രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാഷ്ട്രപതിയുടെ അന്താരാഷ്ട്ര വനിതാദിന സന്ദേശം

Posted On: 07 MAR 2025 7:04PM by PIB Thiruvananthpuram
ന്യൂഡൽഹി, 2025 മാർച്ച് 07

എല്ലാ വർഷവും മാർച്ച് 8 ന് ആചരിക്കുന്ന അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് രാഷ്‌ട്രപതി ശ്രീമതി ദ്രൗപതി മുർമു നൽകിയ സന്ദേശത്തിൽ ഇപ്രകാരം പറഞ്ഞു:-

“അന്താരാഷ്ട്ര വനിതാ ദിനത്തിൽ, എല്ലാ സഹോദരിമാർക്കും പെൺമക്കൾക്കും ഞാൻ എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു.

സ്ത്രീശക്തിയുടെ നേട്ടങ്ങളെയും രാജ്യത്തിനും സമൂഹത്തിനും അവർ നൽകിയ അതുല്യമായ സംഭാവനകളെയും ആദരിക്കുന്നതിനുള്ള ഒരു അവസരമാണ് അന്താരാഷ്ട്ര വനിതാ ദിനം. നമ്മുടെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും അടിത്തറയാണ് സ്ത്രീകൾ. പ്രതികൂല സാഹചര്യങ്ങളും വെല്ലുവിളികളും നേരിട്ടിട്ടും സ്ത്രീകൾ വ്യത്യസ്ത മേഖലകളിൽ വിജയകരമായി തങ്ങളുടെ വ്യക്തിത്വം രൂപപ്പെടുത്തിയിട്ടുണ്ട്.

എന്നിരുന്നാലും, സ്ത്രീകളുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് വളരെയധികം കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ഓരോ സ്ത്രീയും സുരക്ഷിതയാണെന്ന് തോന്നുകയും മുന്നോട്ട് പോകാൻ തുല്യ അവസരങ്ങൾ ലഭിക്കുകയും ചെയ്യുന്ന ഒരു സമൂഹം സൃഷ്ടിക്കാൻ നമുക്കെല്ലാവർക്കും പ്രതിജ്ഞയെടുക്കാം.

എല്ലാ വനിതാ ജേതാക്കളെയും ഞാൻ അഭിനന്ദിക്കുകയും അവർക്ക് ശോഭനമായ ഭാവി ആശംസിക്കുകയും ചെയ്യുന്നു”.

രാഷ്ട്രപതിയുടെ സന്ദേശം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 
*****

(Release ID: 2109278) Visitor Counter : 28