പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

വന്യജീവി സംരക്ഷണത്തിനായുള്ള പരിശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 03 MAR 2025 12:36PM by PIB Thiruvananthpuram

വന്യജീവി സംരക്ഷണത്തിനായുള്ള രാജ്യത്തിന്റെ സമർപ്പിത പരിശ്രമങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഹൃദയം​ഗമമായ അഭിനന്ദനം അറിയിച്ചു.

കഴിഞ്ഞ ദശകത്തിൽ കടുവകൾ, പുള്ളിപ്പുലികൾ, കാണ്ടാമൃഗങ്ങൾ എന്നിവയുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി. ഇത് സമ്പന്നമായ ജൈവവൈവിധ്യത്തെ സംരക്ഷിക്കാനുള്ള രാജ്യത്തിന്റെ അ​ഗാധമായ സമർപ്പണമനോഭാവം വ്യക്തമാക്കുന്നു.

എക്സിലെ ഒരു പോസ്റ്റിൽ അദ്ദേഹം കുറിച്ചു:

“കഴിഞ്ഞ ദശകത്തിൽ, കടുവകൾ, പുള്ളിപ്പുലികൾ, കാണ്ടാമൃഗങ്ങൾ എന്നിവയുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി, ഇത് നാം വന്യജീവികളെ എത്രമാത്രം വിലമതിക്കുന്നുവെന്നും മൃഗങ്ങൾക്ക് സുസ്ഥിരമായ ആവാസ വ്യവസ്ഥകൾ നിർമ്മിക്കാൻ ശ്രമിക്കുന്നുവെന്നും സൂചിപ്പിക്കുന്നു. #WorldWildlifeDay"

 

Over the last decade, the population of tigers, leopards, rhinos have risen too, indicating how deeply we cherish wildlife and are working to build sustainable habitats for animals. #WorldWildlifeDay

— Narendra Modi (@narendramodi) March 3, 2025

 

***

SK


(Release ID: 2107696) Visitor Counter : 24