യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

രണ്ടാം ഖേലോ ഇന്ത്യ പാരാ ഗെയിംസ് ഉദ്ഘാടനം ചെയ്തതായി ഡോ. മൻസുഖ് മാണ്ഡവ്യ പ്രഖ്യാപിച്ചു

Posted On: 20 MAR 2025 6:50PM by PIB Thiruvananthpuram

ന്യൂ ഡൽഹി, 20 മാർച്ച് 2025

കേന്ദ്ര യുവജനകാര്യ, കായിക, തൊഴിൽ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ ഇന്ന് ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയം സമുച്ചയത്തിലെ കെ.ഡി. ജാദവ് ഇൻഡോർ ഹാളിൽ രണ്ടാം ഖേലോ ഇന്ത്യ പാരാ ഗെയിംസ് 2025 ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു. എട്ട് ദിവസം നീണ്ടുനിൽക്കുന്ന ഈ ചാമ്പ്യൻഷിപ്പിൽ ആറ് കായിക ഇനങ്ങളിലായി 1300-ലധികം പാരാ അത്‌ലറ്റുകൾ പങ്കെടുക്കും.


 

 കേന്ദ്ര യുവജനകാര്യ-കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ, സാമൂഹിക നീതി-ശാക്തീകരണ മന്ത്രി ഡോ. വീരേന്ദ്ര കുമാർ, അരുണാചൽ പ്രദേശ് കായിക-യുവജനകാര്യ മന്ത്രി ശ്രീ കേന്റോ ജിനി, പാരാലിമ്പിക് കമ്മിറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡന്റും മുൻ പാരാലിമ്പിക് താരവുമായ ശ്രീ ദേവേന്ദ്ര ജജാരിയ എന്നിവർക്കൊപ്പം സിമ്രാൻ ശർമ്മ (അത്‌ലറ്റിക്‌സ്), പ്രവീൺ കുമാർ (ബാഡ്മിന്റൺ), നിതേഷ് കുമാർ (ബാഡ്മിന്റൺ), നിത്യ ശ്രീ (ബാഡ്മിന്റൺ), പ്രീതി പാൽ (അത്‌ലറ്റിക്‌സ്) എന്നീ ആറ് പാരാലിമ്പിയൻമാരും ഖേലോ ഇന്ത്യ പാരാ ഗെയിംസ് 2025 ഔപചാരികമായി ഫ്ലാഗ് ഓഫ് ചെയ്യുന്നതിന്റെ ഭാഗമായ ദീപശിഖാ റാലിയിൽ പങ്കെടുത്തു.



 

രാജ്യത്തിനുവേണ്ടി പുരസ്‌കാരങ്ങൾ നേടാൻ ആഗ്രഹിക്കുന്ന എല്ലാ കായികതാരങ്ങൾക്കും വേദിയായി മാറിയിരിക്കുന്ന  ഖേലോ ഇന്ത്യ പരിപാടിയുടെ ഓരോ പതിപ്പിനും ലഭിക്കുന്ന പ്രതികരണത്തിൽ താൻ ആവേശഭരിതനാണെന്ന് ഡോ. മൻസുഖ് മാണ്ഡവ്യ പറഞ്ഞു. "ഇന്ത്യൻ കായികരംഗത്തിന് ഖേലോ ഇന്ത്യ നൽകുന്ന സംഭാവനകളിൽ ഞാൻ വളരെയധികം അഭിമാനിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നു. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് , ഖേലോ ഇന്ത്യ സ്കൂൾ ഗെയിംസ് , ഖേലോ ഇന്ത്യ വിന്റർ ഗെയിംസ് , അല്ലെങ്കിൽ ഖേലോ ഇന്ത്യ പാരാ ഗെയിംസ് ഏതു തന്നെയായാലും, നമ്മുടെ കായികതാരങ്ങൾ എല്ലായിടത്തും തങ്ങളുടെ കഴിവുകളിലൂടെ രാജ്യത്തിന് അഭിമാനമാകുന്നു," ഡോ. മാണ്ഡവ്യ പറഞ്ഞു.



“ഒരാൾ ദൃഢനിശ്ചയം ചെയ്ത്, ശരിയായ ദിശയിൽ സഞ്ചരിക്കുകയും , കഠിനാധ്വാനം നടത്തുകയും ചെയ്യുമ്പോൾ, ഫലം എല്ലായ്‌പ്പോഴും ശുഭകരമായിരിക്കും. 2024 ലെ പാരീസ് പാരാലിമ്പിക്‌സിൽ, 29 മെഡലുകൾ നേടി കൈവരിച്ച വിജയം, ആഗോള വേദിയിൽ നമ്മുടെ രാജ്യത്തിന് അഭിമാനം നൽകാനുള്ള നമ്മുടെ അത്‌ലറ്റുകളുടെ കഴിവിന്റെ തെളിവാണ് . ഖേലോ ഇന്ത്യ പാരാ ഗെയിംസിലൂടെ, നമ്മുടെ അത്‌ലറ്റുകൾക്ക് ഏറ്റവും മികച്ച അവസരം ലഭിക്കുന്നു, അവർ വിജയത്തിലേക്കുള്ള പാത ഒരുക്കുന്നു. ഇതാണ്പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്തത് ”.ഡോ. മാണ്ഡവ്യ തുടർന്നു പറഞ്ഞു.

 


 

ഡോ. കുമാറും ഖേലോ ഇന്ത്യ സംരംഭത്തെ പ്രശംസിച്ചു.“ഖേലോ ഇന്ത്യ പാരാ ഗെയിംസ്- 2025 ഇന്ത്യൻ അത്‌ലറ്റുകൾക്ക് പരസ്പരം മത്സരിക്കാനും അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുമുള്ള ഒരു ലോകോത്തര വേദിയാണ്. അതേസമയം ഈ വേദി, പാരാ അത്‌ലറ്റുകൾക്ക് സ്വയം കഴിവ് തെളിയിക്കാൻ മാത്രമല്ല, അവരുടെ വെല്ലുവിളി നിറഞ്ഞ ജീവിത യാത്രയിലൂടെ മറ്റുള്ളവരെ പ്രചോദിപ്പിക്കാനും അവസരമൊരുക്കുന്നു”. അദ്ദേഹം പറഞ്ഞു.


 

ഉദ്ഘാടനച്ചടങ്ങിൽ രാജ്യമെമ്പാടുമുള്ള അത്‌ലറ്റുകൾ, പരിശീലകർ, സപ്പോർട്ട് സ്റ്റാഫ് എന്നിവർ പങ്കെടുത്തു. കായിക മന്ത്രാലയത്തിന്റെ സെക്രട്ടറി ശ്രീമതി സുജാത ചതുർവേദിയും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മുതിർന്ന ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

ഖേലോ ഇന്ത്യ പാരാ ഗെയിംസിനെക്കുറിച്ച്:

പ്രതിഭാധനരായ കായികതാരങ്ങൾക്ക് അവരുടെ കായിക, മത്സരാധിഷ്ഠിത നൈപുണ്യം പ്രദർശിപ്പിക്കുന്നതിനുള്ള ഒരു വേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഖേലോ ഇന്ത്യ പദ്ധതിയുടെ ഭാഗമാണ് ഖേലോ ഇന്ത്യ പാരാ ഗെയിംസ്. 2023 ഡിസംബറിൽ നടന്ന ഖേലോ ഇന്ത്യ പാരാ ഗെയിംസിന്റെ ഒന്നാം പതിപ്പ്, പാരാ അത്‌ലറ്റുകൾക്ക് ദേശീയ തലത്തിൽ അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം നൽകുന്നതിനായാണ് സംഘടിപ്പിച്ചത്. ന്യൂഡൽഹിയിലെ മൂന്ന് വേദികളിലായി ഏഴ് കായിക ഇനങ്ങളിലാണ് ഗെയിംസ് നടന്നത്. 2025 മാർച്ച് 20 മുതൽ 27 വരെ തലസ്ഥാനത്തെ മൂന്ന് വേദികളിലായി നടക്കുന്ന കെഐപിജിയുടെ രണ്ടാം പതിപ്പ് - പാരാ അത്‌ലറ്റിക്‌സ്, പാരാ ആർച്ചറി, പാരാ പവർലിഫ്റ്റിംഗ്, പാരാ ബാഡ്മിന്റൺ, പാരാ ടേബിൾ ടെന്നീസ്, പാരാ ഷൂട്ടിംഗ് എന്നീ ആറ് കായിക ഇനങ്ങളിലായി നടക്കും.

***************

(Release ID: 2113447) Visitor Counter : 27