ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

ഛത്തീസ്ഗഢ്, തെലങ്കാന അതിർത്തിയിലെ കരേഗുട്ട കുന്നുകളിൽ നക്സൽ വിരുദ്ധ ദൗത്യത്തിനിടെ പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥരെ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ഡൽഹി എയിംസിൽ സന്ദർശിച്ചു.

ആഭ്യന്തരമന്ത്രി അവരുടെ ആരോഗ്യസ്ഥിതി അന്വേഷിക്കുകയും രാജ്യത്തിന് അവരിൽ വിശ്വാസവും അഭിമാനവുമുണ്ടെന്ന് അറിയിക്കുകയും ചെയ്തു

Posted On: 15 MAY 2025 7:38PM by PIB Thiruvananthpuram
കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഇന്ന് ഡൽഹിയിലെ എയിംസ് ട്രോമ സെന്റർ സന്ദർശിച്ചു. ഛത്തീസ്ഗഢ്, തെലങ്കാന അതിർത്തികളിലെ കരേഗുട്ട കുന്നുകളിൽ 31 നക്സലൈറ്റുകളെ വധിച്ച, നക്സൽ വിരുദ്ധ ദൗത്യത്തിനിടെ പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥരെ അദ്ദേഹം സന്ദർശിച്ചു.
 
"നമ്മുടെ സുരക്ഷാ സേന പൂർണ്ണ വീര്യത്തോടെ നക്സലിസത്തിന്റെ എല്ലാ അടയാളങ്ങളും ഇല്ലാതാക്കുകയാണ്. ഇന്ന് ഡൽഹിയിലെ എയിംസ് ട്രോമ സെന്റർ സന്ദർശിച്ചു. ഛത്തീസ്ഗഢ്, തെലങ്കാന അതിർത്തി പ്രദേശത്തെ കരേഗുട്ട കുന്നുകളിൽ 31 നക്സലൈറ്റുകളെ വധിച്ച നക്സൽ വിരുദ്ധ ദൗത്യത്തിനിടെ പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥരെ സന്ദർശിച്ചു. അവരുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് അന്വേഷിച്ചു. രാഷ്ട്രം അവരിൽ വിശ്വാസവും അഭിമാനവും അർപ്പിച്ചിരിക്കുന്നതായി അവരെ അറിയിച്ചു ". എക്സ് പോസ്റ്റിൽ ആഭ്യന്തരമന്ത്രി കുറിച്ചു.

 
 ഛത്തീസ്ഗഢ്-തെലങ്കാന അതിർത്തിയിൽ സൈനികർ 21 ദിവസം തുടർച്ചയായി നടത്തിയ ഓപ്പറേഷനിൽ 31 നക്സലൈറ്റുകളെ വധിച്ചുവെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. ഈ സൈനികരുടെ ധൈര്യത്തിലും വീര്യത്തിലും രാജ്യം മുഴുവൻ അഭിമാനിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
 
****

(Release ID: 2128979)