പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ജമ്മു കശ്മീരിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനുള്ള കാഴ്ചപ്പാടും 46,000 കോടി രൂപയുടെ സുപ്രധാന പദ്ധതികളും പ്രധാനമന്ത്രി വിശദീകരിച്ചു


പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ചെനാബ് പാലത്തിലെ ക്രമീകരണങ്ങള്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി അവലോകനം ചെയ്തു

Posted On: 05 JUN 2025 7:04PM by PIB Thiruvananthpuram

ജമ്മുകശ്മീരിന്റെ കണക്റ്റിവിറ്റിയുടെ  ചരിത്രപരമായ നാഴികക്കല്ലുകളായി അടയാളപ്പെടുത്തുന്ന 46,000 കോടി രൂപയുടെ സുപ്രധാന പദ്ധതികളും ഈ മേഖലയിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനുള്ള കാഴ്ചപ്പാടും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിശദീകരിച്ചു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലമായ പ്രശസ്തമായ ചെനാബ് പാലത്തിലെ ക്രമീകരണങ്ങള്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി അവലോകനം ചെയ്തു.
ചെനാബ് റെയില്‍ പാലം ജമ്മുവിനും ശ്രീനഗറിനും ഇടയിലുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിന് സഹായകരമാകുമെന്ന് ശ്രീ മോദി പരാമര്‍ശിച്ചു. ഉധംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍വേ ലിങ്ക് (യു.എസ്.ബി.ആര്‍.എല്‍) പദ്ധതി എല്ലാ കാലാവസ്ഥയിലും കണക്റ്റിവിറ്റി ഉറപ്പാക്കുമെന്നും ശ്രീ മാതാ വൈഷ്‌ണോ ദേവി കത്രയ്ക്കും ശ്രീനഗറിനും ഇടയില്‍ ആരംഭിക്കുന്ന വന്ദേ ഭാരത് ട്രെയിനുകള്‍ ആത്മീയ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയുടെ എക്‌സ് ത്രെഡ് പോസ്റ്റുകള്‍ക്ക് മറുപടിയായി പ്രധാനമന്ത്രി കുറിച്ചു:

''ജമ്മു കശ്മീരിലെ എന്റെ സഹോദരി സഹോദരന്മാര്‍ക്ക് നാളെ, ജൂണ്‍ 6 തീര്‍ച്ചയായും സവിശേഷമായ ഒരു ദിവസമാണ്. 46,000 കോടി രൂപയുടെ സുപ്രധാന അടിസ്ഥാന സൗകര്യ പദ്ധതികളാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്, ഇത് ജനങ്ങളുടെ ജീവിതത്തില്‍ വളരെ ഗുണപരമായ സ്വാധീനം ചെലുത്തും.


വാസ്തുവിദ്യയുടെ അസാധാരണമായ ഒരു നേട്ടം എന്നതിനപ്പുറം, ചെനാബ് റെയില്‍ പാലം ജമ്മുവിനും ശ്രീനഗറിനും ഇടയിലുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തും. വെല്ലുവിളി നിറഞ്ഞ ഒരു ഭൂപ്രദേശത്ത് ഇന്ത്യയിലെ ആദ്യത്തെ കേബിള്‍-സ്‌റ്റേയ്ഡ് റെയില്‍ പാലമായി ആഞ്ജി പാലം ഉയര്‍ന്നുനില്‍ക്കുകയാണ്.


ഉധംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍ ലിങ്ക് (യു.എസ്.ബി.ആര്‍.എല്‍) പദ്ധതി എല്ലാ കാലാവസ്ഥയിലും കണക്റ്റിവിറ്റി ഉറപ്പാക്കും. ശ്രീ മാതാ വൈഷ്‌ണോ ദേവി കത്രയില്‍ നിന്ന് ശ്രീനഗറിലേക്കുള്ള വന്ദേ ഭാരത് ട്രെയിനുകള്‍ ആത്മീയ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയും ഉപജീവനമാര്‍ഗ്ഗത്തിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും."

-SK-

(Release ID: 2134372)