നിതി ആയോഗ്‌
azadi ka amrit mahotsav

ധനമന്ത്രി ' NITI NCAER സ്‌റ്റേറ്റ്‌സ് ഇക്കണോമിക് ഫോറം' പോര്‍ട്ടല്‍  2025 ഏപ്രില്‍ 1ന് ന്യൂഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്യും

Posted On: 31 MAR 2025 11:03AM by PIB Thiruvananthpuram
1990-91 മുതല്‍ 2022-23 വരെയുള്ള ഏകദേശം 30 വര്‍ഷത്തെ സാമൂഹിക, സാമ്പത്തിക, ധനകാര്യ സാഹചര്യങ്ങള്‍ , ഗവേഷണ റിപ്പോര്‍ട്ടുകള്‍, പ്രബന്ധങ്ങള്‍, സംസ്ഥാന ധനസ്ഥിതിയെക്കുറിച്ചുള്ള വിദഗ്ധരുടെ വിശകലനങ്ങള്‍ എന്നിവ അടങ്ങിയ, നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ചുമായി (NCAER) സഹകരിച്ച് നീതി ആയോഗ് വികസിപ്പിച്ച 'NITI NCAER സ്‌റ്റേറ്റ്‌സ് ഇക്കണോമിക് ഫോറം' എന്ന സമഗ്രമായ പോർട്ടൽ കേന്ദ്ര ധനകാര്യവകുപ്പ് മന്ത്രി ശ്രീമതി നിര്‍മ്മലാ സീതാരാമന്‍ 2025 ഏപ്രില്‍ 1 ന് ന്യൂഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്യും.

ഈ പോര്‍ട്ടലിന് നാലു പ്രധാന ഘടകങ്ങളാണുള്ളത്:

1. സംസ്ഥാനതല റിപ്പോര്‍ട്ടുകള്‍ - 28 ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ ജനസംഖ്യ, സാമ്പത്തിക ഘടന, സാമൂഹിക-സാമ്പത്തിക, ധന സൂചകങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി ക്രമീകരിച്ച സമഗ്രവും സാമ്പത്തികമായ സാഹചര്യങ്ങളെ സംഗ്രഹിച്ചിരിക്കുന്നു.

2. ഡാറ്റാ ശേഖരം - ജനസംഖ്യ; സാമ്പത്തിക ഘടന; ധനകാര്യം; ആരോഗ്യം, വിദ്യാഭ്യാസം എന്നിങ്ങനെ അഞ്ചു ശ്രേണികളിലായി തരംതിരിച്ചിരിക്കുന്ന സമ്പൂര്‍ണ്ണ ഡാറ്റാബേസ് നേരിട്ടു പ്രാപ്യമാക്കുന്നു.

3. സംസ്ഥാന ധനകാര്യ, സാമ്പത്തിക ഡാഷ്‌ബോർഡ്  - പ്രധാന സാമ്പത്തിക മാറ്റങ്ങള്‍ ഗ്രാഫായി അവതരിപ്പിക്കുകയും  , അനുബന്ധങ്ങള്‍ അല്ലെങ്കില്‍ അധിക വിവരങ്ങള്‍ പട്ടികകളിലൂടെ നല്‍കി പ്രാഥമിക ഡാറ്റകളിലേക്ക്   വേഗത്തിൽ പ്രവേശനം സാദ്ധ്യമാക്കുകയും ചെയ്യുന്നു.

4. ഗവേഷണവും വിശകലനവും - സംസ്ഥാന ധനനയത്തെക്കുറിച്ചും, സംസ്ഥാന- ദേശീയ തലങ്ങളിലെ ധനസ്ഥിതിയുടെയും  സാമ്പത്തിക നിർവഹണത്തിൻ്റെയും നിര്‍ണ്ണായക വശങ്ങളെക്കുറിച്ചുമുള്ള വിപുലമായ ഗവേഷങ്ങളിലേക്കു നയിക്കുന്നു.

ഈ പോര്‍ട്ടല്‍ സമഗ്ര ധനകാര്യ, ജനസംഖ്യാപര, സാമൂഹിക-സാമ്പത്തിക പ്രവണതകൾ മനസ്സിലാക്കുവാൻ  സഹായിക്കുന്നു. ഒപ്പം ഡാറ്റ  എളുപ്പത്തിലും ഉപഭോക്തൃസൗഹൃദമായും പ്രാപ്യമാക്കുന്നു. മേഖല തിരിച്ചുള്ള ഏകീകൃത ഡാറ്റകള്‍ ഒരിടത്തു ലഭ്യമാ ആവശ്യകത ഈ പോർട്ടൽ പൂർത്തീകരിക്കുന്നു. ഇതിലൂടെ മറ്റു സംസ്ഥാനങ്ങളുടെയും ദേശീയതലത്തിലെയും ഡാറ്റയുമായി താരതമ്യം ചെയ്ത് ഓരോ സംസ്ഥാനത്തിന്റെയും ഡാറ്റ ആഴത്തിൽ മനസിലാക്കാന്‍ ഇതു കൂടുതല്‍ സഹായകമാകും. നയരൂപകർത്താക്കൾ, ഗവേഷകര്‍, ഡാറ്റാ വിശകലനം ചെയ്യാന്‍ താല്പര്യമുള്ളവർ എന്നിവര്‍ക്കിടയിൽ കാര്യഗൗരവുമുള്ള ചര്‍ച്ചകള്‍ക്കും സംവാദങ്ങൾക്കും ഇത് ഒരു വേദിയൊരുക്കും.

ആഴത്തിലുള്ള ഗവേഷണ പഠനങ്ങള്‍ക്കായി ധാരാളം ഡാറ്റായും വിശകലന സങ്കേതങ്ങളും വാഗ്ദാനം ചെയ്യുന്ന ഒരു സമഗ്ര ഗവേഷണ സഹായ കേന്ദ്രമായി ഈ പോര്‍ട്ടല്‍ പ്രവര്‍ത്തിക്കും. കഴിഞ്ഞ 30 വര്‍ഷത്തെ സാമൂഹിക, ധനകാര്യ, സാമ്പത്തിക സൂചകങ്ങളുടെ വിപുലമായ ഒരു ഡാറ്റാബേസിലേക്കു പ്രാപ്യത നല്‍കിക്കൊണ്ട്, വിവരങ്ങളുടെ ഒരു കേന്ദ്ര ശേഖരമായും ഇതു പ്രവര്‍ത്തിക്കും. ചരിത്രപരമായ പ്രവണതകളും തത്സമയ വിശകലനങ്ങളും പ്രയോജനപ്പെടുത്തുന്നതിലൂടെ ഉപയോക്താക്കള്‍ക്ക് പുരോഗതികള്‍ മനസിലാക്കാനും മാറ്റങ്ങള്‍ തിരിച്ചറിയാനും വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള വികസന നയങ്ങള്‍ രൂപപ്പെടുത്താനും കഴിയും.

 
******

(Release ID: 2117239) Visitor Counter : 11