദേശ് തൊട്ടുപിന്നിൽ
                    
                
                
                    Posted On:
                18 JUN 2025 12:46PM by PIB Thiruvananthpuram
                
                
                
                
                
                
                ആരോഗ്യക്ഷേമത്തിനായുള്ള ഐക്യത്തിന്റെ ആവേശകരമായ പ്രതിഫലനമെന്നോണം, 2025 ലെ 11-ാമത് അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ചുള്ള (IDY) പ്രധാന പരിപാടിയായ 'യോഗ സംഗമം' 4 ലക്ഷം രജിസ്ട്രേഷനുകളുമായി ചരിത്രം സൃഷ്ടിച്ചു. പരമ്പരാഗത ആരോഗ്യ രീതികളിലൂടെ സമഗ്ര ആരോഗ്യത്തിനുള്ള ആഗോള മാർഗദർശി എന്ന നിലയിൽ ഇന്ത്യയുടെ പങ്ക് ഇത് ശക്തിപ്പെടുത്തുന്നു. ഇന്ത്യയിലെ ഒരു പരിപാടിക്കും മുൻപെങ്ങും ഇത്രയധികം വിപുലമായ പങ്കാളിത്ത ഉറപ്പ് ലഭിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
ജൂൺ 21 ന്, രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് സ്ഥലങ്ങളിൽ ഒരേസമയത്ത് ചരിതം സൃഷ്ടിച്ചുകൊണ്ട് സമന്വയമായി യോഗ പ്രകടനം നടക്കും. ഇന്ത്യയുടെ ക്ഷേമ യാത്രയിലെ ഒരു നാഴികക്കല്ല് ആയിരിക്കുമിത്. ഈ ദേശവ്യാപക പ്രസ്ഥാനത്തിന്റെ ഏറ്റവും പ്രധാന പരിപാടി വിശാഖപട്ടണത്ത് നടക്കും. അവിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ശ്രീ ചന്ദ്രബാബു നായിഡു, കേന്ദ്ര ആയുഷ് മന്ത്രാലയ സഹമന്ത്രിയും (സ്വതന്ത്ര), ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് സഹമന്ത്രിയുമായ ശ്രീ പ്രതാപ് റാവു ജാദവ് എന്നിവർ ചേർന്ന് 5 ലക്ഷത്തിലധികം പേർ പങ്കെടുക്കുന്ന പൊതു യോഗാഭ്യാസ പ്രകടനം നയിക്കും
2025 ജൂൺ 21-ന് രാവിലെ 6:30 മുതൽ രാവിലെ 7:45 വരെ ക്രമീകരിച്ചിരിക്കുന്ന യോഗ സംഗമം, ഇതുവരെയുള്ളതിൽ ഏറ്റവും വലിയ ബഹുജന യോഗ പരിപാടികളിൽ ഒന്നായി മാറാൻ ഒരുങ്ങുകയാണ്.
 ലക്ഷക്കണക്കിന് സ്ഥാപനങ്ങളും സംഘടനകളും സമൂഹങ്ങളും ചേർന്ന് ഒരേ സമയം പരിപാടിയിൽ പങ്കെടുക്കും.
ഈ ജനപങ്കാളിത്ത പ്രസ്ഥാനത്തിന്റെ നേതൃനിരയിൽ 1,38,033 സംഘടനകളുടെ രജിസ്ട്രെഷനുമായി രാജസ്ഥാൻ തുടരുന്നു.
ആന്ധ്രപ്രദേശ് (1,38,033), ഉത്തർപ്രദേശ് (1,01,767), മധ്യപ്രദേശ് (26,159), ഗുജറാത്ത് (19,951),
ഹിമാചൽ പ്രദേശ് (12,000) എന്നിവയാണ് തൊട്ട് പിന്നിൽ
യോഗയെ ആഗോള സുസ്ഥിരതയുമായും വ്യക്തിഗത ക്ഷേമവുമായും സമന്വയിപ്പിക്കുന്ന - 'ഏക ഭൂമിയ്ക്കും ഏകാരോഗ്യത്തിനുമായി യോഗ ' എന്ന ഈ വർഷത്തെ ഐ ഡി വൈ പ്രമേയത്തിനോട് പൊരുത്തപ്പെടുന്ന വിധത്തിൽ, ജനങ്ങളുടെ വമ്പിച്ച ആവേശത്തെയാണ് ഈ ഉയർന്ന പങ്കാളിത്തം പ്രതിഫലിപ്പിക്കുന്നത്.
ഐഐടികളും ഐഐഎമ്മുകളും പ്രമുഖ കോർപ്പറേറ്റുകളും മുതൽ താഴെത്തട്ടിലുള്ള എൻജിഒകൾ വരെ, വിവിധ മേഖലകളിലെ സ്ഥാപനങ്ങൾ ഈ കൂട്ടായ പ്രവർത്തനത്തിനുള്ള ആഹ്വാനം സ്വീകരിക്കുന്നു. രാജ്യവ്യാപകമായി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനുള്ള കേന്ദ്രമായി യോഗ സംഗം പോർട്ടൽ (https://yoga.ayush.gov.in/yoga-sangam) മാറിയിരിക്കുന്നു.
യോഗ സംഗമത്തിൽ എങ്ങനെ ഭാഗമാകാം:
•സന്ദർശിക്കുക: https://yoga.ayush.gov.in/yoga-sangam
•നിങ്ങളുടെ ഗ്രൂപ്പ്/സംഘടന രജിസ്റ്റർ ചെയ്യുക
   •രാവിലെ 6:30 മുതൽ 7:00 വരെ പ്രധാനമന്ത്രിയുടെ അഭിസംബോധന തത്സമയം വീക്ഷിക്കുക. രാവിലെ 7:00 മുതൽ 7:45 വരെ യോഗാഭ്യാസപ്രകടനം നടത്തുക
•നിങ്ങളുടെ പരിപാടിയുടെ വിശദാംശങ്ങൾ അപ്‌ലോഡ് ചെയ്യുകയും ഔദ്യോഗികമായ അഭിനന്ദന സർട്ടിഫിക്കറ്റ് നേടുകയും ചെയ്യുക
 4 ലക്ഷത്തിലധികം സംഘടനകളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കിയ പരിപാടിയുടെ പരിവർത്തന നിമിഷത്തിൽ പങ്കുചേരാൻ ആയുഷ് മന്ത്രാലയം ഏവരെയും ക്ഷണിക്കുന്നു. ആരോഗ്യം,ഒരുമ, മികച്ച ഭാവി എന്നിവയ്ക്കായി യോഗയിലൂടെ നമുക്ക് ഒന്നുചേരാം. 
 
SKY
 
*******
 
                
                
                
                
                
                (Release ID: 2137307)
                Visitor Counter : 3
                
                
                
                    
                
                
                    
                
                Read this release in: 
                
                        
                        
                            English 
                    
                        ,
                    
                        
                        
                            Urdu 
                    
                        ,
                    
                        
                        
                            Marathi 
                    
                        ,
                    
                        
                        
                            Nepali 
                    
                        ,
                    
                        
                        
                            हिन्दी 
                    
                        ,
                    
                        
                        
                            Assamese 
                    
                        ,
                    
                        
                        
                            Punjabi 
                    
                        ,
                    
                        
                        
                            Gujarati 
                    
                        ,
                    
                        
                        
                            Odia 
                    
                        ,
                    
                        
                        
                            Tamil 
                    
                        ,
                    
                        
                        
                            Telugu