വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

ജെമ്മിലെ  (GeM) 'സ്വയത്ത് ' (SWAYATT)സംരംഭം പരിവർത്തനാത്മക സ്വാധീനത്തിന്റെ 6 വർഷങ്ങൾ ആഘോഷിക്കുന്നു

ജെമ്മിൽ രജിസ്റ്റർ ചെയ്ത വിൽപ്പനക്കാരിൽ 8% സ്ത്രീ സംരംഭകർ

Posted On: 25 FEB 2025 2:44PM by PIB Thiruvananthpuram
സ്വയത്ത്-  സ്റ്റാർട്ടപ്പുകൾ, വനിതകൾ, യുവാക്കൾ, എന്നിവർക്ക്  ഇ- ഇടപാടുകളിലൂടെയുള്ള നേട്ടം-
(Startups, Women & Youth Advantage through e-Transactions -SWAYATT)   സംരംഭത്തിന്റെ ആറാം വാർഷികം ഗവൺമെന്റ് ഇ മാർക്കറ്റ്പ്ലേസ് (ജെം) 2025 ഫെബ്രുവരി 19 ന് ന്യൂഡൽഹി ആസ്ഥാനത്ത് ആഘോഷിച്ചു. 2019 ഫെബ്രുവരി 19 ന് ആരംഭിച്ച 'സ്വയത്ത്', പൊതു സംഭരണത്തിൽ സ്ത്രീകൾ നയിക്കുന്ന സംരംഭങ്ങളുടെയും  യുവാക്കളുടെയും പങ്കാളിത്തം വർദ്ധിപ്പിക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് വിഭാവനം ചെയ്തത്.

ജെമ്മിന്റെ സാമൂഹിക ഉൾപ്പെടുത്തലിന്റെ അടിസ്ഥാന സ്തംഭമായ 'സ്വയത്ത്', ബിസിനസ്സ് സുഗമമാക്കുന്നതിന് സഹായിക്കുന്നു. കൂടാതെ സ്റ്റാർട്ടപ്പുകൾ, വനിതാ സംരംഭകർ, സൂക്ഷ്മ & ചെറുകിട സംരംഭങ്ങൾ (എംഎസ്ഇ), സ്വയം സഹായ ഗ്രൂപ്പുകൾ (എസ്എച്ച്ജി), യുവാക്കൾ, പ്രത്യേകിച്ച് സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവർ എന്നിവർക്ക്, വാർഷിക പൊതു സംഭരണത്തിൽ നേരിട്ടുള്ള വിപണി ബന്ധങ്ങൾ പ്രാപ്യമാക്കുന്നതിനുള്ള   ജെം പോർട്ടലിന്റെ പ്രതിജ്ഞാബദ്ധതയുടെ ഫലമാണിത് . വിൽപ്പനക്കാരുടെ പരിശീലനവും വിപണി പ്രവേശനവും സുഗമമാക്കുക, വനിതാ സംരംഭകത്വം വികസിപ്പിക്കുക, സർക്കാർ സംഭരണത്തിൽ പങ്കാളിത്തത്തെയും ചെറുകിട ബിസിനസുകളെയും പ്രോത്സാഹിപ്പിക്കുക എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഈ സംരംഭം ആരംഭിച്ചത്.

ഈ അവസരത്തിൽ,  അഖിലേന്ത്യാ ഫോറമായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്‌സ് & ഇൻഡസ്ട്രി (FICCI) യുടെ 9,500-ലധികം വനിതാ സംരംഭകരെ പ്രതിനിധീകരിക്കുന്ന വനിതാ സംഘടനയുമായി (FICCI-FLO) GeM ഒരു ധാരണാപത്രം (MoU) ഒപ്പുവച്ചു. ഈ പങ്കാളിത്തത്തിലൂടെ, സർക്കാർതലത്തിലെ ആവശ്യക്കാരുമായി ഇടനിലക്കാരില്ലാതെ, വനിതാ സംരംഭകർക്ക് നേരിട്ട് വിപണി പ്രവേശനം നൽകാനും അതുവഴി ഉൽപ്പന്നങ്ങൾക്ക് മികച്ചവില ഉറപ്പാക്കാനും, പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയ്ക്ക് വഴിയൊരുക്കാനും GeM ഉദ്ദേശിക്കുന്നു. പരിശീലനത്തിനും വിപണി പ്രവേശനത്തിനും വിപണി ബന്ധങ്ങൾ വർധിപ്പിക്കുന്നതിനും ആവശ്യമായ മാർഗങ്ങൾ വ്യാപിപ്പിക്കുന്നതിലൂടെ, ഈ സഹകരണം പ്രാദേശിക ബിസിനസുകളെ ശാക്തീകരിക്കാനും, എല്ലാവരെയും ഉൾക്കൊള്ളുന്ന സാമ്പത്തിക വളർച്ച സൃഷ്ടിക്കാനും, മത്സര ക്ഷമത വർദ്ധിപ്പിക്കാനും, പൊതു ചെലവിൽ മൂല്യവർദ്ധന പ്രോത്സാഹിപ്പിക്കാനും സജ്ജമാക്കിയിരിക്കുന്നു.

“സ്വയത്ത് ആരംഭിച്ച സമയത്ത്, സ്ത്രീകൾ നയിക്കുന്ന ഏകദേശം 6300 സംരംഭങ്ങളും ഏകദേശം 3400 സ്റ്റാർട്ടപ്പുകളും മാത്രമേ GeM-ൽ അംഗങ്ങളായിരുന്നുള്ളൂ. അതിനുശേഷം, ഈ പ്ലാറ്റ്‌ഫോം പലമടങ്ങ് വളർന്നു,” GeM സിഇഒ ശ്രീ എൽ സത്യ ശ്രീവിനാസ് അറിയിച്ചു.

പൊതു സംഭരണത്തിലെ ശരിയായ ഇ-വിപണി ബന്ധങ്ങളിലൂടെ "വിപണിയിലേക്കുള്ള പ്രവേശനം", "സാമ്പത്തിക മേഖലയിലേക്കുള്ള പ്രവേശനം", "മൂല്യവർദ്ധനയിലേക്കുള്ള പ്രവേശനം" എന്നീ വെല്ലുവിളികളെ അഭിസംബോധന ചെയ്തുകൊണ്ട് , 35,950 കോടി രൂപയുടെ ഓർഡറുകൾ നിറവേറ്റാൻ സ്റ്റാർട്ടപ്പുകളെ GeM പ്രാപ്തമാക്കി. GeM-ലെ മൊത്തം വിൽപ്പനക്കാരുടെ എണ്ണത്തിന്റെ 8% വനിതാ സംരംഭകരാണ്.ഉദ്യം വഴിഅംഗീകരിച്ച ആകെ 1,77,786 വനിതാ സൂക്ഷ്മ, ചെറുകിട സംരംഭങ്ങൾ (MSE) GeM പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത് 46,615 കോടിരൂപ മൂല്യമുള്ള ഓർഡറുകൾ നിറവേറ്റി " ശ്രീ ശ്രീനിവാസ് കൂട്ടിച്ചേർത്തു.

ഈ അവസരത്തിൽ സംസാരിച്ച FICCI - FLO പ്രസിഡന്റ് ശ്രീമതി ജോയശ്രീ ദാസ് വർമ്മ, വനിതാ സംരംഭകർക്ക് അവസരങ്ങളിലേക്കുള്ള പ്രവേശനം GeM പോലുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ജനാധിപത്യവൽക്കരിച്ചതായി എടുത്തുപറഞ്ഞു. മൂല്യ ശൃംഖല വികസനത്തിനായും സ്ത്രീകൾ നയിക്കുന്ന MSE-കൾക്കുള്ള അവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനായും ഈ സഹകരണത്തിന്റെ പ്രാധാന്യം അവർ ആവർത്തിച്ചു. സംഘടനയുടെ അംഗീകൃത അംഗങ്ങൾക്കിടയിൽ GeM പോർട്ടലിനെ കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിന് പരിശീലനം അനിവാര്യമാണെന്ന് അവർ ഊന്നിപ്പറഞ്ഞു.

ഒരു അടിസ്ഥാന സംരംഭ ആശയമായി അവതരിപ്പിച്ച SWAYATT ഇന്ന് പ്രത്യേക ലിസ്റ്റിംഗുകൾക്കായി "സ്റ്റാർട്ടപ്പ് റൺവേ", "വുമനിയ" സ്റ്റോർഫ്രണ്ടുകൾ എന്നിവ ഉൾക്കൊള്ളുന്നു.ഇത് അഖിലേന്ത്യാ അടിസ്ഥാനത്തിൽ സർക്കാർ തലത്തിലെ ലക്ഷക്കണക്കിന് ആവശ്യക്കാർ(buyer)ക്കിടയിൽ സ്റ്റാർട്ടപ്പുകൾ, വനിതാ സംരംഭകർ, യുവാക്കൾ എന്നിവരുടെ വിശാലമായ ദൃശ്യ പരത ഉറപ്പാക്കുന്നു . പ്രവേശന തടസ്സങ്ങൾ നീക്കുന്നതിലൂടെ, GeM പ്ലാറ്റ്‌ഫോമിൽ ബിസിനസ്സ് അവസരങ്ങൾ നൽകിക്കൊണ്ട് 29,000-ത്തിലധികം സ്റ്റാർട്ടപ്പുകളെ ശാക്തീകരിക്കുന്നു.

വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു ലക്ഷം സ്റ്റാർട്ടപ്പുകളെ ഈ പോർട്ടലിൽ ഉൾപ്പെടുത്തുക എന്ന അഭിലാഷകരമായ ലക്ഷ്യമാണ് GeM നുള്ളത്. പൊതു സംഭരണത്തിൽ ഒരു ഊർജ്ജസ്വലമായ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയായി മാറാൻ GeM പ്രതിജ്ഞാബദ്ധമാണ്
 
 
SKY

(Release ID: 2106157) Visitor Counter : 19