രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

അഞ്ച് രാഷ്ട്രങ്ങളുടെ നയതന്ത്രപ്രതിനിധികൾ ഇന്ത്യൻ രാഷ്ട്രപതിക്ക് അധികാര പത്രം/ ക്രെഡൻഷ്യലുകൾ സമർപ്പിച്ചു

Posted On: 20 FEB 2025 2:47PM by PIB Thiruvananthpuram

 

ന്യൂ ഡൽഹി, 20  ഫെബ്രുവരി 2025

 

ഇന്ന് (2025 ഫെബ്രുവരി 17) രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ രാഷ്‌ട്രപതി  ശ്രീമതി ദ്രൗപതി മുർമു പനാമ, ഗയാന, സുഡാൻ, ഡെൻമാർക്ക്, പലസ്തീൻ എന്നീ രാജ്യങ്ങളുടെ അംബാസഡർ/ഹൈക്കമ്മീഷണർമാരിൽ നിന്നും അധികാരപത്രം (ക്രെഡൻഷ്യലുകൾ) സ്വീകരിച്ചു. അധികാരപത്രം  സമർപ്പിച്ചവർ:

 

1. ബഹുമാന്യ  ശ്രീ. അലോൺസോ കൊറയ മിഗുവേൽ,  അംബാസഡർ, റിപ്പബ്ലിക് ഓഫ് പനാമ


2. ബഹുമാന്യ  ശ്രീ.  ധരംകുമാർ സീരാജ്, ഹൈക്കമ്മീഷണർ,  കോഓപ്പറേറ്റീവ് റിപ്പബ്ലിക്ക് ഓഫ് ഗയാന


3. ബഹുമാന്യ ശ്രീ ഡോ. മുഹമ്മദ് അബ്ദുള്ള അലി എൽടോം, അംബാസഡർ , റിപ്പബ്ലിക്ക് ഓഫ് സുഡാൻ


4. ബഹുമാന്യ  ശ്രീ.  റാസ്മസ് അബിൽഡ്ഗാർഡ് ക്രിസ്റ്റൻസെൻ, അംബാസഡർ, ഡെൻമാർക്ക്


5.   ബഹുമാന്യ  ശ്രീ.  അബ്ദുല്ല മുഹമ്മദ് എ. അബുഷാവേശ്, അംബാസഡർ, പലസ്തീൻ സ്റ്റേറ്റ്


(Release ID: 2105023) Visitor Counter : 50