വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ന്യൂഡല്‍ഹിയില്‍ വിഐപിഎസില്‍ നടന്ന വേവ്‌സ് ഉച്ചകോടി റോഡ്‌ഷോ വീഡിയോ എഡിറ്റിംഗ്, ട്രെയിലര്‍ നിര്‍മ്മാണം, ഡിജിറ്റല്‍ ഉള്ളടക്ക നിര്‍മ്മാണം എന്നിവയില്‍ വിദ്യാർത്ഥികളെ പ്രായോഗിക വൈദഗ്ധ്യത്തോടെ ശാക്തീകരിച്ചു
വിജയികളായ 20 പേര്‍ക്ക് ട്രോഫികളും മുംബൈയില്‍ നടക്കുന്ന വേവ്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അവസരവും ലഭിക്കും
Posted On:
18 FEB 2025 5:31PM by PIB Thiruvananthpuram
ക്രിയേറ്റ് ഇന്‍ ഇന്ത്യ ചലഞ്ച്-സീസണ്‍ 1 ന്റെ ഭാഗമായ, വേവ്‌സ് ചലഞ്ചസ് റോഡ്‌ഷോ, നെറ്റ്ഫ്‌ളിക്‌സുമായി സഹകരിച്ച് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) യുടെ ആഭിമുഖ്യത്തില്‍ ന്യൂഡല്‍ഹിയിലെ രോഹിണിയിലുള്ള വിവേകാനന്ദ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോ പ്രൊഫഷണല്‍ സ്റ്റഡീസിസില്‍ (വിഐപിഎസ്) ഇന്നു വിജയകരമായി അരങ്ങേറി. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രശസ്തമായ വാര്‍ഷിക പരിപാടിയായ Oblivion ന്റെ ഭാഗമായി നടന്ന പരിപാടി , ചലച്ചിത്ര നിര്‍മ്മാണം, ഡിജിറ്റല്‍ ഉള്ളടക്ക നിര്‍മ്മാണം എന്നിവയില്‍ അഭിനിവേശമുള്ള 100 ലധികം വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പഠനാനുഭം നല്‍കി.
ചലച്ചിത്ര നിര്‍മ്മാണവും എഡിറ്റിംഗ് പരിശീലനവും
അഡോബ് പ്രിമിയര്‍ പ്രോ (Adobe Premiere Pro) ഉപയോഗിച്ച് വീഡിയോ എഡിറ്റിംഗില്‍ പ്രായോഗിക പരിശീലനത്തിന് റോഡ്‌ഷോ അവസരമൊരുക്കി. ട്രെയിലര്‍ നിര്‍മ്മാണം, സ്‌റ്റോറിബോര്‍ഡിംഗ്, ഡിജിറ്റല്‍ ഉള്ളടക്ക നിര്‍മ്മാണം എന്നിവയ്ക്കുള്ള സാങ്കേതികവിദ്യകള്‍ മനസിലാക്കാനും ഈ മേഖലയിലെ പ്രൊഫഷണലുകളില്‍ നിന്നു തന്നെ പഠിക്കാനുമുള്ള അവസരം ഈ സെഷന്‍ വിദ്യാര്‍ത്ഥികള്‍ക്കു പ്രദാനം ചെയ്തു.
ട്രെയിലര്‍ മേക്കിംഗ് മത്സരം ഭാവി ചലച്ചിത്രപ്രവര്‍ത്തകരെ ഒന്നിപ്പിക്കുന്നു.
ട്രെയിലര്‍ മേക്കിംഗ് മത്സരമായിരുന്നു പരിപാടിയുടെ മുഖ്യ ആകര്‍ഷണം, ഏറ്റവും ജനപ്രിയമായ ചില വെബ് സീരീസുകളും സിനിമകളും ഉപയോഗിച്ച് ആകര്‍ഷകമായ ട്രെയിലറുകള്‍ നിര്‍മ്മിക്കാന്‍ ഇതു വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനം നല്‍കി. യുകെ, യുഎഇ, കാനഡ, ശ്രീലങ്ക ഉള്‍പ്പടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തത്തോടെ, ഭാവി ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ദേശീയ, ആഗോളതലത്തിലുള്ള വേദികളില്‍ തങ്ങളുടെ കഴിവു പ്രകടിപ്പിക്കാനുള്ള സുവര്‍ണ്ണാവസരമാണ് ഈ മത്സരം സമ്മാനിച്ചത്.
ട്രെയിലര്‍ നിര്‍മ്മാണത്തിനായി തെരഞ്ഞെടുത്ത സിനിമകളിൽ ഹീരമാണ്ഡി, ജാനെജാന്‍, ചോര്‍ നികല്‍ കേ ഭാഗ, മിസ്മാച്ച്ഡ്, മോണിക്ക, ഓ മൈ ഡാര്‍ലിംഗ്, ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ് തുടങ്ങിയ ഇന്ത്യന്‍ ജനപ്രിയ സിനിമകളും ഉള്‍പ്പെടുന്നു. കൂടാതെ, ആഗോളതലത്തില്‍ പ്രശസ്തമായ സ്‌കിഡ് ഗെയിം, മണി ഹീസ്റ്റ് തുടങ്ങിയ പരമ്പരകള്‍ ഉള്‍പ്പെടുത്തിയത് ദേശീയവും അന്തര്‍ദേശീയവുമായി ഇടകലര്‍ന്ന കഥാരചകനകളില്‍ പരീക്ഷണം നടത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കി.
പരിപാടിയുടെ വിജത്തെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട്, പങ്കെടുത്തവരില്‍ ഒരാളായ സാര്‍ത്ഥക് ഝാ പറഞ്ഞു, ' അഡോബ് പ്രീമിയര്‍ പ്രോയിലെ പ്രായോഗിക പരിശീലനം അവിശ്വസനീയമായ രീതിയില്‍ സമ്പന്നമായിരുന്നു. എന്റെ എഡിറ്റിംഗ് വൈദഗ്ധ്യത്തില്‍ എനിക്ക് ഇപ്പോള്‍ കൂടുതല്‍ ആത്മവിശ്വാസം തോന്നുന്നു, കൂടാതെ യഥാര്‍ത്ഥ പദ്ധതികളില്‍ ഈ സാങ്കേതികവിദ്യകള്‍ പ്രയോഗിക്കാന്‍ ഞാന്‍ ഉത്സുകനാണ്. ഇതൊരു അതിശയകരമായ അനുഭവമായിരുന്നു.'
സര്‍ഗ്ഗാത്മകതയെ തുറന്നുവിടുന്നു: ട്രെയിലര്‍ നിര്‍മ്മാണ കലയില്‍ പ്രാവീണ്യം നല്‍കുന്നു
വേവ്‌സ് ഉച്ചകോടിയുടെ ഭാഗമായി നെറ്റ്ഫ്‌ളിക്‌സ് ഫണ്ട് ഫോര്‍ ക്രിയേറ്റിവ് ഇക്വിറ്റി ഒരുക്കുന്ന അണ്‍ലോക്കിംഗ് ക്രിയേറ്റിവിറ്റി, ഭാവി സിനിമാ നിര്‍മ്മാതാക്കളെ പ്രചോദിപ്പിക്കുന്നതിനും സജ്ജരാക്കുന്നതിനും രൂപകല്‍പ്പന ചെയ്ത ഒരു മത്സരമാണ്. നെറ്റ്ഫ്‌ളിക്‌സിന്റെ ശേഖരത്തില്‍ നിന്നും എടുക്കുന്ന ആശയങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ ട്രെയിലറുകള്‍ സൃഷ്ടിക്കാനുള്ള അവസരം ഈ സവിശേഷ സംരംഭം വിദ്യാര്‍ത്ഥികള്‍ക്കു നല്‍കുന്നു.
പങ്കെടുക്കുന്നവര്‍ക്ക്, വിദഗ്ധര്‍ നേതൃത്വം നല്‍കുന്ന പരിശീലന സെഷനുകളിലൂടെ, സ്‌റ്റോറി ടെല്ലിംഗ്, വീഡിയോ എഡിറ്റിംഗ്, സൗണ്ട് ഡിസൈന്‍ എന്നിവയില്‍ പ്രധാന കാര്യങ്ങള്‍ പഠിക്കാനും ഉയര്‍ന്ന നിലവാരമുള്ള ട്രെയിലറുകള്‍ നിര്‍മ്മിക്കാനും അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നു.
പങ്കെടുക്കുന്നവരില്‍ മികച്ച നിലവാരം പുലര്‍ത്തുന്നവര്‍ക്ക് വിലയേറിയ ഫീഡ്ബാക്കും അംഗീകാരവും ലഭിക്കും, കൂടാതെ നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷനുകളും ബ്രാന്‍ഡ് ഉത്പന്നങ്ങളും ഉള്‍പ്പടെ പ്രത്യേക സമ്മാനങ്ങള്‍ നേടാനുള്ള അവസരവും ലഭിക്കും.
ആര്‍ക്കൊക്കെ പങ്കെടുക്കാം
വീഡിയോ എഡിറ്റിംഗ്, ഫിലിം മേക്കിംഗ് അല്ലെങ്കില്‍ ഉള്ളടക്കം സൃഷ്ടിക്കല്‍ എന്നിവയില്‍ ആഭിമുഖ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കും ചലച്ചിത്ര നിര്‍മ്മാതാക്കള്‍ക്കും ഉള്ളതാണ് ഈ മത്സരം.
മത്സരത്തിന് അപേക്ഷിക്കുക
അപേക്ഷാ ഫോം https://reskilll.com/hack/wavesficci/signup ലൂടെ പൂരിപ്പിച്ച് സര്‍ഗ്ഗാത്മക പശ്ചാത്തലവും പങ്കെടുക്കുന്നതിനുള്ള കാരണങ്ങളും പോലുള്ള വിവരങ്ങള്‍ നല്‍കുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2025 മാര്‍ച്ച് 31.
വിജയികളെ എങ്ങനെയാണു തെരഞ്ഞെടുക്കുന്നത്
സര്‍ഗ്ഗാത്മകത, കഥാഖ്യാനം, സാങ്കേതിക നിര്‍വ്വഹണം, മൊത്തത്തിലുള്ള സ്വാധീനം എന്നിവയെ അടിസ്ഥാനമാക്കി ഈ മേഖലയിലെ വിദഗ്ധരുടെ ഒരു പാനല്‍ ട്രെയിലറുകളെ വിലയിരുത്തും. സ്‌ക്രീനിംഗ് പ്രക്രിയ ഒന്നിലധികം റൗണ്ടുകളിലായി നടക്കുകയും പങ്കെടുക്കുന്ന മുഴുവന്‍ പേര്‍ക്കും ഫീഡ്ബാക്ക് നല്‍കുകയും ചെയ്യും.
നാലാമത്തെ സെഷനു ശേഷവും സാധുവായ ട്രെയിലറുകള്‍ സമര്‍പ്പിക്കുന്ന എല്ലാവര്‍ക്കും പങ്കെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. പങ്കെടുക്കുന്നവരിൽ മികച്ച 20 പേര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഓഫ് എക്‌സലന്‍സ്, ട്രോഫി അല്ലെങ്കില്‍ സുവനീര്‍, നെറ്റ്ഫ്‌ളിക്‌സ് ഉത്പന്നങ്ങള്‍, മുംബൈയില്‍ നടക്കുന്ന വേവ്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനുള്ള യാത്രാച്ചെലവ് എന്നിവ ലഭിക്കും.
SKY
(Release ID: 2104600)
|