പ്രധാനമന്ത്രിയുടെ ഓഫീസ്
ഓസ്ട്രിയയുടെ ഫെഡറൽ ചാൻസലറായി സത്യപ്രതിജ്ഞ ചെയ്ത ക്രിസ്റ്റ്യൻ സ്റ്റോക്കറെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
04 MAR 2025 11:47AM by PIB Thiruvananthpuram
ഓസ്ട്രിയയുടെ ഫെഡറൽ ചാൻസലറായി സത്യപ്രതിജ്ഞ ചെയ്ത ആദരണീയനായ ക്രിസ്റ്റ്യൻ സ്റ്റോക്കറെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇന്ത്യയും ഓസ്ട്രിയയുമായുള്ള മെച്ചപ്പെട്ട പങ്കാളിത്തം വരും വർഷങ്ങളിൽ സ്ഥിരതയാർന്ന പുരോഗതി കൈവരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എക്സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി കുറിച്ചു:
"ഓസ്ട്രിയയുടെ ഫെഡറൽ ചാൻസലറായി സത്യപ്രതിജ്ഞ ചെയ്ത ക്രിസ്ത്യൻ സ്റ്റോക്കറെ ഊഷ്മളമായി അഭിനന്ദിക്കുന്നു. ഇന്ത്യ-ഓസ്ട്രിയ മെച്ചപ്പെട്ട പങ്കാളിത്തം വരും വർഷങ്ങളിൽ സ്ഥിരതയാർന്ന പുരോഗതി കൈവരിക്കാൻ ഒരുങ്ങുകയാണ്. നമ്മുടെ പരസ്പര പ്രയോജനകരമായ സഹകരണം അഭൂതപൂർവമായ ഉയരങ്ങളിലെത്തിക്കുന്നതിന് നിങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. @_CStocker"
***
SK
(Release ID: 2108024)
Visitor Counter : 18
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada