വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
കഴിഞ്ഞ ഒരു വർഷത്തിനിടെ ഇന്ത്യയിൽ ചിത്രീകരിക്കാൻ താത്പര്യം പ്രകടിപ്പിച്ച് നൂറോളം അപേക്ഷകൾ ഇന്ത്യ സിനി ഹബ്ബിൽ (ICH) ലഭിച്ചു: പ്രിഥുൽ കുമാർ, MD, NFDC
“ജനപ്രിയ സിനിമകളിൽ ദൃശ്യവത്ക്കരിച്ച നിരവധി സ്ഥലങ്ങൾ ഇന്ത്യയിലെ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളായി മാറിയിരിക്കുന്നു”: നിതിൻ തേജ് അഹൂജ, CEO, പ്രൊഡ്യൂസേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ
Posted On:
02 MAY 2025 10:09PM
|
Location:
PIB Thiruvananthpuram
"ഇത് ഇന്ത്യയുടെ കാലമാണ്; ആഗോളതലത്തിൽ എല്ലാവരും അത് മനസ്സിലാക്കുന്നു" - ഇന്ന് മുംബൈയിൽ WAVES 2025-ന്റെ ഭാഗമായി നടന്ന 'ലൈറ്റ്സ്, ക്യാമറ, ഡെസ്റ്റിനേഷൻ! ബ്രാൻഡിംഗ് ഇന്ത്യ ത്രൂ ഫിലിംസ്' എന്ന പാനൽ ചർച്ചയിൽ നടി ഭൂമി പെഡ്‌നേക്കർ പറഞ്ഞു.
ചർച്ചയിൽ പങ്കെടുത്ത മറ്റ് പാനലിസ്റ്റുകളിൽ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം (I&B) ജോയിന്റ് സെക്രട്ടറിയും ദേശീയ ചലച്ചിത്ര വികസന കോർപറേഷൻ (NFDC), MD യുമായ ശ്രീ പ്രിഥുൽ കുമാർ, പ്രൊഡ്യൂസേഴ്‌സ് ഗിൽഡ് CEO ശ്രീ നിതിൻ തേജ് അഹൂജ, ഗുജറാത്ത് സർക്കാർ സെക്രട്ടറി (വിനോദസഞ്ചാരം) ശ്രീ രാജേന്ദർ കുമാർ, ITDC, MD മുഗ്ദ്ധ സിൻഹ എന്നിവർ ഉൾപ്പെടുന്നു.
കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ആരംഭിച്ച ഇന്ത്യ സിനി ഹബ് (ICH) ആഗോള ചലച്ചിത്ര നിർമ്മാതാക്കളെയും സംവിധായകരെയും സംബന്ധിച്ചിടത്തോളം ഇന്ത്യയിലെ സിനിമാ ചിത്രീകരണം സുഗമമാക്കുകയും, ചിത്രീകരണത്തിന് പ്രോത്സാഹനമേകുകയും ചെയ്യുന്നതായി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം (I&B) ജോയിന്റ് സെക്രട്ടറിയും ദേശീയ ചലച്ചിത്ര വികസന കോർപറേഷൻ (NFDC), MD യുമായ ശ്രീ പൃഥുൽ കുമാർ അറിയിച്ചു. ഇന്ത്യയിൽ ചിത്രീകരണം നടത്താൻ സഹായമേകുന്ന ഒരു ഏകജാലക സംവിധാനമാണിതെന്നും, ചലച്ചിത്ര സൗകര്യങ്ങൾക്കായുള്ള വിവിധ സംസ്ഥാന പോർട്ടലുകളുമായി ഇതിനെ ബന്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ചിത്രീകരണം സുഗമമാക്കുന്ന ഒരു ഏകജാലക, ക്ലിയറൻസ് സംവിധാനമായി ഇത് പ്രവർത്തിക്കുന്നു. കൂടാതെ ചലച്ചിത്ര സൗഹൃദ ആവാസവ്യവസ്ഥ സൃഷ്ടിക്കാനും രാജ്യത്തെ ഒരു ചിത്രീകരണ ലക്ഷ്യസ്ഥാനമെന്ന നിലയിൽ പ്രോത്സാഹിപ്പിക്കാനും ഇത് ലക്ഷ്യമിടുന്നു. 2023-ൽ ഇളവുകൾ വർധിപ്പിച്ചതോടെ, ബിസിനസ്സ് പത്തിരട്ടിയായി വർദ്ധിക്കുകയും ഇന്ത്യയിൽ ചിത്രീകരിക്കാനായി നൂറിലധികം അപേക്ഷകൾ പോർട്ടലിൽ ലഭിക്കുകയും ചെയ്തു. ഈ പ്രോത്സാഹനം ഇന്ത്യയെ വിദേശ ചലച്ചിത്ര നിർമ്മാതാക്കളുടെ ആകർഷക ചലച്ചിത്ര ചിത്രീകരണ കേന്ദ്രമാക്കി മാറ്റി.
വരും ദിവസങ്ങളിൽ ഒട്ടേറെ വിദേശ നിർമ്മാണക്കമ്പനികൾ ഇന്ത്യയിലേക്ക് വരുമെന്ന് ഭൂമി പഡ്‌നേക്കർ പറഞ്ഞു. “ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള ആളുകൾക്ക് മുംബൈയെക്കുറിച്ച് അറിയുന്നത് നമ്മുടെ സിനിമകൾ കാരണമാണ്”, അവർ കൂട്ടിച്ചേർത്തു. “എന്റെ മിക്ക സിനിമകളും സാംസ്ക്കാരിക സാന്ദ്രവും, ഹൃദയസ്പർശിയുമാണ്. നമ്മുടെ അഭിനിവേശവും (Jaazba- जज़्बा) സിനിമയോടുള്ള സ്നേഹവും,അഭിനേതാക്കളും അണിയറപ്രവർത്തകരും സമർപ്പണത്തോടെ പ്രവർത്തിക്കുന്ന രീതിയും അതുല്യമാണ്", ഇന്ത്യയിലുടനീളമുള്ള വിവിധ സ്ഥലങ്ങളിൽ ചിത്രീകരിക്കുന്നതിനോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ച് സംസാരിച്ച ഭൂമി പഡ്‌നേക്കർ പറഞ്ഞു.
ഇന്ത്യയിലെ ചലച്ചിത്ര വ്യവസായതേക്കുറിച്ചു സംസാരിക്കവെ , ചലച്ചിത്ര സെറ്റുകളിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെയും പുരുഷൻമാരുടെയും എണ്ണം ഏകദേശം തുല്യമാണെന്ന് ഭൂമി പഡ്‌നേക്കർ അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ ചലച്ചിത്ര നിർമ്മാണത്തിലേക്ക് കടന്നു വരുന്ന മാന്യരുടെ എണ്ണം വർദ്ധിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.
ജനപ്രിയ സിനിമകളിലെ നിരവധി സ്ഥലങ്ങൾ ഇന്ത്യയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളായി മാറിയിട്ടുണ്ടെന്ന് നിതിൻ തേജ് അഹൂജ പറഞ്ഞു. ഗുൽമാർഗിലെ 'ബോബി' ബംഗ്ലാവ്, DDLJ ജനപ്രിയമാക്കിയ പഞ്ചാബിലെ മഞ്ഞ കടുക് പാടങ്ങൾ, 'ജബ് വി മെറ്റ്' പ്രദർശിപ്പിച്ച രത്‌ലം മുതൽ ഭതിൻഡ വരെയുള്ള ട്രെയിൻ യാത്ര, 'ത്രീ ഇഡിയറ്റ്‌സ്' എന്ന ചിത്രത്തിലെ രംഗങ്ങൾ ചിത്രീകരിച്ച പാംഗോംഗ് തടാകം എന്നിവ ചില ഉദാഹരണങ്ങളാണ്. 'ദിൽ ചാഹ്താ ഹേ' പുറത്തിറങ്ങിയതു മുതൽ ഇന്ത്യയിലെ യുവാക്കൾ സുഹൃത്തുക്കളോടൊപ്പം ഗോവയിലേക്ക് യാത്ര ചെയ്യാൻ തുടങ്ങിയിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സിനിമാ ചിത്രീകരണത്തിനായി നമ്മുടെ സ്ഥാപനങ്ങൾ തുറന്നു നൽകുന്നതിനെക്കുറിച്ച് രാജ്യം ചിന്തിച്ചേക്കാമെന്ന് ITDC, MD, മുഗ്ധ സിൻഹ അഭിപ്രായപ്പെട്ടു. രാജ്യത്ത് സിനിമാ നിർമ്മാണത്തിനും വിനോദസഞ്ചാരത്തിനും ഏറ്റവും അനുയോജ്യമായ സമയമാണിതെന്ന് അവർ പറഞ്ഞു. ഗുജറാത്തിൽ ചിത്രീകരിച്ച സിനിമകളിലൂടെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന് ഗുജറാത്ത് സർക്കാർ സ്വീകരിച്ച സംരംഭങ്ങളെക്കുറിച്ച് ഗുജറാത്ത് സർക്കാർ സെക്രട്ടറി (വിനോദസഞ്ചാരം) രാജേന്ദർ കുമാർ വിശദീകരിച്ചു. സിനിമയുടെ വിശദാംശങ്ങൾ എഴുതിക്കാണിക്കുമ്പോൾ ചിത്രീകരണം നടന്ന സ്ഥലം പരാമർശിക്കുന്നത് ഇതിന്റെ ഭാഗമാണ്. ഭാവാത്മക നയ മാതൃകകൾ, മികച്ച അടിസ്ഥാന സൗകര്യങ്ങൾ, ചിത്രീകരണത്തിന് അനുമതി ലഭിക്കാനുള്ള എളുപ്പം എന്നിവയാണ് ചലച്ചിത്ര നിർമ്മാതാക്കളെ സംസ്ഥാനത്തേക്ക് ആകർഷിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രിയേറ്റീവ് ഇക്കണോമി ഫോറത്തിന്റെ സ്ഥാപക സുപ്രിയ സൂരിയാണ് സെഷൻ നിയന്ത്രിച്ചത്.
**************
Release ID:
(Release ID: 2126425)
| Visitor Counter:
16