പ്രധാനമന്ത്രിയുടെ ഓഫീസ്
പരിസ്ഥിതി സംരക്ഷണത്തിനായുള്ള സമർപ്പണം ശക്തിപ്പെടുത്താൻ പ്രധാനമന്ത്രി പൗരന്മാരോട് ആഹ്വാനം ചെയ്തു
Posted On:
05 JUN 2025 9:07AM by PIB Thiruvananthpuram
പരിസ്ഥിതി സംരക്ഷണത്തിനായുള്ള സമർപ്പണം ശക്തിപ്പെടുത്താൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പൗരന്മാരോട് ആഹ്വാനം ചെയ്തു. പരിസ്ഥിതിയെ കൂടുതൽ ഹരിതാഭവും മികച്ചതുമായി നിർമ്മിക്കുന്നതിന് താഴെത്തട്ടിൽ പ്രവർത്തിക്കുന്നവരുടെ വിലയേറിയ സംഭാവനകളെ അദ്ദേഹം എടുത്തു പറഞ്ഞു.
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തന്റെ ചിന്തകൾ പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി എക്സിൽ കുറിച്ചു:
"ഈ ലോക പരിസ്ഥിതി ദിനത്തിൽ, നമ്മുടെ ഗ്രഹത്തെ സംരക്ഷിക്കുന്നതിനും നാം നേരിടുന്ന വെല്ലുവിളികളെ മറികടക്കുന്നതിനുമുള്ള നമ്മുടെ ശ്രമങ്ങൾ കൂടുതൽ ശക്തമാക്കാം. നമ്മുടെ പരിസ്ഥിതിയെ കൂടുതൽ ഹരിതാഭവും മികച്ചതുമാക്കാൻ താഴെത്തട്ടിൽ പ്രവർത്തിക്കുന്ന എല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു."
***
NK
(Release ID: 2134038)
Visitor Counter : 3
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Nepali
,
Manipuri
,
Bengali-TR
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada