വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
56-ാമതു ബിരുദദാനച്ചടങ്ങിന് ഐഐഎംസി ആതിഥേയത്വം വഹിച്ചു; ലോകോത്തര മീഡിയ സര്‍വ്വകലാശാല സ്ഥാപിക്കുന്നതിനുള്ള പദ്ധതി ശ്രീ അശ്വനി വൈഷ്ണവ് പ്രഖ്യാപിച്ചു
Posted On:
04 MAR 2025 7:40PM by PIB Thiruvananthpuram
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ (ഐഐഎംസി) 56-ാമതു ബിരുദദാനച്ചടങ്ങ് ഇന്ന് ന്യൂഡല്‍ഹി, ഐഐഎംസിയിലെ മഹാത്മാഗാന്ധി മഞ്ചില്‍ വിജയകരമായി സംഘടിപ്പിച്ചു. ഐഐഎംസി ചാന്‍സലറും കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ, റെയില്‍വേ, ഇലക്ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പു മന്ത്രിയുമായ ശ്രീ അശ്വനി വൈഷ്ണവ് ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു.
ഐഐഎംസി ന്യൂഡല്‍ഹിയിലെയും അതിന്റെ അഞ്ച് മേഖലാ കാമ്പസുകളായ ധെനകനാല്‍, ഐസ്വാള്‍, അമരാവതി, കോട്ടയം, ജമ്മു എന്നിവിടങ്ങളില്‍ നിന്നുമുള്ള 478 വിദ്യാര്‍ത്ഥികള്‍ക്ക് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്ത ചടങ്ങ് 2023-24 ബാച്ചിന്റെ നേട്ടങ്ങളുടെ ഒരു ആഘോഷമായിരുന്നു. കൂടാതെ, 36 മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അക്കാഡമിക് മികവിനുള്ള അംഗീകാരമായി മെഡലുകളും ക്യാഷ് അവാര്‍ഡുകളും നല്‍കി ആദരിച്ചു, ഇത് അവരുടെ അക്കാഡമിക് യാത്രയിലെ സുപ്രധാന സന്ദര്‍ഭമായി അടയാളപ്പെടുത്തപ്പെട്ടു.
ഐഐഎംസിയെ ലോകോത്തര മീഡിയ സര്‍വ്വകലാശാലയാക്കും
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനെ (ഐഐഎംസി) ലോകോത്തര മീഡിയ സര്‍വ്വകലാശാലയാക്കുമെന്ന് 56-ാമതു ബിരുദദാനച്ചടങ്ങിനെ അഭിസംബോധന ചെയ്ത് ശ്രീ അശ്വനി വൈഷ്ണവ് പറഞ്ഞു.
മാറ്റത്തിന്റെ അടുത്ത ഘട്ടത്തില്‍, ഐഐഎംസി ലോകോത്തര പാഠ്യ പദ്ധതിയും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ക്യമ്മ്യൂണിക്കേഷന്‍ മേഖലയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു മാധ്യമ വ്യവസായവുമായുള്ള ശക്തമായ സഹകരണവും ഉറപ്പാക്കുമെന്ന് ബിരുദം നേടിയ വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ചുകൊണ്ട് ശ്രീ വൈഷ്ണവ് എടുത്തു പറഞ്ഞു.
മാധ്യമ വ്യവസായത്തിന്റെ ചലനാത്മക സ്വഭാവവും അതുമായി പൊരുത്തപ്പെടേണ്ടതിന്റെ ആവശ്യകയും ശ്രീ വൈഷ്ണവ് എടുത്തു പറഞ്ഞു. ' മാധ്യമ ലോകത്തു മുഴുവന്‍ മാറ്റം വന്നുകൊണ്ടിരിക്കുകയാണ്, മാറ്റം ശാശ്വതമാണ്. ഈ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുകയും പൊരുത്തപ്പെടുകയും ചെയ്ത് നാം മുന്നോട്ടു പോകണം' അദ്ദേഹം പറഞ്ഞു.
ബിരുദധാരികള്‍ നേരിടാന്‍ സാദ്ധ്യതയുള്ള വെല്ലുവിളികളെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട്, ഈ സുപ്രധാന നിമിഷത്തിലേക്കെത്തിച്ച അതേ ഊര്‍ജ്ജത്തോടെ മുന്നോട്ടു പോകാനും അര്‍പ്പണബോധത്തോടും സ്ഥിരോത്സാഹത്തോടും യാത്ര തുടരാനും അദ്ദേഹം വിദ്യാര്‍ത്ഥികളെ ഉപദേശിച്ചു. ' നിങ്ങള്‍ എവിടെ ജോലി ചെയ്താലും, എപ്പോഴും ഓര്‍ക്കുക-രാജ്യം ഒന്നാമത്, എല്ലായിപ്പോഴും ഒന്നാമത്. നിങ്ങളുടെ ജോലി രാജ്യത്തെ സഹായിക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരിക്കണം, മറ്റു കാര്യങ്ങള്‍ പുറകേ വന്നുകൊള്ളും' കേന്ദ്ര മന്ത്രി ശ്രീ വൈഷ്ണവ് പറഞ്ഞു.
ഐഐഎംസി പാഠ്യ പദ്ധതി പരിഷ്‌കരിക്കുകയും പരിശീലന പരിപാടികള്‍ വിപുലീകരിക്കുകയും ചെയ്യുന്നത് തുടരും
' ആധുനിക പുരോഗതിക്കും മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങള്‍ക്കും അനുസൃതമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ (ഐഐഎംസി) അതിന്റെ പാഠ്യ പദ്ധതി നിരന്തരം പരിഷ്‌കരിക്കുന്നുണ്ടെന്ന് ' ഐഐഎംസി ഡയറക്ടര്‍ ജനറല്‍ ഡോ. അനുപമ ഭട്‌നഗര്‍ പറഞ്ഞു. മാസ് കമ്മ്യൂണിക്കേഷന്‍ മേഖലയില്‍ വിദ്യാര്‍ത്ഥികള്‍ വലിയ വിജയം നേടുമെന്ന പ്രതീക്ഷയും അവര്‍ പ്രകടിപ്പിച്ചു. ഈ ലക്ഷ്യത്തോടെ, കഴിഞ്ഞ ഡിസംബറില്‍, വിവിധ മാധ്യമങ്ങളുടെ തലപ്പത്തുള്ളവരില്‍ നിന്നും പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിലപ്പെട്ട അവസരം പ്രദാനം ചെയ്തുകൊണ്ട് ഇന്‍ഡ്‌സ്ട്രി കണക്ട് പരിപാടി പ്ലേസ്‌മെന്റ് സെല്‍ സംഘടിപ്പിച്ചു.
ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസിലെ ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്നതിലും ഐഐഎംസി ഒരു സുപ്രധാന പങ്കു വഹിക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. സമീപ വര്‍ഷങ്ങളില്‍, സുരക്ഷാ മേഖലയുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ്, സായുധ സേനകള്‍, സംസ്ഥാന പോലീസ് വകുപ്പ്, കോസ്റ്റ് ഗാര്‍ഡ്, ആസാം റൈഫിള്‍സ്, സിഐഎസ്എഫ് എന്നിവയ്ക്കായി പ്രത്യേക മാസ് കമ്മ്യൂണിക്കേഷന്‍ കോഴ്‌സുകള്‍ നടത്തിയിട്ടുണ്ട്. കൂടാതെ സംസ്ഥാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ക്കും പബ്ലിക് റിലേഷന്‍സ് ഉദ്യേഗസ്ഥര്‍ക്കും പരിശീലന പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്.
ഐഐഎംസി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഡോ. നമിഷ് റസ്തഗി, ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫാക്കല്‍റ്റി, ജീവനക്കാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
********************
(Release ID: 2108248)
Visitor Counter : 32