WAVES BANNER 2025
വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

വേവ്സ് 2025-ൽ സർഗാത്മക - സാങ്കേതിക ശേഷി പ്രദര്‍ശിപ്പിച്ച് ഇന്ത്യ  

ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റൽ മാധ്യമ ചുവടുവെയ്പ്പുകള്‍ പ്രതിഫലിപ്പിച്ച് നിര്‍മിതബുദ്ധി, സമൂഹമാധ്യമം, പരസ്യം എന്നിവയുമായി ബന്ധപ്പെട്ട ചർച്ചകൾ

 Posted On: 01 MAY 2025 9:24PM |   Location: PIB Thiruvananthpuram
മുംബൈയിലെ ജിയോ വേൾഡ് സെന്ററിൽ നടന്ന ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് WAVES 2025  ഉച്ചകോടിയ്ക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചത്. ഇന്ത്യയുടെ സമ്പന്ന കഥാഖ്യാന പൈതൃകത്തെയും ഉള്ളടക്ക സൃഷ്ടിയുടെ ആഗോള കേന്ദ്രമായി മാറാനുള്ള സാധ്യതയെയും മുഖ്യപ്രഭാഷണത്തിൽ പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു. 'ഓറഞ്ച് സമ്പദ്‌വ്യവസ്ഥ'യുടെ സ്തംഭങ്ങളായി ഉള്ളടക്കത്തെിന്റെയും സർഗാത്മകതയുടെയും സംസ്കാരത്തിന്റെയും സമന്വയത്തെ എടുത്തുകാണിച്ച പ്രധാനമന്ത്രി "സൃഷ്ടി ഇന്ത്യയിൽ, സൃഷ്ടി ലോകത്തിന്" എന്ന ആശയത്തില്‍ പ്രവര്‍ത്തിക്കാന്‍ ലോകമെങ്ങുമുള്ള സര്‍ഗാത്മക ഉള്ളടക്ക നിര്‍മാതാക്കളെ ആഹ്വാനം ചെയ്തു. ഇന്ത്യൻ ചലച്ചിത്ര ഇതിഹാസങ്ങൾക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചുകൊണ്ട് സ്മരണിക തപാൽ സ്റ്റാമ്പുകള്‍ പ്രധാനമന്ത്രി പുറത്തിറക്കി. ഇന്ത്യയിലെ ഓരോ തെരുവിനും മലനിരകള്‍ക്കും നദികള്‍ക്കും പറയാൻ ഓരോ കഥകളുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇന്ത്യയുടെ വൈവിധ്യമാർന്ന ആഖ്യാനങ്ങളെ പര്യവേക്ഷണം ചെയ്യാൻ ആഗോള സര്‍ഗാത്മക ഉള്ളടക്ക നിര്‍മാതാക്കളെ  ആഹ്വാനം ചെയ്തു. 100-ലധികം രാജ്യങ്ങളിലെ  വിശിഷ്ട വ്യക്തികൾ, വ്യവസായ പ്രമുഖർ, പ്രശസ്ത കലാകാരന്മാർ എന്നിവർ  പങ്കെടുത്ത പരിപാടി മികച്ച സര്‍ഗാത്മക ശക്തിയായി മാറാനുള്ള രാജ്യത്തിന്റെ യാത്രയിലെ സുപ്രധാന ചുവടുവയ്പ്പായി അടയാളപ്പെടുത്തി.


https://pib.gov.in/PressReleasePage.aspx?PRID=2125725



നിര്‍മിതബുദ്ധിയും സർഗാത്മകതയും: ഭാവി ആസൂത്രണവുമായി അഡോബും എൻവിഡിയയും


ഡിജിറ്റൽ ഉപകരണങ്ങളും ജനറേറ്റീവ് എഐ-യും ഉപയോഗിച്ച് ആഗോള സർഗാത്മക കേന്ദ്രമായി ഇന്ത്യ ഉയർന്നുവരുന്നുവെന്ന് അഡോബ് സിഇഒ ശന്തനു നാരായൺ ചൂണ്ടിക്കാട്ടി. 100 ദശലക്ഷത്തിലധികം ഉള്ളടക്ക നിര്‍മാതാക്കളും 500 ദശലക്ഷം ഒടിടി ഉപഭോക്താക്കളുമുള്ള ഇന്ത്യയെ ‘ലോകത്തിലെ അടുത്ത സർഗാത്മക സൂപ്പർപവർ’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അഡോബ് ഫയർഫ്ലൈ നിര്‍‍മിതബുദ്ധി മാതൃകകള്‍‌  പ്രദർശിപ്പിച്ച അദ്ദേഹം സുസ്ഥിര വളർച്ചയ്ക്ക് അത്യന്താപേക്ഷിതമായ നൈതിക എഐ, ഉള്ളടക്ക ആധികാരികത, ഉള്ളടക്ക നിര്‍മാതാവിന്റെ പരാമര്‍ശം എന്നിവ എടുത്തുപറഞ്ഞു.  


വിപുലമായ രീതിയില്‍ ഉള്ളടക്കം സൃഷ്ടിക്കാനും പ്രാദേശികവൽക്കരിക്കാനും വ്യക്തിഗതമാക്കാനും അനുവദിക്കുന്ന എഐ സര്‍ഗാത്മക ഉള്ളടക്കസൃഷ്ടിയുടെ രംഗത്ത്  എങ്ങനെ വിപ്ലവം സൃഷ്ടിക്കുന്നുവെന്ന് എൻവിഡിയയിലെ റിച്ചാർഡ് കെറിസും വിശാൽ ധുപറും മറ്റൊരു അനൗപചാരിക സംവാദത്തില്‍ വിശകലനം ചെയ്തു. പ്രാദേശിക ശബ്ദങ്ങൾ വർധിപ്പിക്കാനും  കഥാഖ്യാനരംഗത്തെ ഭീമനായി ഇന്ത്യയെ മാറ്റാനുമുള്ള എഐ-യുടെ കഴിവ് എടുത്തുപറഞ്ഞ കെറിസ്  ഏറക്കാലമായി പ്രതിഭ കയറ്റുമതി ചെയ്ത ഇന്ത്യയ്ക്ക് ഇപ്പോള്‍ സംസ്കാരവും കയറ്റി അയയ്ക്കാനാവുമെന്ന്  വ്യക്തമാക്കി.


https://pib.gov.in/PressReleasePage.aspx?PRID=2125947



സര്‍ഗാത്മക സമ്പദ്‍വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ കൂടുതൽ പിന്തുണയുമായി യൂട്യൂബ്


ഒരു ദശലക്ഷത്തിലധികം പേര്‍ പിന്തുടരുന്ന 15,000-ത്തിലധികം ഇന്ത്യൻ ചാനലുകളെ ഉദ്ധരിച്ച് യൂട്യൂബ് സിഇഒ നീൽ മോഹൻ ഇന്ത്യയുടെ സര്‍ഗാത്മക സമ്പദ്‍വ്യവസ്ഥയെ ത്വരിതപ്പെടുത്താന്‍  850 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു. ആഗോള ഉള്ളടക്ക നിര്‍മാതാക്കളായ മാർക്ക് റോബറും ഗൗതമി കവാലെയും (സ്ലേ പോയിന്റ്) പങ്കെടുത്ത സെഷനില്‍  ഇന്ത്യൻ കഥകളെ ആഗോളതലത്തിലെത്തിക്കുന്നതിൽ യൂട്യൂബിന്റെ പങ്ക് മോഹൻ അടിവരയിട്ടു.  സംഗീതത്തിലും സിനിമയിലും മാത്രമല്ല ഇന്ത്യ മുന്നിട്ടുനിൽക്കുന്നതെന്നും  ഇന്ത്യ ഇപ്പോള്‍ ഒരു സര്‍ഗസൃഷ്ടി രാഷ്ട്രമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്കാരത്തിൽ വേരൂന്നിയ പ്രാദേശിക ഇന്ത്യൻ ഉള്ളടക്കത്തിന്റെ   സാർവത്രിക ആകർഷണീയത കവാലെ പങ്കുവെച്ചു.  നിര്‍മിതബുദ്ധി അധിഷ്ഠിത ഡബ്ബിങിലൂടെയും പ്രാദേശികവൽക്കരണത്തിലൂടെയും  ശാസ്ത്ര-സാങ്കേതിക-എന്‍ജിനീയറിങ്-ഗണിത ഉള്ളടക്കങ്ങള്‍ അതിർത്തി ഭേദിക്കുന്നതിന്റെ ശക്തിയെക്കുറിച്ചാണ് റോബർ സംസാരിച്ചത്.



ഡബ്ല്യുപിപി-യും പരസ്യ നവോത്ഥാനവും


‍പരസ്യ വ്യവസായത്തിന്റെ ഒരു ട്രില്യൺ ഡോളര്‍ ആഗോള സാന്നിധ്യവും എഐ അധിഷ്ഠിത കഥാഖ്യാനത്തിലേക്കുള്ള പരിവര്‍ത്തനവും ഡബ്ല്യുപിപി സിഇഒ  മാർക്ക് റീഡ് വിവരിച്ചു. ഡബ്ല്യുപിപി-യുടെ സ്വതന്ത്ര വീഡിയോ നിര്‍മാണ സംവിധാനം  അനാച്ഛാദനം ചെയ്ത അദ്ദേഹം മോഷൻ-എഐ ഉപയോഗിച്ച് അതിവ്യക്തിഗത  ഉള്ളടക്കം സൃഷ്ടിക്കുന്നത് കാണിക്കാന്‍ ഷാരൂഖ് ഖാനെ ഉൾപ്പെടുത്തി തയ്യാറാക്കിയ പ്രചാരണ പരിപാടിയും പങ്കുവെച്ചു.  സർഗ്ഗാത്മകതയെ എഐ  മാറ്റിസ്ഥാപിക്കുന്നില്ലെന്നും മറിച്ച് അത് വികസിപ്പിക്കുകയാണെന്നും വ്യക്തമാക്കിയ റീഡ് ഗുണനിലവാരമുള്ള പരസ്യങ്ങളുടെ ലഭ്യത ജനാധിപത്യവൽക്കരിക്കുന്നതിൽ എംഎസ്എംഇ-കളുടെയും ഡിജിറ്റൽ ഉപകരണങ്ങളുടെയും പങ്ക് വിശദീകരിച്ചു.



ആഗോള സഹകരണം: യുകെ-ഇന്ത്യ സാംസ്കാരിക ഉടമ്പടി


നയതന്ത്രവും വ്യക്തിഗത പാരമ്പര്യവും സംയോജിപ്പിച്ച മുഖ്യപ്രഭാഷണത്തിൽ ഡിസിഎംഎസ് യുകെ സ്റ്റേറ്റ് സെക്രട്ടറി ലിസ നന്ദി ഇന്ത്യയും യുകെയും തമ്മിലെ സാംസ്കാരിക ബന്ധം എടുത്തുപറഞ്ഞു. ചലച്ചിത്രം, പുരാവസ്തുകേന്ദ്രങ്ങള്‍, പ്രദര്‍ശനകലകൾ എന്നിവയിലുടനീളം ബന്ധം ശക്തിപ്പെടുത്തുന്നതിന് ഉഭയകക്ഷി സാംസ്കാരിക  സംയുക്ത കരാർ അവർ പ്രഖ്യാപിച്ചു. സോഫിയ ദുലീപ് സിംഗ് പോലുള്ള പ്രശസ്തരുടെയും ആധുനിക യുകെ-ഇന്ത്യൻ സർഗാസൃഷ്ടികളുടെയും  പാരമ്പര്യത്തെ ഉദ്ധരിച്ച് മാഞ്ചസ്റ്റർ മുതൽ മുംബൈ വരെ വരുംതലമുറ കഥാകാരന്മാരെ  ശാക്തീകരിക്കാന്‍  അവര്‍ ആഹ്വാനംചെയ്തു.  


ശ്രദ്ധേയ പാനലുകള്‍: എഐ, സംസ്കാരം, സ്വാധീനം; വിഷയത്തില്‍ ആഴമേറിയ ഉള്‍ക്കാഴ്ചകളുമായി രണ്ട് പാനൽ ചർച്ചകൾ  


‘ഇന്ത്യന്‍ മാധ്യമ വിനോദം @100: മാധ്യമത്തിന്റെയും വിനോദത്തിന്റെയും ഭാവി’യിൽ ഇറോസ് നോ, ജെറ്റ്സിന്തസിസ്, ഗ്രൂപ്പ്എം എന്നിവയിലെ നേതാക്കൾ പങ്കെടുത്തു. എഐ നയിക്കുന്ന ബൗദ്ധിക സ്വത്തുസൃഷ്ടിയും ജെന്‍സി ഉപഭോഗ രീതികളും ഈ മേഖലയില്‍ കൊണ്ടുവരുന്ന പരിവര്‍ത്തനത്തിന്റെ  നാലാംതരംഗത്തിലാണ് ഇന്ത്യയെന്ന് അവർ പറഞ്ഞു.  


https://pib.gov.in/PressReleasePage.aspx?PRID=2125886


യൂട്യൂബിലെ ഗൗതം ആനന്ദ് നിയന്ത്രിച്ച "സ്വാധീനത്തിന്റെ വ്യവഹാരം" എന്ന ചര്‍ച്ചയില്‍ ഷെഫ് രൺവീർ ബ്രാർ, ചെസ്സ് ടോക്കിന്റെ ജീതേന്ദ്ര അദ്വാനി, ജാപ്പനീസ് യൂട്യൂബർ മായോ മുറസാക്കി തുടങ്ങിയവര്‍ പങ്കുചേര്‍ന്നു.  ചെസ്സ് മുതൽ കൃഷി വരെ സാംസ്കാരിക ആധികാരികത സംരക്ഷിക്കുന്നതിനൊപ്പം ഡിജിറ്റൽ വേദികള്‍ എങ്ങനെ  ഇന്ത്യൻ അറിവുകളെ ആഗോളതലത്തിലെത്തിക്കുന്നുവെന്ന്  അവർ വിലയിരുത്തി.


https://pib.gov.in/PressReleasePage.aspx?PRID=2125889
 
 
 SKY

Release ID: (Release ID: 2126023)   |   Visitor Counter: 32