പ്രധാനമന്ത്രിയുടെ ഓഫീസ്
മ്യാൻമറിലും തായ്‌ലൻഡിലും ഉണ്ടായ ഭൂകമ്പത്തിൽ പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിച്ചു
Posted On:
28 MAR 2025 2:18PM by PIB Thiruvananthpuram
മ്യാൻമറിലും തായ്‌ലൻഡിലും ഇന്ന് രാവിലെ ഉണ്ടായ വിനാശകരമായ ഭൂകമ്പങ്ങളിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉൽകണ്ഠ രേഖപ്പെടുത്തി.
ദുരന്തത്തിൽ അകപ്പെട്ടവരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി ഹൃദയംതൊട്ട് പ്രാർത്ഥിക്കുന്നതായി അദ്ദേഹം അറിയിച്ചു . ഈ ദുഷ്‌കരമായ സമയത്ത് മ്യാൻമറിലെയും തായ്‌ലൻഡിലെയും ഗവണ്മെന്റുകൾക്കും ജനങ്ങൾക്കും സാധ്യമായ എല്ലാ സഹായവും നൽകാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി.
എക്‌സിലെ ഒരു പോസ്റ്റിൽ അദ്ദേഹം കുറിച്ചു:
“മ്യാൻമറിലും തായ്‌ലൻഡിലും ഉണ്ടായ ഭൂകമ്പത്തെത്തുടർന്നുള്ള സ്ഥിതിഗതികളിൽ ആശങ്കയുണ്ട്. എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു. സാധ്യമായ എല്ലാ സഹായവും നൽകാൻ ഇന്ത്യ തയ്യാറാണ്. ഇതിനായി ഞങ്ങളുടെ അധികൃതരോട് സജ്ജരായിരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മ്യാൻമറിലെയും തായ്‌ലൻഡിലെയും ഗവണ്മെന്റുകളുമായി നിരന്തര സമ്പർക്കം പുലർത്താൻ വിദേശകാര്യ മന്ത്രാലയത്തോടും ആവശ്യപ്പെട്ടിട്ടുണ്ട് ”
***
NK
(Release ID: 2116143)
Visitor Counter : 41
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada