ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

ദൃഢനിശ്ചയത്തിന്റെയും സമർപ്പണത്തിന്റെയും പൊതുസേവനത്തോടുള്ള പ്രതിജ്ഞാബദ്ധതയുടെയും സുവർണ്ണ കാലഘട്ടമാണ് മോദി ഗവൺമെൻ്റിൻ്റെ ചരിത്രപരമായ 11 വർഷങ്ങൾ എന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ

സേവനത്തിന്റെ ഈ 11 വർഷത്തിനിടയിൽ, രാജ്യം സാമ്പത്തിക പുനരുജ്ജീവനത്തിന്റെയും സാമൂഹിക നീതിയുടെയും സാംസ്കാരിക അഭിമാനത്തിന്റെയും ദേശീയ സുരക്ഷയുടെയും ഒരു പുതിയ യുഗത്തിന് സാക്ഷ്യം വഹിച്ചു

Posted On: 09 JUN 2025 4:53PM by PIB Thiruvananthpuram

ദൃഢനിശ്ചയത്തിന്റെയും സമർപ്പണത്തിന്റെയും പൊതുസേവനത്തോടുള്ള പ്രതിജ്ഞാബദ്ധതയുടെയും സുവർണ്ണ കാലഘട്ടമാണ് മോദി ഗവൺമെൻ്റിൻ്റെ ചരിത്രപരമായ 11 വർഷങ്ങൾ എന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു.

 

സേവനത്തിന്റെ ഈ 11 വർഷത്തിനിടയിൽ രാജ്യം സാമ്പത്തിക പുനരുജ്ജീവനത്തിന്റെയും സാമൂഹിക നീതിയുടെയും സാംസ്കാരിക അഭിമാനത്തിന്റെയും ദേശീയ സുരക്ഷയുടെയും ഒരു പുതിയ യുഗത്തിന് സാക്ഷ്യം വഹിച്ചുവെന്ന് ശ്രീ അമിത് ഷാ സാമൂഹ്യ മാധ്യമമായ 'എക്സി'ൽ കുറിച്ചു. നേതൃത്വം കൃത്യമാണെങ്കിൽ ദൃഢ നിശ്ചയം അചഞ്ചലമാകുമെന്നും പൊതുസേവനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുമെന്നും അതിലൂടെ സേവനം, സുരക്ഷ, സദ്ഭരണം എന്നിവയിൽ പുതിയ നാഴികക്കല്ലുകൾ കൈവരിക്കാനാകുമെന്നും മോദി ഗവണ്മെന്റ് തെളിയിച്ചിട്ടുണ്ട്.

 

2014 ൽ ശ്രീ മോദി ചുമതലയേറ്റപ്പോൾ രാജ്യത്ത് നയപരമായ നിശ്ചലത ഉണ്ടായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. വ്യക്തമായ നയങ്ങളോ നേതൃത്വമോ ഉണ്ടായിരുന്നില്ല. ഗവണ്മെന്റിൽ അഴിമതി അതിന്റെ ഉച്ചസ്ഥായിയിലായിരുന്നു. സമ്പദ്‌വ്യവസ്ഥ ദുർബലമായിരുന്നു. കൂടാതെ ഭരണ സംവിധാനം ദിശാബോധമില്ലാത്തതായിരുന്നു. എന്നാൽ ഈ 11 വർഷത്തെ പൊതുസേവനത്തിൽ, ' മിനിമം കുറഞ്ഞ ഗവൺമെന്റ്, മാക്സിമം ഗവേണൻസ് ' എന്ന സമീപനം രാജ്യത്തിന്റെ വികസനത്തിന്റെ വേഗതയെയും വിപുലതയെയും മാറ്റിമറിച്ചു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കർഷകരെയും സ്ത്രീകളെയും പിന്നാക്ക വിഭാഗങ്ങളെയും ദലിതരെയും പാർശ്വവത്കരിക്കപ്പെട്ടവരെയും ഭരണത്തിന്റെ കേന്ദ്രത്തിലേക്ക് കൊണ്ടുവന്നു. പ്രീണനത്തിന് പകരം "സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്" (എല്ലാവർക്കും ഒപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം, എല്ലാവരുടെയും പരിശ്രമം) അടിസ്ഥാനമാക്കിയുള്ള തൊഴിൽ സംസ്കാരം കൊണ്ടുവന്നു.

 

11 വർഷത്തെ പൊതുസേവനത്തിനിടയിൽ ദേശീയ സുരക്ഷാ മേഖലയിലും സുപ്രധാന നാഴികക്കല്ലുകൾ കൈവരിക്കാൻ കഴിഞ്ഞുവെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. നക്സലിസം ഉന്മൂലനഘട്ടത്തിലാണ്. ജമ്മു & കശ്മീരിലും വടക്കുകിഴക്കൻ മേഖലയിലും സമാധാനം സ്ഥാപിക്കപ്പെട്ടു. ഭീകരരെ അവരുടെ പ്രദേശത്ത് കടന്നു ചെന്ന് ആക്രമിച്ചുകൊണ്ട് ഇന്ത്യ ഇപ്പോൾ ഭീകരാക്രമണങ്ങൾക്ക് മറുപടി നൽകുന്നു. മോദി ഗവണ്മെന്റിന് കീഴിൽ രാജ്യത്തിന്റെ പ്രതിച്ഛായ മാറ്റത്തെ ഇത് പ്രതിഫലിപ്പിക്കുന്നു. മോദി 3.0 ൽ, പരിഷ്കരണം, പ്രവർത്തനം, പരിവർത്തനം എന്നിവയുടെ ശക്തിയിലൂടെ നവ ഇന്ത്യ വികസനത്തിലേക്കും സ്വാശ്രയത്വത്തിലേക്കും അതിവേഗം പുരോഗമിക്കുന്നു. പൗരന്മാരുടെ ജീവിതത്തിൽ ശുഭകരമായ മാറ്റങ്ങൾ വരുത്തുന്നതിനും എല്ലാ മേഖലകളിലും ഇന്ത്യയെ ഒന്നാം സ്ഥാനത്ത് എത്തിക്കുന്നതിനുമുള്ള ഈ യാത്ര അതേ രീതിയിൽ തുടരുമെന്നും ശ്രീ അമിത് ഷാ കുറിച്ചു.

***** 


(Release ID: 2135191)