വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
AVGC-XR-മേഖലയ്ക്കായി ആഗോള ദർശനം മുന്നോട്ട് വച്ച് ഇന്ത്യ: വ്യവസായ പ്രമുഖരുമായി തന്ത്രപരമായ സഹകരണത്തിന് IICT തുടക്കം കുറിച്ചു
AVGC-XR വിദ്യാഭ്യാസത്തിലും നൂതനാശയങ്ങളിലും വിപ്ലവം സൃഷ്ടിക്കുന്നതിനായി IICT-യ്ക്കായി ആഗോള കമ്പനികളുമായുള്ള സഹകരണത്തിന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് ഔദ്യോഗികമായി തുടക്കം കുറിച്ചു
IICT സ്ഥാപിച്ചതിൽ പ്രതിഫലിപ്പിക്കുന്നത് മാധ്യമ, വിനോദ മേഖലകളിൽ ഇന്ത്യയെ ആഗോള നേതൃത്വത്തിലേക്ക് ഉയർത്താനുള്ള പ്രധാനമന്ത്രിയുടെ ദർശനം : ശ്രീ അശ്വിനി വൈഷ്ണവ്
Posted On:
03 MAY 2025 2:36PM
|
Location:
PIB Thiruvananthpuram
ഇന്ത്യയുടെ AVGC-XR ആവാസവ്യവസ്ഥയെ ശാക്തീകരിക്കുന്നതിനുള്ള സുപ്രധാന മുന്നേറ്റത്തിന്റെ ഭാഗമായി, കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയവും FICCI യും CII യും സഹകരിച്ച്, AVGC-XR മേഖലയ്ക്ക് മാത്രമായി സമർപ്പിച്ചിരിക്കുന്ന ദേശീയ മികവിന്റെ കേന്ദ്രമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജി IICT അനാച്ഛാദനം ചെയ്തു.
തന്ത്രപരമായ പങ്കാളിത്തങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചുകൊണ്ട് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ചടങ്ങിൽ പങ്കെടുത്തു. മാധ്യമ, വിനോദ മേഖലകളിൽ ആഗോള നേതൃത്വത്തിലേക്ക് ഉയരാനുള്ള ഇന്ത്യയുടെ ശേഷി അദ്ദേഹം എടുത്തുപറഞ്ഞു. IIT-കളും IIM-കളും സാങ്കേതികവിദ്യയിലും മാനേജ്മെന്റ് വിദ്യാഭ്യാസത്തിലും ഉന്നത മാനദണ്ഡങ്ങൾ സ്ഥാപിച്ചത് പോലെ, IICT മാധ്യമ, വിനോദ മേഖലയിലെ ഒരു മുൻനിര സ്ഥാപനമായി പരിണമിക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു.
WAVES 2025 ന്റെ ഉദ്ഘാടന വേളയിൽ നടത്തിയ പ്രഖ്യാപനം മുംബൈയിലെ WAVES ഉച്ചകോടിയിൽ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ഇന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. AVGC-XR മേഖലയിലെ പ്രൊഫഷണലുകളാകാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ പരിശീലന കേന്ദ്രമായി മാറുന്നതിന് ഇന്ത്യയിലെ IIT കളുടെയും IIM കളുടെയും അതേ മാതൃക IICT പിന്തുടരുമെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കി.
“സിനിമയുടെയും വിനോദത്തിന്റെയും ലോകത്ത് അടിമുടി നൂതനമായ ഒരു സംരംഭത്തിന് ഞങ്ങൾ തുടക്കം കുറിക്കുന്നു. മാധ്യമ-വിനോദ മേഖലകളിൽ ആഗോള നേതൃത്വം വഹിക്കാൻ ഇന്ത്യയ്ക്ക് കഴിയുമെന്ന നമ്മുടെ പ്രധാനമന്ത്രിയുടെ ദർശനത്തെ ഈ സംരംഭം പിന്തുണയ്ക്കുന്നതായും” മന്ത്രി വ്യക്തമാക്കി.
പാഠ്യപദ്ധതി വികസനം, ഇന്റേൺഷിപ്പുകൾ, സ്കോളർഷിപ്പുകൾ, സ്റ്റാർട്ടപ്പ് ഫണ്ടിംഗ്, തൊഴിലവസരങ്ങൾ എന്നിവയിൽ പിന്തുണ നൽകിക്കൊണ്ട് പ്രമുഖ ആഗോള കമ്പനികൾ IICT യുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ചു. സഹകരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച വ്യവസായ പങ്കാളികൾക്ക് മന്ത്രി ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.
"ഈ സംരംഭത്തിൽ ഞങ്ങളുമായി സഹകരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചതിന് എല്ലാ വ്യവസായ പങ്കാളികൾക്കും അവരുടെ ഉന്നത മാനേജ്‌മെന്റിനും ഞാൻ നന്ദി പറയുന്നു. ഈ സ്ഥാപനം കെട്ടിപ്പടുക്കുന്നതിനും ദീർഘകാല മുന്നേറ്റം സാധ്യമാക്കുന്നതിനും നമ്മെ അവർ സഹായിക്കും. (AVGC-XR) മേഖലയ്ക്കുള്ള വിദ്യാഭ്യാസ അടിസ്ഥാന സൗകര്യമായി IICT വളർന്നു വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നമ്മുടെ രാജ്യത്ത്, IIT-കൾക്കും IIM-കൾക്കും വേണ്ടി നാം സൃഷ്ടിച്ച അതേ മാതൃക IICT പിന്തുടരും. IICT യെ ലോകോത്തര സ്ഥാപനമാക്കി മാറ്റും," മന്ത്രി കൂട്ടിച്ചേർത്തു.
ജിയോസ്റ്റാർ, അഡോബ്, ഗൂഗിൾ ആൻഡ് യൂട്യൂബ്, മെറ്റാ, Wacom, മൈക്രോസോഫ്റ്റ്, NVIDIA എന്നിവയാണ് IICT യുമായി ദീർഘകാല സഹകരണത്തിന് സന്നദ്ധതയറിയിച്ച കമ്പനികൾ.
റിച്ചാർഡ് കെറിസ് (VP & GM, മീഡിയ ആൻഡ് എന്റർടൈൻമെന്റ്, Nvidia), സഞ്ജോഗ് ഗുപ്ത (CEO, സ്പോർട്സ് ആൻഡ് ലൈവ് എക്സ്പീരിയൻസ്, ജിയോ സ്റ്റാർ), മാല ശർമ്മ (VP & GM - വിദ്യാഭ്യാസം, Adobe), പ്രീതി ലോബാന Country Head & VP, ഗൂഗിൾ ഇന്ത്യ), രാജീവ് മാലിക് (സീനിയർ ഡയറക്ടർ, WACOM), സന്ദീപ് ബന്ദിവേക്കർ (ഡയറക്ടർ, മെയിൻസ്ട്രീം സർവീസസ് പാർട്ണേഴ്സ്, മൈക്രോസോഫ്റ്റ്), സുനിൽ എബ്രഹാം (ഡയറക്ടർ, പബ്ലിക് പോളിസി, മെറ്റാ) എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ആശിഷ് കുൽക്കർണി, ബിരേൻ ഘോഷ്, മാനവേന്ദ്ര ഷുക്കുൽ, മുഞ്ജൽ ഷ്രോഫ്, ചൈതന്യ ചിഞ്ച്ലിക്കർ, സുഭാഷ് സപ്രു എന്നിവരാണ് ഇന്ന് സന്നിഹിതരായ ഗവേണിംഗ് കൗൺസിൽ ചുമതലയുള്ള IICT ബോർഡ് അംഗങ്ങൾ. IICT യുടെ ഭരണനിർവ്വഹണ സംഘത്തിൽ IICT CEO ഡോ. വിശ്വാസ് ദിയോസ്‌കർ, IICT COO നിനാദ് റൈക്കർ, IICT ലീഡ് മാർക്കറ്റിംഗ് ശ്വേത വർമ്മ എന്നിവർ ഉൾപ്പെടുന്നു.
IICT യിൽ നിന്നും പ്രമുഖ വ്യവസായ പങ്കാളികളിൽ നിന്നുമുള്ള പ്രതിനിധികൾ താത്പര്യ പത്രങ്ങൾ (LoIs) കൈമാറാൻ സെഷനിൽ ഒത്തുചേർന്നു. ഇതോടെ ഇന്ത്യയിലെ AVGC-XR ആവാസവ്യവസ്ഥയെ മുന്നോട്ട് നയിക്കാൻ ലക്ഷ്യമിട്ടുള്ള ദീർഘകാല സഹകരണത്തിന് തുടക്കമായി. ജിയോസ്റ്റാർ, അഡോബ്, ഗൂഗിൾ, യൂട്യൂബ്, മെറ്റ എന്നിവയുൾപ്പെടെ പ്രമുഖ ആഗോള കമ്പനികൾ താത്പര്യ പത്രം ഒപ്പുവച്ചു.
ആനിമേഷൻ, വിഷ്വൽ ഇഫക്റ്റ്‌സ്, ഗെയിമിംഗ്, കോമിക്സ്, ഫിലിം, എക്സറ്റൻഡഡ് റിയാലിറ്റി എന്നീ മേഖലകളിൽ വിദ്യാഭ്യാസം, ഗവേഷണ വികസനം, നൂതനാശയങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ സഹകരണം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഭാവി ലക്ഷ്യമിട്ടുള്ള വളർച്ചയ്ക്കായി സുസ്ഥിരമായ ഒരു ആവാസവ്യവസ്ഥ വികസിപ്പിക്കുന്നതിലൂടെ, ക്രിയേറ്റീവ്, ഡിജിറ്റൽ മീഡിയ എന്നീ മേഖലകളിലേക്ക് ഇന്ത്യയുടെ വിജയകരമായ ഐടി മാതൃക പകർത്തുക എന്നതാണ് ലക്ഷ്യം.
കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ. മുരുകൻ; മന്ത്രാലയ സെക്രട്ടറി ശ്രീ സഞ്ജയ് ജാജു; പ്രസ് ഇൻഫർമേഷൻ ബ്യൂറോ പ്രിൻസിപ്പൽ ഡയറക്ടർ ജനറൽ ശ്രീ ധീരേന്ദ്ര ഓജ എന്നിവർ താത്പര്യ പത്രങ്ങൾ കൈമാറുന്ന ചടങ്ങിൽ സന്നിഹിതരായിരുന്നു.
SKY
***************
Release ID:
(Release ID: 2126502)
| Visitor Counter:
15