വ്യോമയാന മന്ത്രാലയം
32 വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ച നടപടി പിൻവലിച്ചു
Posted On:
12 MAY 2025 12:20PM by PIB Thiruvananthpuram
32 വിമാനത്താവളങ്ങളിൽ സിവിൽ വിമാന പ്രവർത്തനങ്ങൾ 2025 മെയ് 15 വരെ( 05:29 മണിക്കൂർ സമയം വരെ) താൽക്കാലികമായി നിർത്തിവെച്ച നടപടി പിൻവലിച്ചു. ഈ വിമാനത്താവളങ്ങളിൽ ഇപ്പോൾ സിവിൽ വിമാന പ്രവർത്തനങ്ങൾ സാധ്യമാണ്.
വിമാനങ്ങളുടെ തൽസ്ഥിതി സംബന്ധിച്ച വിവരങ്ങൾക്കും പുതുക്കിയ അറിയിപ്പുകൾക്കും യാത്രക്കാർ വിമാനക്കമ്പനികളുമായി നേരിട്ട് ബന്ധപ്പെടുകയും വിമാനക്കമ്പനികളുടെ വെബ്സൈറ്റ് നിരീക്ഷിക്കുകയും വേണമെന്ന് നിർദ്ദേശിക്കുന്നു.
****************
(Release ID: 2128216)
Visitor Counter : 2