വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) 90-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുര്‍മു പ്രത്യേക തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി
പോസ്റ്റഡ് ഓണ്‍:
01 APR 2025 5:31PM by PIB Thiruvananthpuram
ന്യൂ ഡൽഹി, 01 ഏപ്രിൽ 2025
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ 90-ാം വാര്‍ഷികാഘോഷത്തിന്റെ സ്മരണാര്‍ത്ഥം മുംബൈയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമിംഗ് ആര്‍ട്‌സില്‍ (NCPA) നടന്ന ചടങ്ങില്‍ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുര്‍മു പ്രത്യേക തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി. വാര്‍ത്താവിനിമയം, വടക്കുകിഴക്കന്‍ മേഖലയുടെ വികസനം എന്നിവയുടെ ചുമതലയുള്ള കേന്ദ്ര മന്ത്രി ശ്രീ ജ്യോതിരാദിത്യ എം. സിന്ധ്യ, മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ദേവേന്ദ്ര ഫഡ്‌നാവിസ്, മറ്റു വിശിഷ്ട വ്യക്തികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തുന്നതിനും നിയന്ത്രിക്കുന്നതിനും സ്ഥിരത ഉറപ്പാക്കുന്നതിനും സാമ്പത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനും ആര്‍ബിഐ നടത്തുന്ന ശ്രമങ്ങളെ ചടങ്ങില്‍ സംസാരിച്ച രാഷ്ട്രപതി ദ്രൗപദി മുര്‍മു അഭിനന്ദിച്ചു.
രാജ്യത്തിന്റെ സാമ്പത്തിക ഘടനയെ ശക്തമായി നിലനിര്‍ത്തുന്നതിനും സാമ്പത്തിക സാഹചര്യങ്ങളെ രൂപപ്പെടുത്തുന്നതിനും ആര്‍ബിഐ നടത്തുന്ന പ്രവർത്തനങ്ങളെ കേന്ദ്രമന്ത്രി ശ്രീ ജ്യോതിരാദിത്യ എം. സിന്ധ്യ അഭിനന്ദിച്ചു. രാജ്യത്തുടനീളമുള്ള 1,65,000 പോസ്റ്റ് ഓഫീസുകളുടെ വിപുലമായ ശൃംഖലയിലൂടെ സാമ്പത്തിക ഉള്‍ക്കൊള്ളിക്കലിന് ഇന്ത്യാ പോസ്റ്റ് വഹിക്കുന്ന പങ്ക് അദ്ദേഹം എടുത്തു പറഞ്ഞു. സമ്പാദ്യ പദ്ധതികള്‍ വാഗ്ദാനം ചെയ്യുന്നതില്‍ പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് ബാങ്ക് (POSB) നിര്‍ണ്ണായക പങ്ക് വഹിക്കുമ്പോള്‍ പരമ്പരാഗത മണി ഓര്‍ഡര്‍ സേവനം iMoney ഓര്‍ഡറായി പരിണമിക്കുകയും ഇതു കുറഞ്ഞ ചെലവിലും വേഗത്തിലും സൗകര്യപ്രദമായ രീതിയിലും പണത്തിന്റെ കൈമാറ്റം സാദ്ധ്യമാക്കുകയും ചെയ്യുന്നു.
1935 ഏപ്രില്‍ 1 ന് കോല്‍ക്കത്തയിലെ ചരിത്ര പ്രസിദ്ധമായ മന്ദിരത്തിലാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായത്. സമര്‍പ്പിതമായ രാഷ്ട്ര സേവനത്തിന്റെ ഒമ്പതു പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കുമ്പോഴും സമ്പദ്‌വ്യവസ്ഥയില്‍ സ്ഥിരത, വിശ്വാസം, വളര്‍ച്ച എന്നിവ വളര്‍ത്തുന്നതില്‍ ആര്‍ബിഐ നിസ്തുല പങ്ക് വഹിക്കുന്നു. ധനനയം, കറന്‍സി മാനേജ്‌മെന്റ്, പൊതുകടത്തിന്റെ മാനേജ്‌മെന്റ്, സാമ്പത്തിക നിയന്ത്രണം എന്നീ പ്രധാന ഉത്തരവാദിത്തങ്ങള്‍ക്കപ്പുറം സാമ്പത്തിക ഉള്‍ക്കൊള്ളിക്കല്‍, ഉപഭോക്തൃ അവബോധം, സാമ്പത്തിക സാക്ഷരത പ്രോത്സാഹിപ്പിക്കല്‍ എന്നീ കാര്യങ്ങളിലും ആര്‍ബിഐ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഈ സ്ഥാപനം നല്‍കിയ ഗണ്യമായ സംഭാവനകള്‍ക്കും സാമ്പത്തികകാര്യ നിര്‍വ്വഹണത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയ്ക്കുമുള്ള ആദരവായാണ് പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കിയത്.
ആര്‍ബിഐയുടെ ഒമ്പതു പതിറ്റാണ്ടായി തുടരുന്ന യാത്രയുടെ പ്രതീകാത്മക ചിത്രീകരണമാണ് ഈ അവസരത്തില്‍ പുറത്തിറക്കിയ പ്രത്യേക തപാല്‍ സ്റ്റാമ്പ്. റിസര്‍വ് ബാങ്ക് സ്ഥാപിതമായ കോല്‍ക്കത്തയിലെ ആദ്യകാല ആസ്ഥാനം, മുംബൈയിലെ ഇപ്പോഴത്തെ ആസ്ഥാനം എന്നിവ ചിത്രീകരിച്ചിരിക്കുന്ന സ്റ്റാമ്പ് കാലങ്ങളായുള്ള അതിന്റെ പരിണാമത്തെ പ്രതിനിധാനം ചെയ്യുന്നു. രാജ്യത്തിന്റെ സാമ്പത്തിക ഘടനയ്ക്കുള്ള നിരന്തര സംഭാവനകളെയും അടിസ്ഥാന തത്വങ്ങളെയും പ്രതിഫലിപ്പിക്കുന്ന രീതിയിൽ, " സ്ഥിരത. വിശ്വാസം. വളര്‍ച്ച" എന്ന് ആലേഖനം ചെയ്ത 90-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക ലോഗോയും ഇതില്‍ പ്രാധാന്യത്തോടെ നല്‍കിയിരിക്കുന്നു.
*******************
( റിലീസ് ഐ.ഡി: 2117525)
സന്ദര്‍ശക കൗണ്ടര്‍ : 55