ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
azadi ka amrit mahotsav

ഉള്ളി കയറ്റുമതിയ്ക്കുള്ള 20% തീരുവ കേന്ദ്രം പിൻവലിച്ചു. 2025 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ

Posted On: 22 MAR 2025 7:18PM by PIB Thiruvananthpuram
ഉള്ളി കയറ്റുമതിയ്ക്കുള്ള 20% തീരുവ ഭാരത സർക്കാർ പിൻവലിച്ചു. 2025 ഏപ്രിൽ 1 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. ഉപഭോക്തൃ കാര്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം റവന്യൂ വകുപ്പ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു.
 
 
ആഭ്യന്തര ലഭ്യത ഉറപ്പാക്കുന്നതിനായി, തീരുവ, മിനിമം കയറ്റുമതി വില (MEP) എന്നിവ ഏർപ്പെടുത്തി കയറ്റുമതി നിയന്ത്രിക്കാൻ സർക്കാർ നടപടി സ്വീകരിച്ചിരുന്നു. 2023 ഡിസംബർ 8 മുതൽ 2024 മെയ് 3 വരെ ഏകദേശം അഞ്ച് മാസത്തേക്ക് കയറ്റുമതി നിരോധനവും ഏർപ്പെടുത്തിയിരുന്നു. ഇപ്പോൾ നീക്കം ചെയ്ത 20% കയറ്റുമതി തീരുവ 2024 സെപ്റ്റംബർ 13 മുതൽ പ്രാബല്യത്തിലുണ്ടായിരുന്നു.
 
 
കയറ്റുമതി നിയന്ത്രണങ്ങൾ ഉണ്ടായിരുന്നിട്ടും, 2023-24 സാമ്പത്തിക വർഷത്തിൽ ആകെ ഉള്ളി കയറ്റുമതി 17.17 ലക്ഷം മെട്രിക് ടൺ ആയിരുന്നു. 2024-25 സാമ്പത്തിക വർഷം (മാർച്ച് 18 വരെ) 11.65 ലക്ഷം മെട്രിക് ടൺ കയറ്റുമതി ചെയ്തു. പ്രതിമാസ ഉള്ളി കയറ്റുമതി 2024 സെപ്റ്റംബറിലെ 0.72 ലക്ഷം മെട്രിക് ടണ്ണിൽ നിന്ന് 2025 ജനുവരിയിൽ 1.85 ലക്ഷം മെട്രിക് ടണ്ണായി വർദ്ധിച്ചു.
 
റാബി വിളവെടുപ്പിനെത്തുടർന്ന് വിപണിയിലും ചില്ലറ വിൽപ്പനയിലും പൊതുവെ വിലക്കുറവ് രേഖപ്പെടുത്തുന്ന ഈ നിർണ്ണായക ഘട്ടത്തിൽ, കർഷകർക്ക് ആദായകരമായ വില ഉറപ്പാക്കുന്നതിനും ഉപഭോക്താക്കൾക്ക് താങ്ങാവുന്ന വിലയിൽ ഉള്ളി ലഭ്യത നിലനിർത്തുന്നതിനുമുള്ള സർക്കാരിന്റെ പ്രതിബദ്ധതയ്ക്ക് തെളിവാണ് ഈ തീരുമാനം. എന്നിരുന്നാലും, മുൻ വർഷങ്ങളിലെ ഇതേ കാലയളവിലെ വിലയേക്കാൾ ഉയർന്നതാണ് ഇപ്പോഴത്തെ മണ്ഡി വിലകൾ. അഖിലേന്ത്യാ ശരാശരി വിലയിൽ 39% കുറവ് രേഖപ്പെടുത്തുന്നു. അതുപോലെ, കഴിഞ്ഞ ഒരു മാസത്തിനിടെ അഖിലേന്ത്യാടിസ്ഥാനത്തിലുള്ള ശരാശരി ചില്ലറ വിലയിൽ 10% കുറവ് രേഖപ്പെടുത്തി.
 
*****
 

(Release ID: 2114117) Visitor Counter : 25