രാജ്യരക്ഷാ മന്ത്രാലയം
സംഘര്‍ഷം രൂക്ഷമാക്കാന്‍ പാക്കിസ്ഥാന്‍ നടത്തിയ ശ്രമങ്ങളെ ആനുപാതികമായി നേരിട്ട് ഇന്ത്യ
Posted On:
08 MAY 2025 2:34PM by PIB Thiruvananthpuram
ന്യൂ ഡൽഹി, 08 മെയ് 2025
ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് 2025 മെയ് 07 ന് നടത്തിയ പത്രസമ്മേളനത്തിൽ പാക്കിസ്ഥാനെതിരായ പ്രതികരണം ശ്രദ്ധാകേന്ദ്രീകൃതവും പരിമിതവും പ്രശ്നങ്ങള്‍ രൂക്ഷമാക്കാത്തതുമെന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്. പാകിസ്ഥാൻ സൈനിക കേന്ദ്രങ്ങളെ, ഇന്ത്യയുടെ നീക്കം ലക്ഷ്യമിട്ടില്ലെന്ന് പ്രത്യേകം പരാമർശിച്ചിരുന്നു. ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ നടക്കുന്ന ഏത് ആക്രമണത്തിനും ഉചിതമായ മറുപടിയുണ്ടാകുമെന്നും ആവർത്തിച്ച് വ്യക്തമാക്കി.
2025 മെയ് 07, 08 ദിവസങ്ങളില്‍ രാത്രി അവന്തിപുര, ശ്രീനഗർ, ജമ്മു, പത്താൻകോട്ട്, അമൃത്സർ, കപൂർത്തല, ജലന്ധർ, ലുധിയാന, ആദംപൂർ, ഭട്ടിൻഡ, ചണ്ഡീഗഢ്, നാൽ, ഫലോഡി, ഉത്തരലൈ, ഭുജ് അടക്കം വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെ നിരവധി സൈനിക കേന്ദ്രങ്ങളില്‍ ഡ്രോണുകളും മിസൈലുകളുമുപയോഗിച്ച് പാകിസ്ഥാൻ ആക്രമണത്തിന് ശ്രമിച്ചു. സംയോജിത യുഎഎസ് പ്രതിരോധ ഗ്രിഡും വ്യോമ പ്രതിരോധ സംവിധാനങ്ങളും ഈ ശ്രമങ്ങള്‍ പരാജയപ്പെടുത്തി. പാകിസ്ഥാൻ നടത്തിയ ആക്രമണത്തിന് തെളിവായി ഇതിന്റെ അവശിഷ്ടങ്ങൾ വിവിധ മേഖലകളില്‍നിന്ന് കണ്ടെടുക്കുന്നുണ്ട്.
ഇന്ന് രാവിലെ ഇന്ത്യൻ സായുധ സേന പാകിസ്ഥാനിലെ വിവിധയിടങ്ങളില്‍ വ്യോമ പ്രതിരോധ റഡാറുകളെയും സംവിധാനങ്ങളെയും ലക്ഷ്യമിട്ടു. പാകിസ്ഥാന്റെ അതേ രീതിയില്‍ അതേ തീവ്രതയോടെയായിരുന്നു ഇന്ത്യയുടെ പ്രതികരണം. ലാഹോറിലെ വ്യോമ പ്രതിരോധ സംവിധാനം തകര്‍ക്കപ്പെട്ടതായി വിശ്വസനീയ വിവരങ്ങളും ലഭ്യമായി.
ജമ്മു കശ്മീരിലെ കുപ്‍വാര, ബാരാമുള്ള, ഉറി, പൂഞ്ച്, മെന്ദാർ, രജൗരി മേഖലകളില്‍ നിയന്ത്രണ രേഖയിലുടനീളം പ്രകോപനമില്ലാതെ ചെറുപീരങ്കികളും ശക്തമായ തോക്കുകളുമുപയോഗിച്ച് നടത്തുന്ന വെടിവയ്പ്പ് പാകിസ്ഥാൻ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.
പാകിസ്ഥാൻ നടത്തിയ വെടിവയ്പ്പിൽ മൂന്ന് സ്ത്രീകളും അഞ്ച് കുട്ടികളുമടക്കം പതിനാറ് നിരപരാധികൾക്കാണ് ജീവൻ നഷ്ടമായത്. ചെറുപീരങ്കികളും തോക്കുകളുമുപയോഗിച്ച് പാകിസ്ഥാന്‍ നടത്തുന്ന ആക്രമണത്തിന് തടയിടാന്‍ ഈ സാഹചര്യത്തിലും ഇന്ത്യ പ്രതികരിക്കാൻ നിർബന്ധിതമായി.
സംഘർഷം രൂക്ഷമാകാതിരിക്കാനുള്ള പ്രതിബദ്ധതയിലൂന്നിയ ഇന്ത്യൻ സായുധ സേനയുടെ സമീപനത്തെ പാക്കിസ്ഥാന്‍ സൈന്യം ആദരിക്കുന്നിടത്തോളം ഇന്ത്യ അതിലുറച്ചുനില്‍ക്കുന്നു.
*****************
(Release ID: 2127707)
Visitor Counter : 2
Read this release in:
Odia
,
English
,
Urdu
,
Marathi
,
Nepali
,
Hindi
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada