പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ആഗോള വേദിയിൽ ഇന്ത്യൻ സംസ്കാരം പ്രദർശിപ്പിച്ചതിന് ജർമ്മൻ ഗായിക ശ്രീമതി കാസ്മേയെ പ്രധാനമന്ത്രി പ്രശംസിച്ചു

Posted On: 18 MAR 2025 3:25PM by PIB Thiruvananthpuram

ആഗോള വേദിയിൽ ഇന്ത്യൻ സംസ്കാരം പ്രദർശിപ്പിച്ചതിന് ജർമ്മൻ ഗായിക ശ്രീമതി കാസ്മേയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.

സാംസ്കാരിക വിനിമയത്തിന്  അവസരമൊരുക്കുന്നതിൽ കാസ്മേയെപ്പോലുള്ളവർ ശ്രദ്ധേയമായ പങ്ക് വഹിച്ചിട്ടുണ്ടെന്ന് ശ്രീ മോദി പറഞ്ഞു. സമർപ്പിത ശ്രമങ്ങളിലൂടെ, ഇന്ത്യയുടെ പൈതൃകത്തിന്റെ സമ്പന്നതയും ആഴവും വൈവിധ്യവും പ്രദർശിപ്പിക്കാൻ അവർ മറ്റ് നിരവധി പേരോടൊപ്പം പരിശ്രമിച്ചിട്ടുമുണ്ട്.

പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു;

“ഇന്ത്യൻ സംസ്കാരത്തെക്കുറിച്ചുള്ള ലോകത്തിന്റെ ജിജ്ഞാസ വളർന്നുകൊണ്ടേയിരിക്കുന്നു, ഈ സാംസ്കാരിക വിനിമയത്തിന് അവസരമൊരുക്കുന്നതിൽ  കാസ്മേയെപ്പോലുള്ളവർ ശ്രദ്ധേയമായ പങ്ക് വഹിച്ചിട്ടുണ്ട്. സമർപ്പിത ശ്രമങ്ങളിലൂടെ, ഇന്ത്യയുടെ പൈതൃകത്തിന്റെ സമ്പന്നതയും ആഴവും വൈവിധ്യവും പ്രദർശിപ്പിക്കാൻ അവർ മറ്റ് നിരവധി പേരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. #MannKiBaat"

 

 

“Weltweite Neugier auf die indische Kultur wächst weiter, und Menschen wie CassMae haben eine wichtige Rolle dabei gespielt, diesen kulturellen Austausch zu fördern. Durch ihren engagierten Einsatz hat sie zusammen mit anderen dazu beigetragen, den Reichtum, die Tiefe und die Vielfalt des indischen Kulturerbes zu präsentieren.”

 

 

***

NK


(Release ID: 2112279) Visitor Counter : 27