രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാഷ്ട്രപതി ഭവൻ 'പർപ്പിൾ ഫെസ്റ്റ്' സംഘടിപ്പിച്ചു

Posted On: 21 MAR 2025 8:01PM by PIB Thiruvananthpuram

ന്യൂഡൽഹി, 21  മാർച്ച് 2025

ദിവ്യാംഗരുടെ  കഴിവുകൾ, നേട്ടങ്ങൾ, അഭിലാഷങ്ങൾ എന്നിവ ആഘോഷിക്കുന്ന ഏകദിന  'പർപ്പിൾ ഫെസ്റ്റ്' ഇന്ന് (മാർച്ച് 21, 2025) അമൃത് ഉദ്യാനിൽ സംഘടിപ്പിച്ചു.

രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഫെസ്റ്റ് സന്ദർശിക്കുകയും ദിവ്യാംഗജനങ്ങളുടെ സാംസ്കാരിക പ്രകടനങ്ങൾ കാണുകയും ചെയ്തു. ദരിദ്ര വിഭാഗത്തോടുള്ള സംവേദനക്ഷമത ഒരു രാജ്യത്തിന്റെയോ സമൂഹത്തിന്റെയോ പ്രശസ്തിയെ നിർണ്ണയിക്കുന്നുവെന്ന് അവർ തന്റെ ഹ്രസ്വമായ പ്രസ്താവനയിൽ പറഞ്ഞു. അനുകമ്പ, ഉൾക്കൊള്ളൽ, ഐക്യം എന്നിവയാണ് നമ്മുടെ സംസ്കാരത്തിന്റെയും നാഗരികതയുടെയും മൂല്യങ്ങൾ. നമ്മുടെ ഭരണഘടനയുടെ ആമുഖം സാമൂഹിക നീതി, പദവിയിലെ തുല്യത, വ്യക്തിയുടെ അന്തസ്സ് എന്നിവയെക്കുറിച്ച് സംസാരിക്കുന്നു. സുഗമ്യ ഭാരത് അഭിയാനിലൂടെ ദിവ്യാംഗജനങ്ങളുടെ ശാക്തീകരണത്തിനും തുല്യ പങ്കാളിത്തം ഉറപ്പാക്കുന്നതിനും ഇന്ത്യാ ഗവൺമെന്റ് പരിശ്രമിക്കുന്നുവെന്നതിൽ അവർ സന്തോഷം പ്രകടിപ്പിച്ചു.

സന്ദർശകർക്കായി പകൽ സമയത്ത് സ്പോർട്സ്, ഡിജിറ്റൽ ഉൾച്ചേർക്കൽ, സംരംഭകത്വം എന്നിവയെക്കുറിച്ചുള്ള വർക്ക് ഷോപ്പുകൾ, അബിലിംപിക്സ്, സൃഷ്ടിപരമായ ആഘോഷങ്ങൾ, സാംസ്കാരിക ഉത്സവം തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ പർപ്പിൾ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ചു.

വ്യത്യസ്ത വൈകല്യങ്ങളെക്കുറിച്ചും അവ ജനങ്ങളുടെ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും അവബോധം വളർത്തുന്നതിനും സമൂഹത്തിൽ വൈകല്യമുള്ളവരെ മനസ്സിലാക്കൽ, സ്വീകാര്യത, ഉൾപ്പെടുത്തൽ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യാ ഗവൺമെന്റിന്റെ സാമൂഹിക നീതി-ശാക്തീകരണ മന്ത്രാലയം സംഘടിപ്പിക്കുന്ന 'പർപ്പിൾ ഫെസ്റ്റ്' ലക്ഷ്യമിടുന്നു.

*****

(Release ID: 2113884) Visitor Counter : 33