ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

തിരുസഭയുടെ പരമോന്നതൻ , പരിശുദ്ധ പോപ്പ് ഫ്രാൻസിസിന്‍റെ വിടവാങ്ങലിനോടുള്ള ആദരസൂചകമായി മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

Posted On: 21 APR 2025 10:09PM by PIB Thiruvananthpuram
ന്യൂ ഡൽഹി, 21 ഏപ്രിൽ 2025
 
തിരുസഭയുടെ പരമോന്നതൻ, പരിശുദ്ധ പോപ്പ് ഫ്രാൻസിസ് ഇന്ന്, 2025 ഏപ്രിൽ 21-ന്  നിര്യാതനായി. ആദരസൂചകമായി, ഇന്ത്യയിലുടനീളം മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം ആചരിക്കും.
 
2025 ഏപ്രിൽ 22 ചൊവ്വാഴ്ചയും, 2025 ഏപ്രിൽ 23 ബുധനാഴ്ചയും രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും,  ശവസംസ്കാര ദിവസം ഒരു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും ആചരിക്കാനാണ് തീരുമാനിച്ചത്.
 
ഈ കാലയളവിൽ, രാജ്യത്തുടനീളം ദേശീയ പതാക പതിവായി ഉയർത്തുന്ന എല്ലാ സ്ഥലങ്ങളിലും, ദേശീയ പതാക പകുതി താഴ്‌ത്തിക്കെട്ടും. ദുഃഖാചരണവേളയിൽ ഔദ്യോഗിക പരിപാടികൾ ഉണ്ടായിരിക്കില്ല.
 
*****
 

(Release ID: 2123336) Visitor Counter : 33
Read this release in: English