പ്രധാനമന്ത്രിയുടെ ഓഫീസ്
ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തെ പ്രധാനമന്ത്രി ശക്തമായി അപലപിച്ചു.
Posted On:
22 APR 2025 6:51PM by PIB Thiruvananthpuram
ജമ്മു കശ്മീരിലെ പഹൽഗാമിൽ ഇന്നുണ്ടായ ഭീകരാക്രമണത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശക്തമായി അപലപിച്ചു. “ഈ ഹീനകൃത്യത്തിനു പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരും. അവരെ വെറുതെ വിടില്ല! അവരുടെ പൈശാചിക കൃത്യങ്ങൾ ഒരിക്കലും വിജയം കാണില്ല. ഭീകരതയ്‌ക്കെതിരെ പോരാടാനുള്ള നമ്മുടെ ദൃഢനിശ്ചയം അചഞ്ചലമാണ്, അതു കൂടുതൽ കരുത്താർജിക്കും.” - ശ്രീ മോദി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:
”ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടമയവരെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ട്.
ഈ ഹീനകൃത്യത്തിനു പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരും... അവരെ വെറുതെ വിടില്ല! അവരുടെ പൈശാചിക കൃത്യങ്ങൾ ഒരിക്കലും വിജയം കാണില്ല. ഭീകരതയ്‌ക്കെതിരെ പോരാടാനുള്ള നമ്മുടെ ദൃഢനിശ്ചയം അചഞ്ചലമാണ്, അതു കൂടുതൽ കരുത്താർജിക്കും.”
I strongly condemn the terror attack in Pahalgam, Jammu and Kashmir. Condolences to those who have lost their loved ones. I pray that the injured recover at the earliest. All possible assistance is being provided to those affected.
Those behind this heinous act will be brought…
— Narendra Modi (@narendramodi) April 22, 2025
***
SK
(Release ID: 2123578)
Visitor Counter : 21
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Nepali
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada