രാഷ്ട്രപതിയുടെ കാര്യാലയം
മൊഹാലിയിൽ പൗര സ്വീകരണ ചടങ്ങിൽ രാഷ്ട്രപതി പങ്കെടുത്തു
Posted On:
11 MAR 2025 7:53PM by PIB Thiruvananthpuram
ഇന്ന് (മാർച്ച് 11, 2025) മൊഹാലിയിൽ പഞ്ചാബ് ഗവൺമെന്റ് രാഷ്ട്രപതിയോടുള്ള ആദരസൂചകമായി സംഘടിപ്പിച്ച പൗര സ്വീകരണത്തിൽ
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു പങ്കെടുത്തു.
ഗുരുക്കന്മാരുടെ അനുഗ്രഹവും പ്രചോദനവും ഉള്ള പഞ്ചാബ് നിരവധി രക്തസാക്ഷികൾക്കും വിപ്ലവകാരികൾക്കും ജന്മം നൽകിയിട്ടുണ്ടെന്ന് ചടങ്ങിൽ രാഷ്ട്രപതി പറഞ്ഞു. രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിന്റെ പ്രധാന അധ്യായങ്ങൾ പഞ്ചാബിന്റെ മണ്ണിൽ രചിക്കപ്പെട്ടിട്ടുണ്ട്.
പഞ്ചാബിലെ ജനങ്ങൾ സേവനത്തിന്റെയും സമർപ്പണത്തിന്റെയും നിരവധി മാതൃകകൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. ലോകമെമ്പാടുമുള്ള ഗുരുദ്വാരകളുടെ ലങ്കാർ യാതൊരു വിവേചനവുമില്ലാതെ എല്ലാവർക്കുമായി തുറന്നിരിക്കുന്നു. ലോകമെമ്പാടുമുള്ള ജനങ്ങൾ പഞ്ചാബിലെ ജനങ്ങളിൽ നിന്നും ലങ്കാർ സേവയുടെ കല പഠിച്ചു.
പഞ്ചാബിലെ ധീരരായ സൈനികർ നമ്മുടെ സായുധ സേനയ്ക്ക് നൽകുന്ന സംഭാവന വളരെ പ്രധാനമാണെന്ന് രാഷ്ട്രപതി പറഞ്ഞു. സാമൂഹിക പരിഷ്കരണം, വിദ്യാഭ്യാസം, ശാസ്ത്ര സാങ്കേതിക വിദ്യ, വ്യവസായം, കായികം, രാഷ്ട്രീയം, സാമൂഹിക സേവനം തുടങ്ങി നിരവധി മേഖലകളിൽ രാജ്യത്തിനും ലോകത്തിനും സംഭാവന നൽകിയ വിശിഷ്ടരായ വ്യക്തിത്വങ്ങൾക്ക് പഞ്ചാബ് ജന്മം നൽകിയിട്ടുണ്ട്. ഇന്ത്യയുടെ കാർഷിക വികസനത്തിലും പഞ്ചാബ് നിർണായക സംഭാവന നൽകിയിട്ടുണ്ട്. 1960-കളിൽ, രാജ്യത്ത് ഭക്ഷ്യക്ഷാമം ഉണ്ടായപ്പോൾ, പഞ്ചാബിലെ പുരോഗമന കർഷകർ അവരുടെ കഠിനാധ്വാനത്തിലൂടെ ഹരിത വിപ്ലവം വിജയിപ്പിക്കുകയും രാജ്യത്തിന് ഭക്ഷ്യസുരക്ഷ നൽകുകയും ചെയ്തു. പരിസ്ഥിതി സൗഹൃദ കൃഷി രീതി സ്വീകരിച്ചുകൊണ്ട് പഞ്ചാബിലെ കർഷകരും കാർഷിക ശാസ്ത്രജ്ഞരും വീണ്ടും രാജ്യത്തെ കാർഷിക മേഖലയുടെ നേതൃത്വം വഹിക്കുമെന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
രാഷ്ട്രപതിയുടെ പ്രസംഗം കാണാൻ ഇവിടെ ക്ലിക്കുചെയ്യുക-
(Release ID: 2110611)
Visitor Counter : 5