പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

വടക്കുകിഴക്കൻ ഡൽഹിയിലെ ദയാൽപുരിൽ കെട്ടിടം തകർന്നു നിരവധി ജീവനുകൾ നഷ്ടമായ സംഭവത്തിൽ പ്രധാനമന്ത്രി അനുശോചനമറിയിച്ചു


പ്രധാനമന്ത്രി PMNRF-ൽനിന്നു ധനസഹായം​ പ്രഖ്യാപിച്ചു

Posted On: 19 APR 2025 9:02PM by PIB Thiruvananthpuram

വടക്കുകിഴക്കൻ ഡൽഹിയിലെ ദയാൽപുരിൽ കെട്ടിടം തകർന്നു നിരവധി ജീവനുകൾ നഷ്ടമായ സംഭവത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം അറിയിച്ചു. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്കു പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധിയിൽനിന്നു രണ്ടുലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ എക്സ് പോസ്റ്റ്:

“വടക്കുകിഴക്കൻ ഡൽഹിയിലെ ദയാൽപുരിൽ കെട്ടിടം തകർന്നു നിരവധി ജീവനുകൾ നഷ്ടപ്പെട്ടതിൽ വേദനയുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ എത്രയുംവേഗം സുഖം പ്രാപിക്കട്ടെ. പ്രാദേശിക ഭരണസംവിധാനം ദുരിതബാധിതരെ സഹായിക്കുന്നുണ്ട്.

മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്കു പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധിയിൽനിന്നു രണ്ടുലക്ഷം രൂപ ധനസഹായം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ നൽകും: പ്രധാനമന്ത്രി നരേന്ദ്ര​ മോദി”.

 

-SK-

(Release ID: 2122982) Visitor Counter : 20