പ്രധാനമന്ത്രിയുടെ ഓഫീസ്
ശ്രീ സുഖ്‌ദേവ് സിങ് ഢിണ്ഡ്സ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
28 MAY 2025 9:34PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ശ്രീ സുഖ്‌ദേവ് സിങ് ഢിണ്ഡ്സ ജിയുടെ നിര്യാണത്തിൽ അനുശോചിച്ചു. “വലിയ അറിവും പൊതുസേവനത്തോടുള്ള അചഞ്ചലമായ പ്രതിജ്ഞാബദ്ധതയുമുള്ള പ്രഗത്ഭ രാഷ്ട്രതന്ത്രജ്ഞനായിരുന്നു അദ്ദേഹം. പഞ്ചാബുമായും അവിടത്തെ ജനങ്ങളുമായും സംസ്കാരവുമായും അദ്ദേഹത്തിന് അടിസ്ഥാനതലത്തിലുള്ള ബന്ധം എപ്പോഴും ഉണ്ടായിരുന്നു” - ശ്രീ മോദി പറഞ്ഞു.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:
"ശ്രീ സുഖ്‌ദേവ് സിങ് ഢിണ്ഡ്സ ജിയുടെ വിയോഗം നമ്മുടെ രാഷ്ട്രത്തിനു വലിയ നഷ്ടമാണ്. വലിയ അറിവും പൊതുസേവനത്തോടുള്ള അചഞ്ചലമായ പ്രതിജ്ഞാബദ്ധതയുമുള്ള പ്രഗത്ഭ രാഷ്ട്രതന്ത്രജ്ഞനായിരുന്നു അദ്ദേഹം. പഞ്ചാബുമായും അവിടത്തെ ജനങ്ങളുമായും സംസ്കാരവുമായും അദ്ദേഹത്തിന് അടിസ്ഥാനതലത്തിലുള്ള ബന്ധം എപ്പോഴും ഉണ്ടായിരുന്നു. ഗ്രാമവികസനം, സാമൂഹ്യനീതി, സമഗ്രവളർച്ച തുടങ്ങിയ വിഷയങ്ങൾക്കായി അദ്ദേഹം പോരാടി. നമ്മുടെ സാമൂഹ്യഘടനയെ കൂടുതൽ കരുത്തുറ്റതാക്കാൻ അദ്ദേഹം എല്ലായ്പ്പോഴും പ്രവർത്തിച്ചു. ഏറെ വർഷങ്ങളായി അദ്ദേഹത്തെ അറിയാനും വിവിധ വിഷയങ്ങളിൽ അടുത്തിടപഴകാനും എനിക്കു ഭാഗ്യം ലഭിച്ചു. ദുഃഖകരമായ ഈ വേളയിൽ എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടും അനുഭാവികളോടുമൊപ്പമാണ്.”
******
-SK-
(रिलीज़ आईडी: 2132203)
आगंतुक पटल : 5
इस विज्ञप्ति को इन भाषाओं में पढ़ें:
Manipuri
,
English
,
Urdu
,
Marathi
,
हिन्दी
,
Bengali-TR
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada