വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
കമ്മ്യൂണിറ്റി റേഡിയോ ഉള്ളടക്ക മത്സരം
പ്രാദേശിക സ്വാധീനം വർധിപ്പിക്കുന്നു
Posted On:
27 FEB 2025 4:34PM
|
Location:
PIB Thiruvananthpuram
ആമുഖം
പ്രാദേശിക ശബ്ദങ്ങളെ ശാക്തീകരിക്കുന്നതിലും മേഖലാതല പ്രശ്നങ്ങൾ അഭിസംബോധന ചെയ്യുന്നതിലും കമ്മ്യൂണിറ്റി റേഡിയോ നിലയങ്ങളുടെ പങ്ക് എടുത്തുകാണിക്കാനും സ്വാധീനമേറിയതും നൂതനവുമായ അവരുടെ സർഗാത്മക ഉള്ളടക്കം ഉയർത്തിക്കാണിക്കാനും ലക്ഷ്യമിട്ടാണ് കമ്മ്യൂണിറ്റി റേഡിയോ ഉള്ളടക്ക മത്സരം സംഘടിപ്പിക്കുന്നത്. വേവ്സിന്റെ ഭാഗമായുള്ള ക്രിയേറ്റ് ഇന്‍ ഇന്ത്യ മത്സരത്തിന്റ ആദ്യ സീസണിൽ കമ്മ്യൂണിറ്റി റേഡിയോ നിലയങ്ങൽ നൽകിയ സംഭാവനകൾ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെയും കമ്മ്യൂണിറ്റി റേഡിയോ അസോസിയേഷന്റെയും (സിആര്‍എ) സഹകരണത്തിൽ ഈ വേദി ഉയർത്തിക്കാണിക്കുന്ന. 14 അന്താരാഷ്ട്ര മത്സരാര്‍ത്ഥികളടക്കം 246 പേര്‍ ഇതുവരെ മത്സരത്തിന് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ലോക ദൃശ്യ-ശ്രാവ്യ വിനോദ ഉച്ചകോടി (വേവ്സ്) അതിന്റെ ആദ്യ പതിപ്പിൽ തന്നെ മാധ്യമ വിനോദ മേഖലയുടെ സംയോജിച്ചുള്ള പ്രവർത്തനത്തിനായുള്ള ഏകീകൃത വേദിയായി മാറി. ആഗോള മാധ്യമ വിനോദ വ്യവസായത്തിന്റെ ശ്രദ്ധ ഇന്ത്യയിലേക്ക് കൊണ്ടുവരാനും അതിന്റെ സാധ്യതകളെ ഇന്ത്യൻ മാധ്യമവിനോദ മേഖലയുമായി ബന്ധിപ്പിക്കാനും ലക്ഷ്യമിടുന്ന സുപ്രധാന ആഗോള പരിപാടിയാണിത്.
2025 മെയ് 1 മുതൽ 4 വരെ മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലും ജിയോ വേൾഡ് ഗാർഡൻസിലുമാണ് ഉച്ചകോടി നടക്കുന്നത്. സംപ്രേഷണവും വിവര-വിനോദവും, എവിജിസി എക്സ് ആര്‍, ഡിജിറ്റൽ മാധ്യമങ്ങളും നൂതനാശയങ്ങളും , ചലച്ചിത്രം എന്നീ നാല് പ്രധാന സ്തംഭങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യയുടെ വിനോദ വ്യവസായത്തിന്റെ ഭാവി പ്രദർശിപ്പിക്കുന്ന രീതിയിൽ നേതാക്കളെയും സര്‍ഗാത്മക ഉള്ളടക്ക നിര്‍മാതാക്കളെയും സാങ്കേതിക വിദഗ്ധരെയും വേവ്സ് ഒരുകുടകീഴിൽ കൊണ്ടുവരും.
അറിവുള്ളതും പരസ്പരബന്ധിതവും സഹവർത്തിക്കുന്നതുമായ ആയ സമൂഹങ്ങളെ വളർത്തിയെടുക്കുന്നതിൽ കമ്മ്യൂണിറ്റി റേഡിയോയുടെ നിർണായക സംഭാവനയെ കമ്മ്യൂണിറ്റി റേഡിയോ ഉള്ളടക്ക മത്സരം എടുത്തുകാട്ടുന്നു.
മത്സര ലക്ഷ്യങ്ങൾ
നൂതനാശയങ്ങളും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിൽ കമ്മ്യൂണിറ്റി റേഡിയോ നിലയങ്ങളുടെ ശേഷിയും ശക്തിയും ആഘോഷിക്കാൻ മത്സരം ലക്ഷ്യമിടുന്നു.
മത്സരത്തിന് ഉള്ളടക്കം സമർപ്പിക്കേണ്ട വിഭാഗങ്ങൾ
സാമൂഹിക വികസനത്തിന്റെ സുപ്രധാന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അഞ്ച് വ്യത്യസ്ത വിഭാഗങ്ങളിലായി ഉള്ളടക്കങ്ങള്‍ മത്സരത്തിന് സമർപ്പിക്കാന്‍ വേവ്സ് മത്സരം കമ്മ്യൂണിറ്റി റേഡിയോ നിലയങ്ങളെ ക്ഷണിക്കുന്നു. വൈവിധ്യമാർന്ന മേഖലകളിൽ കമ്യൂണിറ്റി റേഡിയോ നിലയങ്ങളുടെ പ്രവർത്തങ്ങളിലൂടെ ഉണ്ടായിട്ടുള്ള മികച്ച മാറ്റങ്ങൾ എടുത്തു കാണിക്കാൻ ഇതിലൂടെ ലക്ഷ്യമിടുന്നു.
പൊതുജനാരോഗ്യവും സുരക്ഷയും: പൊതുജനാരോഗ്യ പ്രശ്നങ്ങള്‍, അടിയന്തര തയ്യാറെടുപ്പ്, രോഗപ്രതിരോധം, ശുചിത്വരീതികൾ, മാനസികാരോഗ്യ അവബോധം എന്നിവ അഭിസംബോധന ചെയ്യുന്ന നൂതന പരിപാടികൾ അവതരിപ്പിക്കാം.
വിദ്യാഭ്യാസവും സാക്ഷരതയും: ഗ്രാമപ്രദേശങ്ങളിലടക്കം വ്യക്തികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് അറിവും വൈദഗ്ധ്യവും നൽകി അവരെ ശാക്തീകരിക്കുന്ന തരത്തില്‍ വിദ്യാഭ്യാസവും സാക്ഷരതയും പ്രോത്സാഹിപ്പിക്കുന്ന പരിപാടികൾ.
സ്ത്രീകളുടെയും കുട്ടികളുടെയും വികസനം/സാമൂഹ്യനീതിയും പിന്തുണയും: പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്കായി വാദിക്കുകയും തുല്യതയുള്ള സമൂഹത്തെ വളർത്തിയെടുക്കുകയും ചെയ്യുന്ന തരത്തില്‍ ലിംഗസമത്വം, കുട്ടികളുടെ അവകാശങ്ങൾ, ശാക്തീകരണം, സാമൂഹ്യനീതി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പരിപാടികൾ.
കൃഷിയും ഗ്രാമവികസനവും: ഗ്രാമീണ സമൂഹങ്ങളുടെ സാമൂഹ്യ-സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ സുസ്ഥിര കൃഷി, കാർഷിക നവീകരണം, ഗ്രാമീണ സംരംഭകത്വം എന്നിവയെ പിന്തുണയ്ക്കുന്ന പരിപാടികൾ.
സാംസ്കാരിക സംരക്ഷണം: ഇന്ത്യയുടെ സമ്പന്ന സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഭാവി തലമുറകൾക്കായി പരമ്പരാഗത കലാരൂപങ്ങളും ഭാഷകളും ആചാരങ്ങളും ആഘോഷിക്കുന്നതിനും വേണ്ടി ആവിഷ്ക്കരിച്ച പരിപാടികൾ.

രജിസ്ട്രേഷൻ മാർഗനിർദേശങ്ങൾ

മത്സരത്തിന് രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി 2025 ഫെബ്രുവരി 28 വരെയായിരുന്നു . വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അംഗീകരിച്ച സാധുവായതോ പുതുക്കിയതോ ആയ ലൈസൻസ് കൈവശമുള്ള ഇന്ത്യയിലെ രജിസ്റ്റർ ചെയ്ത എല്ലാ കമ്മ്യൂണിറ്റി റേഡിയോ നിലയങ്ങള്‍ക്കും ഇത് ലഭ്യമായിരുന്നു. ഓരോ നിലയത്തിനും അഞ്ച് വിഭാഗങ്ങളിലായി ഒരു ഉള്ളടക്കം മാത്രമേ മത്സരത്തിനായി സമര്‍പ്പിക്കാന്‍ അവസരമുണ്ടായിരുന്നുള്ളൂ. ഒരേ വിഭാഗത്തിലോ വ്യത്യസ്ത വിഭാഗത്തിലോ ഒന്നിലധികം ഉള്ളടക്കം സമർപ്പിക്കുന്നത് അയോഗ്യതയിലേക്ക് നയിക്കും.
സമർപ്പണത്തിന് ആവശ്യമായ കാര്യങ്ങള്‍
മത്സരത്തിന് സമര്‍പ്പിക്കുമ്പോള്‍ അതിന്റെ ഉള്ളടക്കവും പ്രസക്തിയും എടുത്തുകാണിക്കുന്ന ഘടന, ദൈർഘ്യം, ഉള്ളടക്കത്തെ പിന്തുണയ്ക്കുന്ന രേഖകള്‍ എന്നി നിർദിഷ്ട മാനദണ്ഡങ്ങൾ പാലിക്കണം എന്ന് നിഷ്കർഷിച്ചിരുന്നു.

പരിപാടിയുടെ മാനദണ്ഡം: അര മണിക്കൂർ ദൈർഘ്യമുള്ള പരിപാടിയോ പരമ്പരയിലെ ഒരു പതിപ്പോ ആയിരിക്കണം സമർപ്പിക്കേണ്ടത്.
പ്രോഗ്രാം ഘടന: ടോക്ക് ഷോ, ഡോക്യുമെന്ററി, സംഗീത പരിപാടി, വിദ്യാഭ്യാസ ഉള്ളടക്കം, ലൈവ് ഷോ, ഫോൺ ഇൻ പരിപാടി, മറ്റ് വിഭാഗങ്ങള്‍ എന്നീ ഘടനകളില്‍ സമര്‍പ്പിക്കാം.
പിന്തുണയ്ക്കുന്ന രേഖകള്‍:

പരിപാടിയുടെ വിവരണങ്ങൾ: പരിപാടിയുടെ ഉള്ളടക്കത്തിന്റെയും ലക്ഷ്യങ്ങളുടെയും ഒരു സംക്ഷിപ്ത അവലോകനം നൽകുക.
ആഘാത റിപ്പോർട്ടുകൾ: പരിപാടിയുടെ വ്യാപ്തിയും സമൂഹത്തിലുള്ള സ്വാധീനവും വിശദമായി വിവരിക്കുക.
ശ്രോതാക്കളുടെ സാക്ഷ്യപത്രങ്ങൾ: ശ്രോതാക്കളിൽ നിന്നുള്ള അഭിപ്രായങ്ങൾ ഉൾപ്പെടുത്തുക.
പരിപാടിയുടെ വിവരണം: പരിപാടിയുടെ ഉള്ളടക്കത്തിന്റെയും ലക്ഷ്യങ്ങളുടെയും ഹ്രസ്വ അവലോകനം നൽകുക.
സ്വാധീനത്തെക്കുറിച്ചുള്ള റിപ്പോർട്ട്: പ്രോഗ്രാമിന്റെ വ്യാപ്തിയും സമൂഹത്തിലെ സ്വാധീനവും വിശദമായി വിവരിക്കുക.
ശ്രോതാക്കളുടെ സാക്ഷ്യം: ശ്രോതാക്കളുടെ പ്രതികരണവും അഭിപ്രായങ്ങളും ഉൾപ്പെടുത്തുക.
അന്തിമ മൂല്യനിര്‍ണയം

മാധ്യമ പ്രവർത്തകരും കമ്മ്യൂണിറ്റി റേഡിയോ അസോസിയേഷൻ ഓഫ് ഇന്ത്യ (സിആര്‍എഐ) പ്രതിനിധികളും ഉൾപ്പെടുന്ന വിദഗ്ധരുടെ പാനല്‍ രണ്ട് ഘട്ടങ്ങളായി മൂല്യനിര്‍ണയം നടത്തും.

അന്തിമ തിരഞ്ഞെടുപ്പ്: ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട മത്സരാര്‍ത്ഥികളില്‍നിന്ന് വിജയികളെ തിരഞ്ഞെടുക്കുകയും മൂല്യനിർണയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി അവര്‍ അവസാന ഘട്ടത്തിലേക്ക് മുന്നേറുകയും ചെയ്യും.

ഉപസംഹാരം
വേവ്സ് മത്സരത്തിന്റെ ഭാഗമായ കമ്മ്യൂണിറ്റി റേഡിയോ ഉള്ളടക്ക മത്സരം ഇന്ത്യയിലെങ്ങുമുള്ള കമ്മ്യൂണിറ്റി റേഡിയോ നിലയങ്ങളുടെ ഫലപ്രദമായ പ്രവർത്തനങ്ങളെ അംഗീകരിക്കുന്നതിനും ആഘോഷിക്കുന്നതിനും വിലപ്പെട്ട വേദിയൊരുക്കുന്നു. നൂതനാശയങ്ങളും യോജിച്ചുള്ള പ്രവർത്തനവും പ്രോത്സാഹിപ്പിക്കുന്നതിലൂടെ, പ്രാദേശിക സമൂഹങ്ങളെ ശാക്തീകരിക്കുന്നതിലും നിർണായകമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും കമ്മ്യൂണിറ്റി റേഡിയോയുടെ അനിവാര്യമായ പങ്ക് മത്സരത്തിലൂടെ എടുത്തുകാണിക്കുന്നു.
******
Release ID:
(Release ID: 2107342)
| Visitor Counter:
28