സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി
azadi ka amrit mahotsav

പഞ്ചാബിലും ഹരിയാനയിലും ഹൈബ്രിഡ് ആന്വിറ്റി മോഡിൽ 1878.31 കോടി രൂപ ചെലവിൽ 19.2 കിലോമീറ്റർ ദൈർഘ്യമുള്ള ആറുവരി പ്രവേശന നിയന്ത്രിത സീറക്പുർ ബൈപ്പാസ് നിർമാണത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

Posted On: 09 APR 2025 3:09PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ മന്ത്രിസഭാ സമിതി, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ ഹൈബ്രിഡ് ആന്വിറ്റി മോഡിൽ NH(O) പ്രകാരം NH-7 (സീറക്പുർ-പട്യാല) ജങ്ഷനിൽ നിന്ന് ആരംഭിച്ച് NH-5 (സീറക്പുർ-പർവാനൂ) ജങ്ഷനിൽ അവസാനിക്കുന്ന ആറുവരി സീറക്പുർ ബൈപ്പാസിന്റെ നിർമാണത്തിന് അംഗീകാരം നൽകി. പിഎം ഗതിശക്തി ദേശീയ ആസൂത്രണപദ്ധതി അനുസരിച്ച് സംയോജിത ഗതാഗത അടിസ്ഥാനസൗകര്യവികസനം സാധ്യമാക്കുന്നതിനുള്ള സുപ്രധാന നടപടിയാണിത്.

പദ്ധതിയുടെ ആകെ മൂലധനച്ചെലവ് 1878.31 കോടി രൂപയാണ്.

പഞ്ചാബിൽ പഞ്ചാബ് ഗവൺമെന്റ് ആസൂത്രണപദ്ധതി പിന്തുടരുന്ന സീറക്പുർ ബൈപാസ്, സീറക്പുരിലെ എൻ‌എച്ച്-7 (ചണ്ഡീഗഢ്-ബഠിണ്ഡ) ജങ്ഷനിൽനിന്ന് ആരംഭിച്ച് ഹരിയാണയിലെ പഞ്ച്കുലയിലെ എൻ‌എച്ച്-5 (സീറക്പുർ-പർവാനൂ) ജങ്ഷനിൽ അവസാനിക്കുന്നു. ഇതിലൂടെ പഞ്ചാബിലെ സീറക്പുരിലെയും ഹരിയാണയിലെ പഞ്ച്കുലയിലെയും വലിയ തോതിൽ നഗരവൽക്കരിക്കപ്പെട്ടതും തിരക്കേറിയതുമായ ഭാഗത്തെ ഒഴിവാക്കാനാകുന്നു.

പട്യാല, ഡൽഹി, മൊഹാലി എയ്റോസിറ്റി എന്നിവിടങ്ങളിൽനിന്നു ഗതാഗതം വഴിതിരിച്ചുവിട്ട് ഹിമാചൽ പ്രദേശിലേക്കു നേരിട്ടു സമ്പർക്കസൗകര്യം ഒരുക്കുന്നതിലൂടെ സീറക്പുരിലെയും പഞ്ച്കുലയിലെയും പരിസരപ്രദേശങ്ങളിലെയും ഗതാഗതക്കുരുക്ക് ലഘൂകരിക്കുക എന്നതാണു പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. എൻ‌എച്ച്-7, എൻ‌എച്ച്-5, എൻ‌എച്ച്-152 എന്നിവയുടെ തിരക്കേറിയ നഗരഭാഗത്തു യാത്രാസമയം കുറയ്ക്കൽ, തടസ്സരഹിതഗതാഗതം ഉറപ്പാക്കൽ എന്നിവ നിലവിലെ നിർദേശം ലക്ഷ്യമിടുന്നു.

ചണ്ഡീഗഢ്, പഞ്ച്കുല, മൊഹാലി നഗരങ്ങളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനുള്ള നടപടികൾ ഗവണ്മെന്റ് ഏറ്റെടുത്തിട്ടുണ്ട്. ഇതു ഭൂപടത്തിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ റിങ് റോഡായി മാറും. സീറക്പുർ ബൈപ്പാസ് ഈ പദ്ധതിയുടെ പ്രധാന ഘടകമാണ്.

***

SK


(Release ID: 2120383) Visitor Counter : 67