പ്രധാനമന്ത്രിയുടെ ഓഫീസ്
കാനഡയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട മാർക്ക് കാർണിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
प्रविष्टि तिथि:
29 APR 2025 2:16PM by PIB Thiruvananthpuram
കാനഡയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട മാർക്ക് കാർണിയ്ക്കും ലിബറൽ പാർട്ടിയ്ക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദനങ്ങൾ അറിയിച്ചു. ഇന്ത്യയെയും കാനഡയെയും ബന്ധിപ്പിക്കുന്ന പരസ്പര ജനാധിപത്യ മൂല്യങ്ങൾ, നിയമവാഴ്ചയോടുള്ള അചഞ്ചലമായ പ്രതിബദ്ധത, ജനങ്ങൾ തമ്മിലുള്ള ഊർജ്ജസ്വലമായ ബന്ധം എന്നിവ അദ്ദേഹം എടുത്തുകാട്ടി.
എക്‌സിലെ ഒരു പോസ്റ്റിൽ അദ്ദേഹം എഴുതി:
"കാനഡയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട മാർക്ക് കാർണി, നിങ്ങളുടേയും ലിബറൽ പാർട്ടിയുടേയും വിജയത്തിൽ അഭിനന്ദനങ്ങൾ. പരസ്പര ജനാധിപത്യ മൂല്യങ്ങൾ, നിയമവാഴ്ചയോടുള്ള ഉറച്ച പ്രതിബദ്ധത, ജനങ്ങൾ തമ്മിലുള്ള ഊർജ്ജസ്വലമായ ബന്ധം എന്നിവയാൽ ഇന്ത്യയും കാനഡയും ബന്ധിതമാണ്. നമ്മുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും നമ്മുടെ ജനങ്ങൾക്ക് കൂടുതൽ അവസരങ്ങൾ തുറക്കുന്നതിനും നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു."
***
SK
(रिलीज़ आईडी: 2125152)
आगंतुक पटल : 37
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada