രാജ്യരക്ഷാ മന്ത്രാലയം
എക്‌സർസൈസ് ഡെസേർട്ട് ഹണ്ട് 2025
Posted On:
01 MAR 2025 9:50AM by PIB Thiruvananthpuram
ന്യൂഡൽഹി, 01 മാർച്ച് 2025
ഇന്ത്യൻ വ്യോമസേന 2025 ഫെബ്രുവരി 24 മുതൽ 28 വരെ ജോധ്പൂർ വ്യോമസേനാ സ്റ്റേഷനിൽ എക്‌സർസൈസ് ഡെസേർട്ട് ഹണ്ട് 2025 എന്ന സംയോജിത ട്രൈ-സർവീസ് സ്‌പെഷ്യൽ ഫോഴ്‌സ് അഭ്യാസം നടത്തി. ഇന്ത്യൻ സൈന്യത്തിലെ എലൈറ്റ് പാരാ (സ്‌പെഷ്യൽ ഫോഴ്‌സ്), ഇന്ത്യൻ നാവികസേനയിലെ മറൈൻ കമാൻഡോകൾ, ഇന്ത്യൻ വ്യോമസേനയിലെ ഗരുഡ് (സ്‌പെഷ്യൽ ഫോഴ്‌സ്) എന്നിവരുമായി ചേർന്ന് ഒരു സിമുലേറ്റഡ് കോംബാറ്റ് പരിതസ്ഥിതിയിൽ ഈ അഭ്യാസം നടന്നു.
അതിതീവ്രമായ ഈ അഭ്യാസം, ഉയർന്നുവരുന്ന സുരക്ഷാ വെല്ലുവിളികളോട് വേഗത്തിലും ഫലപ്രദവുമായ പ്രതികരണം ഉറപ്പാക്കുന്നതിന് മൂന്ന് സ്‌പെഷ്യൽ ഫോഴ്‌സ് യൂണിറ്റുകൾക്കിടയിൽ പരസ്പര പ്രവർത്തനക്ഷമത, ഏകോപനം, കൂട്ടായ പ്രവർത്തനം എന്നിവ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാനു സംഘടിപ്പിച്ചത്. വായുനിവേശം , കൃത്യതയുള്ള ആക്രമണങ്ങൾ, ബന്ദികളെ രക്ഷപ്പെടുത്തൽ, തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ, യഥാർത്ഥ സാഹചര്യങ്ങളിൽ സേനയുടെ പോരാട്ട സന്നദ്ധത പരീക്ഷിച്ച നഗര യുദ്ധ സാഹചര്യങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
സംയുക്ത സിദ്ധാന്തങ്ങൾ സാധൂകരിക്കുന്നതിന് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ അഭ്യാസത്തിന് മേൽനോട്ടം വഹിച്ചു. കൂടാതെ, തടസ്സമില്ലാത്ത പരസ്പര സഹകരണത്തിലൂടെ ദേശീയ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യൻ സായുധ സേനയുടെ പ്രതിബദ്ധത വളർത്തിയെടുക്കുന്നതിനുള്ള ഒരു വേദി കൂടിയായി ഈ പരിപാടി വർത്തിച്ചു.




******
(Release ID: 2107191)
Visitor Counter : 18