ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
ചാര്‍ ധാം, ഹേമകുണ്ഡ് സാഹിബ് യാത്ര 2025: വേഗത്തിലും സുരക്ഷിതമായും രജിസ്‌ട്രേഷന്‍ നടത്തുന്നതിന് ആധാര്‍ അധിഷ്ഠിത ഇ-കെവൈസി അവതരിപ്പിച്ചു
ചാര്‍ ധാം, ഹേമകുണ്ഡ് സാഹിബ് യാത്ര 2025 ന് ആധാറിന്റെ ആധികാരികതയെ അടിസ്ഥാനമാക്കി 7.5 ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ രജിസ്റ്റര്‍ ചെയ്തു
Posted On:
26 MAR 2025 4:22PM by PIB Thiruvananthpuram
ന്യൂ ഡൽഹി,26 മാർച്ച് 2025
ഇന്ത്യയിലെ സുപ്രധാന തീര്‍ത്ഥയാത്രകളിലൊന്നായ ചാര്‍ ധാം, ഹേമകുണ്ഡ് സാഹിബ് യാത്രയ്ക്കുള്ള രജിസ്‌ട്രേഷന്‍ സുഗമമാക്കുന്നതിന് ഉത്തരാഖണ്ഡ് ടൂറിസം വികസന ബോര്‍ഡ് (UTDB) ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഇ-കെവൈസി (eKYC) ഏര്‍പ്പെടുത്തി.
രജിസ്‌ട്രേഷന്‍ സമയം കുറയ്ക്കുന്നതിനും തീര്‍ത്ഥാടകരുടെ മൊത്തത്തിലുള്ള അനുഭവം വര്‍ദ്ധിപ്പിക്കുന്നതിനും ഇത് ലക്ഷ്യമിടുന്നു. ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി അധികൃതര്‍ക്ക് തീര്‍ത്ഥാടകരുടെ സഞ്ചാരം നിരീക്ഷിക്കാനും ക്ഷേത്രങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ മികച്ച തയ്യാറെടുപ്പുകള്‍ നടത്താനും കാലാവസ്ഥായുമായി ബന്ധപ്പെട്ട , പ്രത്യേകിച്ച് ഉയര്‍ന്ന പ്രദേശങ്ങളിലെ വിവരങ്ങള്‍ പങ്കുവയ്ക്കാനും കഴിയും.
പാരമ്പര്യത്തിന്റെയും സാങ്കേതിക വിദ്യയുടെയും സന്തുലനം
ചാര്‍ ധാം, ഹേമകുണ്ഡ് സാഹിബ് യാത്ര 2025 ന്റെ രജിസ്‌ട്രേഷന്‍ മാര്‍ച്ച് 20ന് ആരംഭിച്ചു. ഇന്നു രാവിലെ വരെ 750,000 ത്തിലധികം തീര്‍ത്ഥാടകര്‍ ആധാര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ സൗകര്യം പ്രയോജനപ്പെടുത്തി.
ജനങ്ങളുടെ ജീവിത സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള സംസ്ഥാനങ്ങളുടെ നൂതന സംരംഭങ്ങളുമായി യുഐഡിഎഐ (UIDAI) കൈകോര്‍ക്കുന്നു. രജിസ്‌ട്രേഷന്‍ പോര്‍ട്ടലും (https://registrationandtouristcare.uk.gov.in) 'ടൂറിസ്റ്റ് കെയര്‍ ഉത്തരാഖണ്ഡ്' (Tourist Care Uttarakhand) മൊബൈല്‍ ആപ്പും ഈ സൗകര്യം ഉപയോഗിക്കുന്നു.
രജിസ്‌ട്രേഷനിലെ ഇരട്ടിപ്പ് തടയാനും കൂടുതല്‍ തീര്‍ത്ഥാടകര്‍ക്ക് യാത്ര ചെയ്യാനുള്ള അവസരം ലഭ്യമാക്കാനും ഈ നീക്കം സഹായിക്കുമെന്നു പ്രതീക്ഷിക്കുന്നു. ആധാര്‍ അധിഷ്ഠിത ഡിജിറ്റല്‍ പരിശോധന രജിസ്‌ട്രേഷന്‍ പ്രക്രിയ വേഗത്തിലാക്കുമെന്നും എഴുത്തുകുത്തുകള്‍ കുറയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു. നിശ്ചിത കേന്ദ്രങ്ങളിലെ ഓഫ്‌ലൈന്‍ രജിസ്‌ടേഷന്‍ പ്രക്രിയയും തുടരും.
രജിസ്റ്റര്‍ ചെയ്ത തീര്‍ത്ഥാടകരുടെ യഥാര്‍ത്ഥ എണ്ണത്തെ അടിസ്ഥാനമാക്കി താമസസൗകര്യം, ഗതാഗതം, ഭക്ഷണം, വൈദ്യസഹായം എന്നിവ ക്രമീകരിക്കാനും അവ കൈകാര്യം ചെയ്യാനും ആധാറുമായി ബന്ധിപ്പിച്ചുള്ള രജിസ്‌ട്രേഷന്‍ സഹായിക്കുമെന്നു മാത്രമല്ല വിഭവങ്ങള്‍ പാഴാകുന്നതും കുറവുണ്ടാകുന്നതും തടയുകയും ചെയ്യും. തീര്‍ത്ഥാടകരും അധികൃതരും തമ്മിലുള്ള ഏകോപനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ കഴിയുമെന്നതിനാല്‍, അടിയന്തര സാഹചര്യങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിനും ഇതു സഹായിക്കും.
*****************
(Release ID: 2115403)
Visitor Counter : 19