രാഷ്ട്രപതിയുടെ കാര്യാലയം
'സാഹിത്യത്തിൽ എത്രമാത്രം മാറ്റം വന്നിരിക്കുന്നു?' എന്ന വിഷയത്തിൽ രാഷ്ട്രപതി ഭവനിൽ സാഹിത്യ സമ്മേളനം സംഘടിപ്പിക്കും
Posted On:
28 MAY 2025 1:20PM by PIB Thiruvananthpuram
2025 മെയ് 29, 30 തീയതികളിൽ രാഷ്ട്രപതി ഭവൻ സാംസ്കാരിക മന്ത്രാലയത്തിനു കീഴിലെ സാഹിത്യ അക്കാദമിയുമായി സഹകരിച്ച് രാഷ്ട്രപതി ഭവൻ സാംസ്കാരിക കേന്ദ്രത്തിൽ 'സാഹിത്യത്തിൽ എത്രത്തോളം മാറ്റം വന്നിരിക്കുന്നു' എന്ന വിഷയത്തിൽ ഒരു സാഹിത്യ സമ്മേളനം സംഘടിപ്പിക്കും.
2025 മെയ് 29ന് സാംസ്കാരിക, ടൂറിസം മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്തിന്റെയും രാജ്യത്തുടനീളമുള്ള സാഹിത്യകാരന്മാരുടെയും സാന്നിധ്യത്തിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമു സമ്മേളനം ഉദ്ഘാടനം ചെയ്യും.
കവികളുടെ സംഗമം - ഹൃദയത്തിൽ നിന്ന് നേരിട്ട്; ഇന്ത്യയിലെ സ്ത്രീവാദ സാഹിത്യം: പുതിയ അടിത്തറകൾ തകർക്കൽ; സാഹിത്യത്തിലെ മാറ്റം vs. മാറ്റത്തിന്റെ സാഹിത്യം; ആഗോള വീക്ഷണത്തിൽ ഇന്ത്യൻ സാഹിത്യത്തിന്റെ പുതിയ ദിശകൾ എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങളെക്കുറിച്ചുള്ള വിവിധ സെഷനുകൾ രണ്ട് ദിവസത്തെ സമ്മേളനത്തിൽ നടക്കും. ദേവി അഹല്യഭായ് ഹോൾക്കറുടെ ഗാഥയോടെ സമ്മേളനം അവസാനിക്കും.
*****
(Release ID: 2132061)