പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രിയുടെ ശ്രീലങ്കൻ സന്ദർശനത്തിന്റെ പരിണതഫലങ്ങൾ

Posted On: 05 APR 2025 1:45PM by PIB Thiruvananthpuram

ക്രമ നമ്പർ

കരാർ/ധാരണാപത്രം

ശ്രീലങ്കയുടെ പ്രതിനിധി

ഇന്ത്യയുടെ പ്രതിനിധി

1.

വൈദ്യുതി ഇറക്കുമതി/കയറ്റുമതിക്കായി HVDC ഇന്റർകണക്ഷൻ നടപ്പാക്കുന്നതിന് ഇന്ത്യാഗവണ്മെന്റും ശ്രീലങ്കൻ ഗവണ്മെന്റും തമ്മിലുള്ള ധാരണാപത്രം

പ്രൊഫ. കെ.ടി.എം. ഉദയംഗ ഹേമപാല,

സെക്രട്ടറി, ഊർജമന്ത്രാലയം

ശ്രീ വിക്രം മിസ്രി, വിദേശകാര്യ സെക്രട്ടറി

2.

ഡിജിറ്റൽ പരിവർത്തനത്തിനായി ജനസംഖ്യാതലത്തിൽ നടപ്പാക്കിയ വിജയകരമായ ഡിജിറ്റൽ പ്രതിവിധിപങ്കിടൽ മേഖലയിലെ സഹകരണത്തിനായി ഇന്ത്യയുടെ ഇലക്ട്രോണിക്സ്-വിവരസാങ്കേതികവിദ്യ മന്ത്രാലയവും ശ്രീലങ്കയുടെ ഡിജിറ്റൽ സാമ്പത്തിക മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം.

വാരുണ ശ്രീ ധനപാല,

ആക്ടിങ് സെക്രട്ടറി, ഡിജിറ്റൽ സാമ്പത്തിക മന്ത്രാലയം

ശ്രീ വിക്രം മിസ്രി, വിദേശകാര്യ സെക്രട്ടറി

3.

ഊർജകേന്ദ്രമായി ട്രിങ്കോമാലിയെ വികസിപ്പിക്കുന്നതിൽ സഹകരണത്തിനായി ഇന്ത്യാഗവണ്മെന്റും ശ്രീലങ്ക ഗവൺമെന്റും യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഗവൺമെന്റും തമ്മിലുള്ള ധാരണാപത്രം

പ്രൊഫ. കെ.ടി.എം. ഉദയംഗ ഹേമപാല,

സെക്രട്ടറി, ഊർജമന്ത്രാലയം

ശ്രീ വിക്രം മിസ്രി, വിദേശകാര്യ സെക്രട്ടറി

4.

പ്രതിരോധ സഹകരണത്തിനായി ഇന്ത്യാ ഗവൺമെന്റും ശ്രീലങ്ക ഗവൺമെന്റും തമ്മിലുള്ള ധാരണാപത്രം

എയർ വൈസ് മാർഷൽ സമ്പത്ത് തുയകോന്ത (റിട്ട.), പ്രതിരോധ മന്ത്രാലയം സെക്രട്ടറി

ശ്രീ വിക്രം മിസ്രി, വിദേശകാര്യ സെക്രട്ടറി

5.

കിഴക്കൻ പ്രവിശ്യയ്ക്കുള്ള ബഹു-മേഖല സാമ്പത്തിക സഹായത്തെക്കുറിച്ചുള്ള ധാരണാപത്രം

കെ.എം.എം. സിരിവർധന സെക്രട്ടറി, ധനകാര്യ- ആസൂത്രണ-സാമ്പത്തിക വികസന മന്ത്രാലയം

ശ്രീ സന്തോഷ് ഝാ, ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ

6.

ആരോഗ്യ-വൈദ്യ മേഖലയിലെ സഹകരണത്തിന് ഇന്ത്യയുടെ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയവും ശ്രീലങ്കയുടെ ആരോഗ്യ-ബഹുജന മാധ്യമ മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം.

ഡോ. അനിൽ ജസിംഗെ, സെക്രട്ടറി, ആരോഗ്യ, ബഹുജന മാധ്യമ മന്ത്രാലയം

ശ്രീ സന്തോഷ് ഝാ, ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ

7.

ഇന്ത്യൻ ഫാർമക്കോപ്പിയ കമ്മീഷനും, ഇന്ത്യാ ഗവണ്മെന്റിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും, ശ്രീലങ്ക ഗവൺമെന്റിന്റെ ദേശീയ ചികിത്സാ നിയന്ത്രണ അതോറിറ്റിയും തമ്മിൽ ഫാർമക്കോപ്പിയൽ സഹകരണത്തിനായുള്ള ധാരണാപത്രം.

ഡോ. അനിൽ ജസിംഗെ, സെക്രട്ടറി, ആരോഗ്യ, ബഹുജന മാധ്യമ മന്ത്രാലയം

ശ്രീ സന്തോഷ് ഝാ, ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ

ക്രമനമ്പർ

പദ്ധതികൾ

1.

മഹോ-ഒമാന്തായി റെയിൽപാതയുടെ നവീകരിച്ച റെയിൽവേ ട്രാക്കിന്റെ ഉദ്ഘാടനം.

2.

മഹോ-അനുരാധപുര റെയിൽവേ ലൈനിനായുള്ള സിഗ്നലിങ് സംവിധാനത്തിന്റെ നിർമാണപ്രവർത്തനങ്ങൾക്ക് തുടക്കം.

3.

സാംപൂർ സൗരോർജ പദ്ധതിയുടെ (വെർച്വൽ) തറക്കല്ലിടൽ ചടങ്ങ്.

4.

ദംബുള്ളയിലെ താപനില നിയന്ത്രിത കാർഷിക സംഭരണശാലയുടെ ഉദ്ഘാടനം (വെർച്വൽ).

5.

ശ്രീലങ്കയിലുടനീളമുള്ള 5000 മത സ്ഥാപനങ്ങൾക്ക് പുരപ്പുറ സൗരോർജ സംവിധാനങ്ങളുടെ വിതരണം (വെർച്വൽ).

         

 

പ്രഖ്യാപനങ്ങൾ:

സന്ദർശന വേളയിൽ, പ്രധാനമന്ത്രി മോദി ഇന്ത്യയിൽ പ്രതിവർഷം 700 ശ്രീലങ്കക്കാരെ ഉൾക്കൊള്ളുന്ന സമഗ്ര ശേഷി വികസന പരിപാടി പ്രഖ്യാപിച്ചു. ട്രിങ്കോമലിയിലെ തിരുകോണേശ്വരം ക്ഷേത്രം, നുവാര ഏലിയയിലെ സീതാ ഏലിയ ക്ഷേത്രം, അനുരാധപുരയിലെ വിശുദ്ധ നഗര സമുച്ചയ പദ്ധതി എന്നിവയുടെ വികസനത്തിന് ഇന്ത്യയുടെ സാമ്പത്തിക സഹായം; 2025ലെ അന്താരാഷ്ട്ര വെസാക് ദിനത്തിൽ ശ്രീലങ്കയിൽ ബുദ്ധന്റെ തിരുശേഷിപ്പുകളുടെ പ്രദർശനം; കടം പുനഃക്രമീകരിക്കുന്നതിനുള്ള ഉഭയകക്ഷി ഭേദഗതി കരാറുകളുടെ പൂർത്തീകരണം എന്നിവയും പ്രഖ്യാപിച്ചു.

-SK-

*****

 


(Release ID: 2119251) Visitor Counter : 20