പ്രധാനമന്ത്രിയുടെ ഓഫീസ്
തത്സുവോ യസുനാഗയുടെ നേതൃത്വത്തിലുള്ള ജപ്പാൻ വ്യാവസായിക പ്രതിനിധിസംഘവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
प्रविष्टि तिथि:
05 MAR 2025 7:47PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു തത്സുവോ യസുനാഗയുടെ നേതൃത്വത്തിലുള്ള ജപ്പാൻ വ്യാവസായിക പ്രതിനിധിസംഘവുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലെ അവരുടെ വിപുലീകരണ പദ്ധതികളും ‘ഇന്ത്യയിൽ നിർമിക്കുക, ലോകത്തിനായി നിർമിക്കുക’ എന്നതിലുള്ള ഉറച്ച പ്രതിജ്ഞാബദ്ധതയും തന്നെ പ്രോത്സാഹിപ്പിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
എക്സ് പോസ്റ്റിൽ അദ്ദേഹം കുറിച്ചതിങ്ങനെ:
“തത്സുവോ യസുനാഗയുടെ നേതൃത്വത്തിലുള്ള ജപ്പാൻ വ്യാവസായിക പ്രതിനിധിസംഘവുമായി ഇന്നു കൂടിക്കാഴ്ച നടത്താനായതിൽ സന്തോഷം. ഇന്ത്യയിലെ അവരുടെ വിപുലീകരണ പദ്ധതികളും ‘ഇന്ത്യയിൽ നിർമിക്കുക, ലോകത്തിനായി നിർമിക്കുക’ എന്നതിലുള്ള ഉറച്ച പ്രതിജ്ഞാബദ്ധതയും പ്രോത്സാഹനജനകമാണ്. നമ്മുടെ പ്രത്യേക-തന്ത്രപ്രധാന-ആഗോള പങ്കാളിയായ ജപ്പാനുമായുള്ള സാമ്പത്തിക സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിനായി കാത്തിരിക്കുന്നു.”
-SK-
(रिलीज़ आईडी: 2108629)
आगंतुक पटल : 78
इस विज्ञप्ति को इन भाषाओं में पढ़ें:
Telugu
,
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada