വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ലോകോത്തര ഫുട്ബോൾ പോരാട്ടങ്ങൾ ആരാധകരിലേക്ക്; DFB-Pokal (ഡിഎഫ്ബി- പോകൽ) സെമിഫൈനലുകളും ഗ്രാൻഡ് ഫിനാലെയും WAVES OTT ഇന്ത്യയിൽ തത്സമയം സംപ്രേഷണം ചെയ്യും.
WAVES OTT ഇന്ത്യൻ ആരാധകർക്കായി പ്രത്യേക മത്സരം സംഘടിപ്പിക്കുന്നു: വിജയികൾക്ക് DFB-Pokal ഫൈനൽ കാണാൻ ജർമ്മനിയിലേക്കുള്ള യാത്ര സമ്മാനം.
Posted On:
19 MAR 2025 7:01PM by PIB Thiruvananthpuram
DFB-Pokal (ജർമ്മനിയിലെ പ്രമുഖ ആഭ്യന്തര ഫുട്ബോൾ കപ്പ് മത്സരമാണ് DFB-പോകൽ ) സെമിഫൈനലുകളും ഗ്രാൻഡ് ഫിനാലെയും WAVES OTT ഇന്ത്യയിൽ തത്സമയം സംപ്രേഷണം ചെയ്യുന്നത് ഇന്ത്യയിലെ ഫുട്ബോൾ ആരാധകരെ സംബന്ധിച്ചിടത്തോളം ആവേശമുണർത്തുന്ന വാർത്തയാണ്. ഏപ്രിൽ 2, 3 തീയതികളിൽ സെമി ഫൈനൽ മത്സരങ്ങൾ തത്സമയം സംപ്രേഷണം ചെയ്യും. തുടർന്ന് 2025 മെയ് 24 ന് ഗ്രാൻഡ് ഫിനാലെയും കാണാം. ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള ഫുട്ബോൾ സഹകരണം ശക്തിപ്പെടുത്തുന്നതിനും, ഫുട്ബോളുമായി ബന്ധപ്പെട്ട കൂടുതൽ ഉള്ളടക്കങ്ങൾ സംപ്രേക്ഷണം ചെയ്യുന്നതിനും, 20 യുവ ഇന്ത്യൻ താരങ്ങൾക്ക് ജർമ്മനിയിൽ പരിശീലനം നേടാൻ അവസരം ലഭിക്കുന്ന അണ്ടർ-17 ടാലന്റ് സെർച്ച് ടൂർണമെന്റ് ആരംഭിക്കാനും വഴിയൊരുക്കുന്ന സുപ്രധാന കരാറിൽ പ്രസാർ ഭാരതിയും DFBയും ഒപ്പുവച്ചു.

"ഡിഎഫ്ബിയുമായുള്ള സഹകരണം ഇന്ത്യൻ പ്രേക്ഷകരിലേക്ക് ഉന്നതനിലവാരമുള്ള ഫുട്ബോൾ മത്സരങ്ങൾ എത്തിക്കുക മാത്രമല്ല, നമ്മുടെ യുവ ഫുട്ബോൾ താരങ്ങൾക്ക് അന്താരാഷ്ട്ര പരിചയം നേടാനുള്ള വാതിലുകൾ തുറന്നു നൽകുകയും ചെയ്യുന്നു. ഫുട്ബോളുമായി ബന്ധപ്പെട്ട ഉന്നത നിലവാരമുള്ള ഉള്ളടക്കങ്ങൾ അടിസ്ഥാന തലവുമായി സംയോജിപ്പിക്കുന്നതിലൂടെ, ഇന്ത്യയിൽ ശക്തമായ ഒരു ഫുട്ബോൾ സംസ്‌ക്കാരം വളർത്തിയെടുക്കാനും യുവാക്കൾക്ക് അഭൂതപൂർവമായ ആഗോള അവസരങ്ങൾ ലഭ്യമാക്കാനും കഴിയുമെന്ന് " പ്രസാർ ഭാരതി സിഇഒ ഗൗരവ് ദ്വിവേദി പറഞ്ഞു.
"പ്രസാർ ഭാരതിയുമായുള്ള വിപ്ലവകരമായ സഹകരണത്തിൽ ഞങ്ങൾ ഏറെ അഭിമാനിക്കുന്നതായും, ഒപ്പം ആവേശഭരിതരാണെന്നും DFB GmbH & Co. KG മാനേജിംഗ് ഡയറക്ടർ ഡോ. ഹോൾഗർ ബ്ലാസ്ക് കൂട്ടിച്ചേർത്തു. ഡിഎഫ്ബി-പോകലിനെ ജനപ്രിയമാക്കാനുള്ള ഡിഎഫ്ബി ഉദ്യമങ്ങളുടെ ഭാഗമാണ് WAVES, ഡിഡി സ്പോർട്സ് എന്നിവയിലൂടെയുള്ള സൗജന്യ സംപ്രേക്ഷണം. അഭിലാഷ പൂർണ്ണമായ മനോഭാവവും, ദാവീദിന്റെയും ഗോലിയാത്തിന്റെയും പോരാട്ടത്തെ അനുസ്മരിപ്പിക്കുന്ന നിമിഷങ്ങളും ഡിഎഫ്ബി-പോകൽ-നെ ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് സ്വീകാര്യമാക്കും."
ഇന്ത്യ-ജർമ്മൻ ഫുട്ബോൾ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, ഫുട്ബോളുമായി ബന്ധപ്പെട്ട ലോകോത്തര ഉള്ളടക്കത്തിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം മെച്ചപ്പെടുത്തുന്നതിനായി, ഡിഎഫ്ബിയും പ്രസാർ ഭാരതിയും തമ്മിൽ ലെറ്റർ ഓഫ് എക്സ്ചേഞ്ചിൽ ഒപ്പുവച്ചു. ഈ സഹകരണം അഖിലേന്ത്യാടിസ്ഥാനത്തിൽ അണ്ടർ-17 ടാലന്റ് സെർച്ച് ടൂർണമെന്റിന് വഴിയൊരുക്കും. ഡിഎഫ്ബിയും പങ്കാളിയായ ബ്രാൻഡ് നെക്സ്റ്റും ചേർന്ന് ജർമ്മനിയിൽ പ്രത്യേക പരിശീലന പരിപാടിയിലേക്ക് യുവ വാഗ്ദാനങ്ങളായ 20 കളിക്കാരെ തിരഞ്ഞെടുക്കും.
ആവേശം വർദ്ധിപ്പിക്കും വിധം, ഒരു സവിശേഷ മത്സരം കൂടി ആരംഭിക്കുകയാണ്. ഭാഗ്യശാലികളായ രണ്ട് ഇന്ത്യൻ ആരാധകർക്ക് ബെർലിനിൽ നടക്കുന്ന ഡിഎഫ്ബി-പോകൽ ഫൈനൽ കാണാൻ, സർവ്വ ചെലവുകളും ഉൾപ്പെടെയുള്ള ജർമ്മനി യാത്രയ്ക്ക് അവസരം ഒരുക്കുന്നു. പങ്കെടുക്കാനാഗ്രഹിക്കുന്നവർ WAVES OTT ആപ്പ് ഡൗൺലോഡ് ചെയ്യണം. DFB-പോകൽ സെമി-ഫൈനൽ മത്സരങ്ങൾ കണ്ട ശേഷം ലളിതമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. അവസാന സെമി-ഫൈനൽ മത്സരത്തിനിടെ വിജയികളെ പ്രഖ്യാപിക്കും. ജർമ്മനിയിൽ ആവേശകരമായ ഫൈനൽ നേരിട്ട് കാണാനുള്ള അവസരം ലഭിക്കും.
ഫുട്ബോൾ അറിവുകൾ പകർന്നു നൽകാനും കളിയെ ജനപ്രിയമാക്കാനും ഉള്ള പ്രതിബദ്ധതയുടെ ഭാഗമായി, WAVES OTT ഒരു DFB-Pokal ട്യൂട്ടോറിയൽ പരമ്പര അവതരിപ്പിക്കും. ഇത് ഉപയോക്താക്കൾക്ക് ജർമ്മനിയുടെ അഭിമാനകരമായ DFB-Pokal നോക്കൗട്ട് ടൂർണമെന്റിനെക്കുറിച്ചുള്ള ഗ്രാഹ്യം വർദ്ധിപ്പിക്കുന്നതിനുള്ള ചരിത്രപരമായ വിവരങ്ങൾ, ആർക്കൈവൽ ഫൂട്ടേജ്, വിദഗ്ദ്ധ വിശകലനം എന്നിവ ലഭ്യമാക്കുന്നു.
DFB-Pokal-നെ കുറിച്ച്
ജർമ്മൻ ഫുട്ബോൾ അസോസിയേഷൻ (DFB) സംഘടിപ്പിക്കുന്ന ജർമ്മനിയിലെ പ്രീമിയർ ആഭ്യന്തര ഫുട്ബോൾ മത്സരമാണ് DFB-Pokal (Deutscher Football-Bund Pokal)
SKY
***************
(Release ID: 2113131)
Visitor Counter : 19