വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ഇന്ത്യന്‍ ഡിജിറ്റല്‍ ഗെയിമിംഗ് സൊസൈറ്റിയുടെ ഇന്നൊവേറ്റ് 2 എഡ്യൂക്കേറ്റ്: WAVES 2025 ലെ ഹാന്‍ഡ്‌ഹെല്‍ഡ് ഉപകരണ രൂപകല്‍പ്പന മത്സരത്തിലെ ഫൈനലിസ്റ്റുകൾ
Posted On:
27 APR 2025 4:53PM
|
Location:
PIB Thiruvananthpuram
ഇന്ത്യന്‍ ഡിജറ്റല്‍ ഗെയിമിംഗ് സൊസൈറ്റിയുടെ (IDGS) ഹാന്‍ഡ്‌ഹെല്‍ഡ് ഉപകരണ രൂപകല്‍പ്പന മത്സരമായ ഇന്നൊവേറ്റ് 2 എഡ്യൂക്കേറ്റിലെ 10 മികച്ച ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു. അടുത്ത മാസം നടക്കുന്ന ലോക ശ്രവ്യ-ദൃശ്യ വിനോദ ഉച്ചകോടി (വേവ്‌സ്) 2025ന്റെ ഭാഗമായി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയവുമായി സഹകരിച്ച് IDGS സംഘടിപ്പിക്കുന്ന ഈ മത്സരം സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ഗെയിമിംഗ് മേഖലകളെ സമന്വയിപ്പിച്ച് നൂതനവും വിപ്ലവകരമായ പഠനാനുഭവങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്നതും വഴിത്തിരിവാകുന്നതുമായ ആശയങ്ങളും ഹാന്‍ഡ്‌ഹെല്‍ഡ് ഉപകരണങ്ങളും രൂപകല്‍പ്പന ചെയ്യുന്നതിനു യുവാക്കളെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിടുന്നു.
രജിസ്റ്റര്‍ ചെയ്ത 1856 നൂതനാശയങ്ങളില്‍ നിന്ന് വ്യവസായ പ്രമുഖര്‍, സാങ്കേതിക വിദഗ്ധര്‍, അദ്ധ്യാപകര്‍, ഡിസൈനര്‍മാര്‍ എന്നിവരടങ്ങുന്ന ജൂറിമാരുടെ പാനല്‍ കര്‍ശന വിലയിരുത്തലിനു ശേഷമാണ് 10 ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചത്. എരുഡിഷോ സഹസ്ഥാപകന്‍ ശ്രീ ഇന്ദ്രജിത് ഘോഷ്: ഹുയോണിലെ ഇന്ത്യ ആന്‍ഡ് സാര്‍ക്ക് കണ്‍ട്രി മാനേജര്‍ ശ്രീ രാജീവ് നഗര്‍, സ്‌ക്വിഡ് അക്കാഡമിയുടെ സഹസ്ഥാപകനും പ്രൊഡക്ട് മേധാവിയുമായ ശ്രി ജെഫ്രി രേക എന്നിവരടങ്ങുന്നതായിരുന്നു ജൂറി.
10 ഫൈനലിസ്റ്റുകള്‍:
1. കര്‍ണ്ണാട പര്‍വ്വ-കോഡ് ക്രാഫ്റ്റ് ജൂണിയര്‍ (കര്‍ണ്ണാടക)
2. വിദ്യാര്‍ത്ഥി- കുട്ടികള്‍ക്കായുള്ള ഒരു സ്മാര്‍ട്ട് ലേണിംഗ് ടാബ്‌ലറ്റ്: ഒരു ഇന്ററാക്ടീവ് ആന്‍ഡ് അഡാപ്റ്റീവ് എഡ്യൂക്കേഷണല്‍ കമ്പാനിയന്‍ (കര്‍ണ്ണാടക, ആന്ധ്രാ പ്രദേശ്)

യുവ സംരംഭകര്‍ വികസിപ്പിച്ചെടുത്ത സ്മാര്‍ട്ട് ലേണിംഗ് ടാബ്‌ലറ്റ്-ESP8266 അല്ലെങ്കില്‍ Raspberry Pi ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതും കുറഞ്ഞവിലയുള്ളതും ശബ്ദസഹായത്തോടെ പ്രവര്‍ത്തിക്കുന്നതുമായ സംവേദനാത്മക വിദ്യാഭ്യാസ ഉപകരണമാണ്. കുട്ടികളെ മനസില്‍ കണ്ടുകൊണ്ടാണ് ഈ ടാബ്‌ലറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്, ഉയര്‍ന്ന ചെലവും കണക്ടിവിറ്റി പ്രശ്‌നങ്ങളും കാരണം പലപ്പോഴും പ്രാപ്യമല്ലാത്ത പരമ്പരാഗത ഡിജിറ്റല്‍ പഠന ഉപകരണങ്ങള്‍ക്കു പകരം സ്‌ക്രീന്‍ രഹിതവും ഇന്റര്‍നെറ്റ് ആവശ്യമില്ലാത്തതുമായ ഒരു ബദല്‍ സംവിധാനമാണിത്.
3. ടെക് ടൈറ്റന്‍സ്-ഇന്ററാക്ടീവ് റൈറ്റിംഗ് അസിസ്റ്റന്‍സുള്ള സ്മാര്‍ട്ട് ഹാന്‍ഡ്‌റൈറ്റിംഗ് ലേണിംഗ് ഉപകരണം (തമിഴ്‌നാട്)

കുട്ടികള്‍ എഴുതാന്‍ പഠിക്കുന്ന രീതിയെ, പരമ്പരാഗത എഴുത്തു രീതികളെ ആധുനിക സാങ്കേതികവിദ്യയുമായി സമന്വയിപ്പിച്ച്, പരിവര്‍ത്തനം ചെയ്യുന്നതിനാണ് സ്മാര്‍ട്ട് ഹാന്‍ഡ്‌റൈറ്റിംഗ് ലേണിംഗ് ഉപകരണം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഈ ഉപകരണം തത്സമ ഇന്ററാക്ടീവ് ഫീഡ്ബാക്ക്, ബഹുഭാഷാ പഠനാനുഭവം പ്രദാനം ചെയ്യുന്ന ഒരു ഓഫ്‌ലൈന്‍ പരിഹാരം. പിന്നോക്ക മേഖലകളിലെ തുടക്കക്കാര്‍ക്ക് താങ്ങാനാകുന്നതും അനുയോജ്യമായതുമാണ്.
4. പ്രോട്ടോമൈന്‍ഡ്‌സ്- എഡ്യൂസ്പാര്‍ക്ക് (ഡല്‍ഹി, കേരളം,യുപി, ബീഹാര്‍)

6 മുതല്‍ 8 വയസുവരെയുള്ള കുട്ടികളില്‍ ജിജ്ഞാസ ഉണര്‍ത്താനും വൈജ്ഞാനിക വളര്‍ച്ച ത്വരിതപ്പെടുത്താനും രൂപകല്‍പ്പന ചെയ്തിരിക്കുന്നതും AI യില്‍ പ്രവര്‍ത്തിക്കുന്നതുമായ ചെലവുകുറഞ്ഞ ഒരു ഹാന്‍ഡ്‌ഹെല്‍ഡ് ഉപകരണമാണ് എഡ്യൂസ്പാര്‍ക്ക്. വിദ്യാഭ്യാസ ഗെയിമുകള്‍- സുഡോകു, ഗണിത മത്സരങ്ങള്‍ മുതല്‍ മേസസ് ആന്‍ഡ് മെമ്മറി പസിലുകള്‍ വരെ - കളിക്കുമ്പോള്‍ കുട്ടികള്‍ക്ക് ഉപയോഗിക്കാവുന്ന അഡാപ്റ്റീവ് AI എന്‍ജിനാണ് ഇതിന്റെ പ്രത്യേകത. ഈ ഉപകരണം ബുദ്ധിമുട്ടുകള്‍ തത്സമയം ക്രമീകരിക്കുകുയം ഓരോ പഠിതാവിനെയും അവരരവരുടെ കഴിവിനനുസരിച്ച് മുന്നോട്ടു പോകാന്‍ സഹായിക്കുകയും ചെയ്യുന്നു.
5. അപെക്‌സ് അച്ചീവേഴ്‌സ്-ബോഡ്മാസ് ക്വസ്റ്റ്: ഗെയിമിഫൈഡ് മാത്ത് ലേണിംഗ് ഫോര്‍ സ്മാര്‍ട്ടര്‍ എഡ്യൂക്കേഷന്‍ (തമിഴ്‌നാട്)

ബോഡ്മാസ് (ബ്രാക്കറ്റുകള്‍, ക്രമങ്ങള്‍, ഹരണം, ഗുണനം, സങ്കലനം, വ്യവകലനം) എന്നിവ പലപ്പോഴും യുവ പഠിതാക്കള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുകയും ഗണിതശാസ്ത്രത്തിലെ അവരുടെ ആത്മവിശ്വാസവും പുരോഗതിയും മന്ദഗതിയിലാക്കുകയും ചെയ്യുന്നു. പഠനത്തെ ആഴത്തിലുള്ളതും ഫലാധിഷ്ഠിതവുമായ യാത്രയാക്കി മാറ്റുന്നതിലൂടെ ബോഡ്മാസ് അതിനു മാറ്റം വരുത്തുന്നു.
6. സയന്‍സ്‌വേഴ്‌സ്-ഇമ്പരറ്റീവ് ഓഫ് ഇന്ററാക്ടീവ് എഡ്യൂക്കേഷണല്‍ ഹാന്‍ഡ്‌ഹെല്‍ഡ് ഡിവൈസസ് ഫോര്‍ ചില്‍ഡ്രന്‍ (ഇന്തോനേഷ്യ)
7. വി20-വിഫിറ്റ്-ഇന്ററാക്ടീവ് ലേണിംഗ് ത്രൂ പ്ലേ (തമിഴ്‌നാട്)

8. വാരിയേഴ്‌സ് മഹാശാസ്ത്ര (ഡല്‍ഹി)

9.കിഡ്ഡി മൈത്രി- ഒരു ഹാന്‍ഡ്‌ഹെല്‍ഡ് മാത്തമാറ്റിക്കല്‍ ഗെയിമിംഗ് കണ്‍സോള്‍ (മുംബൈ, ഒഡീഷ, കര്‍ണ്ണാടക)

പരീക്ഷ എഴുതുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ പകുതിയിലധികം പേരും അടിസ്ഥാന സംഖ്യാശാസ്ത്രത്തില്‍ ആഗോളതലത്തിലെ കുറഞ്ഞ നിലവാരത്തിലും താഴെയാണ്. ഈ നിര്‍ണ്ണായ വെല്ലുവിളി തിരിച്ചറിഞ്ഞ്, ടീം കിഡ്ഡിമൈത്രി 2020ലെ NEPയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്, മാതൃഭാഷാ പഠനം, സാങ്കേതിക സമന്വയം, പരമ്പരാഗത ഇന്ത്യന്‍ മൂല്യങ്ങള്‍ എന്നിവയില്‍ ശ്രദ്ധകേന്ദ്രീകരിച്ച്, വികസിപ്പിച്ചെടുത്ത പ്രാദേശികവും സ്വാധീനം ചെലുത്തുന്നതുമായ ഒരു യഥാര്‍ത്ഥ പഠന സഹായി.
10. ഇ-ഗ്രൂട്ട്‌സ് - മൈക്രോ കണ്‍ട്രോളര്‍ മാസ്‌റ്റെറി കിറ്റ് (തമിഴ്‌നാട്)

ചുരുക്കപ്പട്ടികയിലുള്ള 10 ടീമുകള്‍ മുംബൈയില്‍ നടക്കുന്ന വേവ്‌സ് 2025 ല്‍ ഒരു പ്രത്യേക പ്രദര്‍ശനത്തില്‍ അവരുടെ ആശയങ്ങള്‍ അവതരിപ്പിക്കും. മത്സര വിജയികളെ ഗംഭീര സമാപനച്ചടങ്ങില്‍ മന്ത്രാലയം ആദരിക്കും.
*****
Release ID:
(Release ID: 2124758)
| Visitor Counter:
26