രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്ട്രപതി നാഷണൽ ഫോറൻസിക് സയൻസസ് സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുത്തു
Posted On:
28 FEB 2025 12:35PM by PIB Thiruvananthpuram
ന്യൂ ഡൽഹി, 28 ഫെബ്രുവരി 2025
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് (ഫെബ്രുവരി 28, 2025) ഗാന്ധിനഗറിൽ, നാഷണൽ ഫോറൻസിക് സയൻസസ് സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുത്തു.
നീതിയിൽ അധിഷ്ഠിതമായ ഒരു സാമൂഹിക വ്യവസ്ഥയാണ് നമ്മുടെ രാജ്യത്ത് ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നതെന്ന് ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി പറഞ്ഞു. പൈതൃകവും വികസനവും സംയോജിപ്പിച്ച് കൊണ്ട് , നീതിയിൽ അധിഷ്ഠിതമായ ഒരു വികസിത ഇന്ത്യയ്ക്ക് നാം രൂപം നൽകുകയാണ് . കഴിഞ്ഞ ഏതാനും വർഷങ്ങളായി, ഫോറൻസിക് ശാസ്ത്ര മേഖലയുടെ പങ്ക് ശക്തിപ്പെടുത്തുന്നതിനും ഈ മേഖലയിലെ സൗകര്യങ്ങളും വിഭവശേഷിയും വികസിപ്പിക്കുന്നതിനും കേന്ദ്രആഭ്യന്തര മന്ത്രാലയം നിരവധി ഫലപ്രദമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
2990.jpg)
എല്ലാവരെയും ഉൾക്കൊള്ളുന്നതാണെങ്കിൽ മാത്രമേ ഏതൊരു നീതിന്യായ വ്യവസ്ഥയും യഥാർത്ഥ അർഥത്തിൽ ശക്തമാണെന്ന് പറയാൻ കഴിയുകയുള്ളൂവെന്ന് രാഷ്ട്രപതി പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും, പ്രത്യേകിച്ച് ദുർബലരും പിന്നാക്കം നിൽക്കുന്നവരുമായ വിഭാഗങ്ങളിൽ നിന്നുള്ളവർക്ക്, ഫോറൻസിക് തെളിവുകളുടെ അടിസ്ഥാനത്തിൽ നീതിയുക്തവും വേഗത്തിലുള്ളതുമായ നീതി ലഭ്യമാക്കുക എന്നതായിരിക്കണം ലക്ഷ്യമെന്ന് രാഷ്ട്രപതി വിദ്യാർത്ഥികളോട് പറഞ്ഞു. രാജ്യത്തിന്റെ സദ് ഭരണത്തിന് സംഭാവന നൽകാൻ അവർ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു. മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിലും കുറ്റകൃത്യങ്ങളുടെ അന്വേഷണവും തെളിവുമായി ബന്ധപ്പെട്ട മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഏഴ് വർഷമോ അതിൽ കൂടുതലോ ശിക്ഷാ കാലാവധിയുള്ള കേസുകളിൽ, ഒരു ഫോറൻസിക് വിദഗ്ദ്ധൻ കുറ്റകൃത്യം നടന്ന സ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തേണ്ടത് ഇപ്പോൾ നിർബന്ധമാക്കി . എല്ലാ സംസ്ഥാനങ്ങളിലും സമയബന്ധിതമായി ഫോറൻസിക് സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത വ്യവസ്ഥ ചെയ്തിരിക്കുന്നു.പല നിയമങ്ങളിലും സമയബന്ധിതമായി ഫോറൻസിക് പരിശോധന നിർബന്ധമാക്കി. ഈ മാറ്റങ്ങൾ ഫോറൻസിക് വിദഗ്ധരുടെ ആവശ്യകത വർദ്ധിപ്പിക്കുമെന്ന് രാഷ്ട്രപതി പറഞ്ഞു.
HHTH.jpg)
സാങ്കേതികവിദ്യയിലെ, പ്രത്യേകിച്ച് ഡിജിറ്റൽ സാങ്കേതികവിദ്യ, നിർമിത ബുദ്ധി എന്നീ മേഖലകളിലെ ദ്രുതഗതിയിലുള്ള മാറ്റങ്ങൾ കാരണം, ഫോറൻസിക് ശാസ്ത്ര വിദഗ്ധരുടെ നൈപുണ്യം വർദ്ധിച്ചുവരികയാണെന്നും അതേസമയം, കുറ്റവാളികൾ പുതിയ വഴികൾ കണ്ടെത്തുന്നതായും രാഷ്ട്രപതി പറഞ്ഞു.കുറ്റവാളികളേക്കാൾ കൂടുതൽ സാമർത്ഥ്യവും ജാഗ്രതയും കൃത്യതയും പുലർത്തുന്നതിലൂടെ മാത്രമേ, നമ്മുടെ പോലീസിംഗ്, പ്രോസിക്യൂഷൻ, ക്രിമിനൽ നീതി നിർവ്വഹണ സംവിധാനങ്ങൾക്ക് കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിലും നീതി ലഭ്യമാക്കുന്നതിലും വിജയിക്കാൻ കഴിയുകയുള്ളൂ എന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു. നാഷണൽ ഫോറൻസിക് സയൻസസ് സർവകലാശാലയുടെ സംഭാവനയോടെ, ശക്തമായ ഒരു ഫോറൻസിക് സംവിധാനം വികസിക്കുമെന്നും, ശിക്ഷാ നിരക്ക് വർദ്ധിക്കുമെന്നും, കുറ്റകൃത്യങ്ങൾ ചെയ്യാൻ കുറ്റവാളികൾ ഭയപ്പെടുമെന്നും അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
*****
(Release ID: 2106900)
Visitor Counter : 19