പ്രധാനമന്ത്രിയുടെ ഓഫീസ്
വ്യോമസേനയുടെ ധീരരായ യോദ്ധാക്കളും സൈനികരുമായി കൂടിക്കാഴ്ച നടത്താൻ എ.എഫ്.എസ്. ആദംപൂർ സന്ദർശിച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
13 MAY 2025 12:40PM by PIB Thiruvananthpuram
നമ്മുടെ ധീരരായ വ്യോമസേനാ യോദ്ധാക്കളെയും സൈനികരെയും കാണാനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് എ.എഫ്.എസ്. ആദംപൂർ സന്ദർശിച്ചു. "ധീരത, ദൃഢനിശ്ചയം, നിർഭയത്വം എന്നിവയുടെ പ്രതീകമായവരോടൊപ്പം സമയം ചെലവഴിക്കുക എന്നത് വളരെ സവിശേഷമായ ഒരു അനുഭവമായിരുന്നു", ശ്രീ മോദി പറഞ്ഞു.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:
"ഇന്ന് രാവിലെ, ഞാൻ എ.എഫ്.എസ്. ആദംപൂരിൽ പോകുകയും നമ്മുടെ ധീരരായ വ്യോമസേനാ യോദ്ധാക്കളെയും സൈനികരെയും കാണുകയും ചെയ്തു. ധീരത, ദൃഢനിശ്ചയം, നിർഭയത്വം എന്നിവയുടെ പ്രതീകമായവരോടൊപ്പം സമയം ചെലവഴിക്കുക എന്നത് വളരെ സവിശേഷമായ ഒരു അനുഭവമായിരുന്നു. നമ്മുടെ രാജ്യത്തിനായി നമ്മുടെ സായുധ സേന ചെയ്യുന്ന എല്ലാ സേവനങ്ങൾക്കും ഇന്ത്യയ്ക്ക് എല്ലായ്പ്പോഴും കൃതജ്ഞതയുണ്ടായിരിക്കും."
***
SK
(रिलीज़ आईडी: 2128360)
आगंतुक पटल : 14
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Nepali
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada