വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

ഇലക്ട്രോണിക് സംഗീത നിർമ്മാതാക്കളുടെയും ഡിജെകളുടെയും ശ്രദ്ധയ്ക്ക്: വേവ്സ് 2025 ചലഞ്ചിൽ പങ്കെടുക്കാനുള്ള അവസാന അവസരം

Posted On: 05 MAR 2025 4:26PM by PIB Thiruvananthpuram
ഡിജെമാർക്കും, നിർമ്മാതാക്കൾക്കും, ഇലക്ട്രോണിക് സംഗീത കലാകാരന്മാർക്കും ഇലക്ട്രോണിക് സംഗീതത്തിലും ഡിജെ കലാ പ്രകടനത്തിലും അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും മികവ് പ്രദർശിപ്പിക്കുന്നതിനും ഒരു വേദി ഒരുക്കുകയാണ് ലോക ദൃശ്യ ശ്രവ്യ വിനോദ ഉച്ചകോടി (WAVES) 2025! അതിനാൽ , നിങ്ങൾ ഒരു ഇലക്ട്രോണിക് സംഗീത നിർമ്മാതാവും DJ-യിൽ അഭിരുചിയുള്ള വ്യക്തിയുമാണെങ്കിൽ, നിങ്ങളുടെ നൈപുണ്യം  പ്രദർശിപ്പിക്കുന്നതിനുള്ള ആത്യന്തിക വേദിയാണ് ലോക ദൃശ്യ ശ്രവ്യ വിനോദ ഉച്ചകോടി (WAVES) 2025.

ഇന്ത്യൻ സംഗീത വ്യവസായ മേഖലയുമായി (IMI) സഹകരിച്ച് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം (I&B) 'ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ചിന്റെ' ഭാഗമായി "റെസൊണേറ്റ്: ദി ഇഡിഎം ചലഞ്ച്" സംഘടിപ്പിക്കുന്നു.ഇത് ദൃശ്യ, ശ്രവ്യ, വിനോദ ലോകത്ത് നിങ്ങളുടെ സർഗപരമായ കഴിവുകളും നൂതനാശയങ്ങളും പ്രദർശിപ്പിക്കുന്നതിനുള്ള ആവേശകരമായ അവസരം നൽകുന്നു. ഏതൊരു രാജ്യത്തുനിന്നുമുള്ള ഇലക്ട്രോണിക് ഡാൻസ് മ്യൂസിക് (EDM) സൃഷ്ടിക്കുന്നതിലും നിർമ്മിക്കുന്നതിലും മുൻ പരിചയമുള്ള  കലാകാരന്മാർ, സംഗീതസംവിധായകർ, സംഗീതജ്ഞർ, കലാകാരന്മാർ എന്നിവർക്ക് മത്സരത്തിൽ പങ്കെടുക്കാൻ അവസരമുണ്ട് . സംഗീത സംയോജനം, ഇലക്ട്രോണിക് സംഗീതം, ഡിജെയിങ്ങ് എന്നിവയ്ക്കുള്ള ഒരു ആഗോള കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ പദവി ശക്തിപ്പെടുത്താൻ ഈ മത്സരം ശ്രമിക്കുന്നു. ആഗോള സംഗീത ശൈലികൾ ഉപയോഗിച്ചുകൊണ്ട്   സാംസ്കാരികമായി സമ്പന്നമായ സംഗീത ശകലം സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന- "റെസൊണേറ്റ്: ദി ഇഡിഎം ചലഞ്ച്"- എന്നതാണ് മത്സരം .

ഈ സംഗീത വിഭാഗത്തിനായുള്ള ആവേശകരമായ പ്രതികരണം  കണക്കിലെടുത്ത്, ഇ ഡി എം ചലഞ്ചിൽ പങ്കെടുക്കുന്നതിനുള്ള   രജിസ്ട്രേഷൻ അവസാന തീയതി 2025 മാർച്ച് 31 വരെ ഔദ്യോഗികമായി നീട്ടിയിരിക്കുന്നു.

യോഗ്യതാ മാനദണ്ഡങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾക്ക്, ഇവിടെ ക്ലിക്ക് ചെയ്യുക.

രജിസ്റ്റർ ചെയ്യാൻ, https://indianmi.org/resonate-the-edm-challenge/ എന്നതിൽ ക്ലിക്ക് ചെയ്യുക.

കൂടുതൽ വിവരങ്ങൾ ഇവിടെ.

ഇലക്ട്രോണിക് സംഗീത പ്രേമികൾക്കും കലാകാരന്മാർക്കും ആഗോള ഇലക്ട്രോണിക് നൃത്ത സംഗീത രംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കാനുള്ള ഒരു സുവർണ്ണാവസരമാണിത്. അതിനാൽ, WAVES 2025-ൽ 'ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ചസ്' സംരംഭത്തിന് കീഴിലുള്ള ഈ വിപ്ലവകരമായ മത്സരത്തിന്റെ ഭാഗമാകാൻ ഈ അവസാന അവസരം പരമാവധി പ്രയോജനപ്പെടുത്തുക.

“റെസൊണേറ്റ്: ദി ഇഡിഎം ചലഞ്ച്” ന്റെ ഗ്രാൻഡ് ഫിനാലെയെക്കുറിച്ച്:

2025 മെയ് 1 മുതൽ 4 വരെ മുംബൈയിൽ നടക്കുന്ന ഈ ചലഞ്ചിന്റെ ഗ്രാൻഡ് ഫിനാലെയിൽ , ഇലക്ട്രോണിക് സംഗീത വ്യവസായത്തിലെ പ്രമുഖരുടെ മുന്നിൽ പ്രകടനം നടത്താൻ മികച്ച 10 ഫൈനലിസ്റ്റുകൾക്ക് അവസരമൊരുങ്ങും . ഈ സമാനതകളില്ലാത്ത അവസരം പ്രേക്ഷകർ, സ്രഷ്ടാക്കൾ, സംഗീത നിർമ്മാതാക്കൾ, വ്യവസായ പ്രമുഖർ എന്നിവരിൽ നിന്ന് മികച്ച അംഗീകാരം നേടുന്നതിന് വഴിയൊരുക്കും.അതിലൂടെ ഇന്ത്യയുടെ സർഗ്ഗാത്മക മേഖലയുടെ ഭാവി കലാകാരന്മാരുമായും പ്രമുഖ സ്രഷ്ടാക്കളുമായും സഹകരിക്കാനും ബന്ധം സൃഷ്ടിക്കാനും ഫൈനലിസ്റ്റുകൾക്ക് അവസരം ലഭിക്കും.
Scan the QR Code to register in Resonate: The EDM Challenge
\
കൂടുതൽ വിവരങ്ങൾക്ക്, ബന്ധപ്പെടുക - wavesatinfo@indianmi.org
 
SKY
 
******************

(Release ID: 2108668) Visitor Counter : 15