തൊഴില്‍, ഉദ്യോഗ മന്ത്രാലയം
ഉഷ്ണതരംഗങ്ങളുടെ ദോഷവശങ്ങള്‍ തൊഴിലാളികളെയും ജോലിക്കാരെയും പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ വേണ്ട ഫലപ്രദമായ നടപടികളെക്കുറിച്ച് എല്ലാ സംസ്ഥാനങ്ങളുടെ/ കേന്ദ്രഭരണ പ്രദേശങ്ങളുടെ ചീഫ് സെക്രട്ടറിമാര്‍ക്ക്/ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്ക് കേന്ദം കത്തെഴിത്തി
Posted On:
22 APR 2025 5:02PM by PIB Thiruvananthpuram
വിവിധ മേഖലകളിലെ തൊഴിലാളികള്‍ക്കും ജോലിക്കാര്‍ക്കും കടുത്ത ഉഷ്ണതരംഗങ്ങളുടെ ആഘാതം കുറയ്ക്കുന്നതിനു ഫലപ്രദമായ നടപടികള്‍ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് തൊഴില്‍, ഉദ്യോഗ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി.
തൊഴിലാളികള്‍ക്കും ജോലിക്കാര്‍ക്കും കടുത്ത ഉഷ്ണതരംഗങ്ങള്‍മൂലം ഉണ്ടാകുന്ന ദോഷഫലങ്ങള്‍ കുറയ്ക്കുന്നതിനു ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ നടത്തിപ്പുകാര്‍/ തൊഴില്‍ദാതാക്കള്‍/കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍/ വ്യവസായികള്‍ എന്നിവര്‍ക്കു നിര്‍ദ്ദേശം നല്‍കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എല്ലാ സംസ്ഥാനങ്ങളിലെ/ കേന്ദ്രഭരണ പ്രദേശങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍/ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ എന്നിവര്‍ക്ക് അയച്ച കത്തില്‍ തൊഴില്‍, ഉദ്യോഗ മന്ത്രാലയം സെക്രട്ടറി ഊന്നിപ്പറഞ്ഞു.
ജോലി സമയം പുനഃക്രമീകരിക്കുക, മതിയായ കുടിവെള്ള സൗകര്യം ഉറപ്പാക്കുക, ജോലിസ്ഥലങ്ങളിലും വിശ്രമസ്ഥലങ്ങളിലും വായുസഞ്ചാരവും ശീതീകരണവും ഉറപ്പാക്കുക, തൊഴിലാളികള്‍ക്കു പതിവായി ആരോഗ്യ പരിശോധന നടത്തുക, നിര്‍മ്മാണത്തൊഴിലാളികള്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ ഐസ് പായ്ക്കുകളും സൂര്യാഘാതം പ്രതിരോധിക്കുന്നതിനുള്ള ഉപകരണങ്ങളും നല്‍കുക എന്നിവ ഉള്‍പ്പടെ വിവിധ മേഖലകളെ ബന്ധപ്പെടുത്തി ഒരു ഏകീകൃതവും ബഹുമുഖവുമായ സമീപനം കത്തില്‍ ശിപാര്‍ശ ചെയ്യുന്നു.
ജോലിയുടെ ആയാസം കുറയ്ക്കുക, സൗകര്യപ്രദമായ ഷെഡ്യൂളുകള്‍, കടുത്ത ചൂടില്‍ ജോലി ചെയ്യുന്നതിന് രണ്ടു പേരടങ്ങുന്ന സംഘത്തെ നിയോഗിക്കുക, ഭൂഗര്‍ഭ ഖനികളില്‍ ശരിയായ വായുസഞ്ചാരം തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഖനി, ഫാക്ടറി മാനേജ്‌മെന്റുകള്‍ക്ക് നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഫാക്ടറികള്‍ക്കും ഖനികള്‍ക്കും പുറമേ, നിര്‍മ്മാണ, ഇഷ്ടികച്ചൂള തൊളിലാളികള്‍ക്കും പ്രത്യേക ശ്രദ്ധ നല്‍കണമെന്നും തൊഴിലാളികളുടെ താമസ സ്ഥലങ്ങളിലും മറ്റും ബോധവത്കരണ ക്യാമ്പുകള്‍, പോസ്റ്ററുകള്‍, ബാനറുകള്‍ എന്നിവയിലൂടെ കടുത്ത ചൂടില്‍ നിന്നും സ്വയരക്ഷ തേടുന്നതിനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ച് വ്യാപകമായ പ്രചാരം നല്‍കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കത്തില്‍ ഊന്നിപ്പറയുന്നു.
ഉഷ്ണതംരഗത്തിന്റെ കാരണങ്ങളെയും ആഘാതത്തെയും കുറിച്ച് തൊഴിലാളികളെ ബോധവത്കരിക്കുക, സൂര്യഘാതം തിരിച്ചറിയുക, പ്രതിരോധ മാര്‍ഗ്ഗങ്ങള്‍, ഉഷ്ണതരംഗങ്ങളുടെ ദോഷഫലങ്ങള്‍ ലഘൂകരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രത്യേക മൊഡ്യൂളുകള്‍ ബോധവത്കരണ പരിപാടികളില്‍ ഉള്‍പ്പെടുത്താനും മന്ത്രാലയത്തിനു കീഴിലുള്ള സംഘടനകള്‍ക്ക് ( ഡിജിഎല്‍ഡബ്ല്യു, സിഎല്‍സി, ഡിടിഎന്‍ബിഡബ്ല്യുഇഡി, വിവിജിഎന്‍എല്‍ഐ, ഡിജിഎഫ്എഎസ്എല്‍ഐ, ഡജിഎംഎസ്, ഇഎസ്‌ഐസി) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഡിജിഎല്‍ഡബ്ല്യൂ, ഇഎസ്‌ഐസി എന്നിവയ്ക്കു കീഴിലുള്ള ആശുപത്രികളിലും ഡിസ്പന്‍സറികളിലും സൂര്യാഘാതം മൂലം ഉണ്ടാകുന്ന അസ്വസ്ഥതകള്‍ കൈകാര്യം ചെയ്യുന്നതിനു പ്രത്യേക കിടക്കകള്‍ ഏര്‍പ്പെടുത്താനും ഒആര്‍എസ്, ഐസ്പായ്ക്കുകള്‍, സൂര്യാഘാതം പ്രതിരോധിക്കുന്നതിനുള്ള മറ്റു വസ്തുക്കള്‍ എന്നിവയുടെ മതിയായ വിതരണം ഉറപ്പാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
***********************
(Release ID: 2123592)
Visitor Counter : 11