വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
മൊബൈൽ വേൾഡ് കോൺഗ്രസ് 2025 ൽ, ആഗോള വേദിയിലെ ഇന്ത്യയുടെ മുന്നേറ്റത്തെ ശ്രീ ജ്യോതിരാദിത്യ സിന്ധ്യ പ്രതിനിധീകരിക്കും
2025 ലെ ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെയും ഭാരത് പവലിയന്റെയും കർട്ടൻ റൈസർ ഉദ്ഘാടനം ചെയ്യും
Posted On:
01 MAR 2025 9:07AM by PIB Thiruvananthpuram
2025 മാർച്ച് 3 മുതൽ 6 വരെ സ്പെയിനിലെ ബാഴ്‌സലോണയിൽ നടക്കുന്ന സാങ്കേതികവിദ്യ, ടെലികമ്മ്യൂണിക്കേഷൻ മേഖലയിലെ, ലോകത്തിലെ ഏറ്റവും വലുതും സ്വാധീനശക്തിയുള്ളതുമായ പരിപാടികളിൽ ഒന്നായ മൊബൈൽ വേൾഡ് കോൺഗ്രസ് (എംഡബ്ല്യുസി) 2025 ൽ കേന്ദ്ര ആശയവിനിമയ മന്ത്രി ശ്രീ ജ്യോതിരാദിത്യ സിന്ധ്യ ഇന്ത്യയെ പ്രതിനിധീകരിക്കും.
മൊബൈൽ വേൾഡ് കോൺഗ്രസിൽ (എംഡബ്ല്യുസി) നടക്കുന്ന ഇന്ത്യ മൊബൈൽ കോൺഗ്രസ് 2025 ന്റെ കർട്ടൻ റൈസർ പരിപാടിയും 'ഭാരത് പവലിയൻ' ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും.
ഇന്ത്യയുടെ നൂതനാശയ ആവാസവ്യവസ്ഥയെ ഉയർത്തിക്കാട്ടുന്ന ഒരു വേദിയാണ് ഇന്ത്യ മൊബൈൽ കോൺഗ്രസ്. ഇവിടെ പ്രമുഖ ടെലികോം കമ്പനികളും നൂതനാശയ വിദഗ്ധരും അവരുടെ അത്യാധുനിക ഉൽപ്പന്നങ്ങളും പരിഹാരങ്ങളും പ്രദർശിപ്പിക്കുന്നു. 38 ഇന്ത്യൻ ടെലികോം ഉപകരണ നിർമ്മാതാക്കൾ,ഹാർഡ്‌വെയറും സോഫ്റ്റ്‌വെയറും ഉൾപ്പെടെ അവരുടെ അത്യാധുനിക ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്ന വേദിയാണ് ഭാരത് പവലിയൻ.
ഈ പരിപാടിയിലെ മന്ത്രിയുടെ സാന്നിധ്യം, ഡിജിറ്റൽ, മൊബൈൽ ആവാസവ്യവസ്ഥയിൽ ആഗോള നേതൃ നിരയിൽ ഇന്ത്യയുടെ വളർന്നുവരുന്ന പങ്കിനെ അടയാളപ്പെടുത്തുന്നു. ഡിജിറ്റൽ പരിവർത്തനം, നൂതനാശയം , ആശയവിനിമയത്തിലും സാങ്കേതികവിദ്യയിലും അന്താരാഷ്ട്ര സഹകരണം വളർത്തിയെടുക്കൽ എന്നിവയോടുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത എന്നിവ അദ്ദേഹത്തിന്റെ പങ്കാളിത്തം എടുത്തുകാണിക്കുന്നു.
5G, AI (നിർമിത ബുദ്ധി), 6G, ക്വാണ്ടം, അടുത്ത തലമുറ മൊബൈൽ സാങ്കേതികവിദ്യകൾ എന്നിവയിലെ നൂതന മുന്നേറ്റങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനായി, കേന്ദ്ര മന്ത്രി ആഗോള വ്യവസായ പ്രമുഖരുമായും നയരൂപകർത്താക്കളുമായും നൂതനാശയ വിദഗ്ധരുമായും സംവദിക്കും . മൊബൈൽ വ്യവസായത്തെ രൂപപ്പെടുത്തുന്ന പ്രധാന പ്രവണതകളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനും ഇന്ത്യയുടെ ഡിജിറ്റൽ അഭിലാഷങ്ങൾ ഉയർത്തിക്കാട്ടുന്നതിനുമുള്ള ഒരു വേദിയായി ഈ പരിപാടി മാറും .
“ഇന്ത്യ ഒരു ആഗോള സാങ്കേതിക കേന്ദ്രമായി അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. മൊബൈൽ വേൾഡ് കോൺഗ്രസ് പോലുള്ള പരിപാടികളിൽ അന്താരാഷ്ട്ര പങ്കാളികളുമായുള്ള നമ്മുടെ ഇടപെടൽ നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും അത്യന്താപേക്ഷിതമാണ്. ആഗോള വിദഗ്ധരുമായി ആശയങ്ങൾ കൈമാറുന്നതിനും മൊബൈൽ, ടെലികമ്മ്യൂണിക്കേഷൻ മേഖലയിലെ സഹകരണത്തിനുള്ള അവസരങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനും ഞാൻ ആഗ്രഹിക്കുന്നു,”എന്ന് ശ്രീ സിന്ധ്യ പറഞ്ഞു,
‘ആഗോള സാങ്കേതിക ഭരണം : വെല്ലുവിളികളെ നേരിടാനുള്ള വളർച്ചയിലേക്ക്, ‘ നൂതനാശയങ്ങളുടെയും നിയന്ത്രണങ്ങളുടെയും സന്തുലനം : ടെലികോം നയത്തിലെ ആഗോള വീക്ഷണം ’ എന്നിവയുൾപ്പെടെ നിരവധി പ്രധാന സെഷനുകളെയും മന്ത്രി അഭിസംബോധന ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
ബാഴ്‌സലോണയിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസ് 2025 ലെ പങ്കാളിത്തം ലോകമെമ്പാടുമുള്ള ഉന്നത എക്‌സിക്യൂട്ടീവുകൾ, ചിന്തകർ, നൂതനാശയ വിദഗ്ധർ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.ഇത് തന്ത്രപരമായ സഹകരണത്തിനും വിജ്ഞാന കൈമാറ്റത്തിനും ഇന്ത്യയുടെ സാങ്കേതിക നേതൃത്വം പ്രദർശിപ്പിക്കുന്നതിനും ഒരു വേദി വാഗ്ദാനം ചെയ്യുന്നു.
*****
(Release ID: 2107222)
Visitor Counter : 21