പ്രധാനമന്ത്രിയുടെ ഓഫീസ്
തെരഞ്ഞെടുപ്പു വിജയത്തിൽ ലോറൻസ് വോങ്ങിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
Posted On:
04 MAY 2025 9:51AM by PIB Thiruvananthpuram
തെരഞ്ഞെടുപ്പു വിജയത്തിനു ലോറൻസ് വോങ്ങിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇന്ത്യയിലെയും സിംഗപ്പൂരിലെയും ജനങ്ങൾ തമ്മിലുള്ള വളരെയടുത്ത ബന്ധം അടിസ്ഥാനമിടുന്ന, കരുത്തുറ്റതും ബഹുമുഖവുമായ പങ്കാളിത്തത്തിന് അദ്ദേഹം ഊന്നൽ നൽകി.
എക്സ് പോസ്റ്റിൽ ശ്രീ മോദി കുറിച്ചതിങ്ങനെ:
“പൊതുതെരഞ്ഞെടുപ്പിലെ ഉജ്വലവിജയത്തിനു ലോറൻസ് വോങ്ങിനു ഹൃദയംഗമമായ അഭിനന്ദനങ്ങൾ. ഇന്ത്യയും സിംഗപ്പൂരും പങ്കിടുന്നതു കരുത്തുറ്റതും ബഹുമുഖവുമായ പങ്കാളിത്തമാണ്. അതു ജനങ്ങൾ തമ്മിലുള്ള വളരെയടുത്ത ബന്ധത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഞങ്ങളുടെ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ മുന്നോട്ടു കൊണ്ടുപോകുന്നതിനു തുടർന്നും താങ്കളുമായി വളരെയടുത്തു പ്രവർത്തിക്കുന്നതിനു ഞാൻ ആഗ്രഹിക്കുന്നു.”
SK
***
(Release ID: 2126669)
Visitor Counter : 27