തെരഞ്ഞെടുപ്പ് കമ്മീഷന്‍
azadi ka amrit mahotsav

രാഷ്ട്രീയ പാര്‍ട്ടികളുമായി ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഏറ്റവും വലിയ പങ്കാളിത്ത പ്രവർത്തനം

രാജ്യവ്യാപകമായി സിഇഒ, ഡിഇഒ, ഇആര്‍ഒ തലത്തിലുള്ളവരുടെ 4719 യോഗങ്ങള്‍ നടത്തി, 28000 പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു

Posted On: 01 APR 2025 4:05PM by PIB Thiruvananthpuram
 
 

ന്യൂഡല്‍ഹി, 01 ഏപ്രിൽ 2025 

ഇലക്ടറല്‍ രജിസ്‌ട്രേഷന്‍  ഓഫീസര്‍ (ERO), ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ (DEO), ചീഫ് ഇലക്ടറല്‍ ഓഫീസര്‍ (CEO) തലത്തില്‍ രാജ്യത്തുടനീളമുള്ള രാഷ്ട്രീയ പാര്‍ട്ടികളുമായി ഇന്ത്യന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ (ECI)  നിരവധി കൂടിക്കാഴ്ചകള്‍ നടത്തി. 2025 മാര്‍ച്ച് 31 വരെയുള്ള 25 ദിവസത്തിനുള്ളില്‍, രാജ്യവ്യാപകമായി രാഷ്ട്രീയപാര്‍ട്ടികളുടെ 28,000-ലധികം പ്രതിധികളെ പങ്കെടുപ്പിച്ചുകൊണ്ട്, ആകെ 4719 യോഗങ്ങള്‍ നടത്തി. ഇതില്‍ 40 യോഗങ്ങള്‍ സിഇഒ തലത്തിലും 800 യോഗങ്ങള്‍ ഡിഇഒ തലത്തിലും 3879 യോഗങ്ങള്‍ ഇആര്‍ഒ തലത്തിലും ഉള്ളവയായിരുന്നു.

2025 മാര്‍ച്ച് 4-5 തീയതികളില്‍ ന്യൂഡല്‍ഹിയിലെ ഐഐഐഡിഇഎമ്മില്‍ നടന്ന ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാരുടെ യോഗത്തില്‍ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ (സിഇസി) ശ്രീ ഗ്യാനേഷ് കുമാറും തെരഞ്ഞെടുപ്പു കമ്മീഷണര്‍മാരായ ഡോ. സുഖ്ബീര്‍ സിംഗ് സന്ധു, ഡോ. വിവേക് ജോഷി എന്നിവരും നല്‍കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഈ യോഗങ്ങള്‍ നടത്തിയത്.

1950, 1951ലെ ജനപ്രാതിനിധ്യ നിയമം; 1960ലെ വോട്ടര്‍ രജിസ്‌ട്രേഷന്‍ നിയമങ്ങള്‍, 1961ലെ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടങ്ങള്‍, ഇസിഐ കാലാകാലങ്ങളില്‍ പുറപ്പെടുവിച്ചിട്ടുള്ള ചട്ടങ്ങള്‍, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, ഉത്തരവുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലും, നിലവിലെ നിയമപരമായ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ടും ബന്ധപ്പെട്ട അധികാരികളുടെ  (ഇആര്‍ഒ/ ഡിഇഒ/ സിഇഒ) പരിഗണനയിലുള്ള തീര്‍പ്പാക്കാത്ത പ്രശ്‌നങ്ങള്‍ പരിഹരിക്കുകയായിരുന്നു ഈ കൂടിക്കാഴ്ചകളുടെ ലക്ഷ്യം. കൂടുതല്‍ വിലയിരുത്തലിനായി എല്ലാ സംസ്ഥാന/ കേന്ദ്രഭരണ പ്രദേശങ്ങളിലെ സിഇഒമാരില്‍ നിന്നും സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലുള്ള നിയമപരിധിക്കുള്ളില്‍ നിന്നും പരഹരിക്കാനാകാത്തവ കമ്മീഷന്‍ പരിഗണിക്കും.

നിയമസഭാ മണ്ഡലങ്ങള്‍, ജില്ലകള്‍, സംസ്ഥാനങ്ങള്‍/ കേന്ദ്രഭരണ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ സജീവമായും ആവേശത്തോടെയും പങ്കെടുത്ത ഈ യോഗങ്ങള്‍ക്കു വലിയ സ്വീകാര്യതയാണു ലഭിച്ചത്. രാജ്യവ്യാപകമായുള്ള യോഗങ്ങളുടെ ചിത്രങ്ങള്‍ ഇസിഐയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലില്‍ കാണാം:

https://x.com/ECISVEEP?ref_src=twsrc%5Egoogle%7Ctwcamp%5Eserp%7Ctwgr%5Eauthor

 
*****

(Release ID: 2117391) Visitor Counter : 15