വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

WAVES ആനിമെ, മാംഗ മത്സരങ്ങൾ

ആനിമേഷനോടും കോമിക്‌സിനോടുമുള്ള ഇന്ത്യയുടെ വളർന്നുവരുന്ന താത്പര്യം ആഘോഷിക്കപ്പെടുന്നു

Posted On: 17 FEB 2025 5:23PM by PIB Thiruvananthpuram

ആമുഖം

 

സർഗ്ഗപ്രതിഭകൾക്ക് സ്വന്തം കഴിവുകൾ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു വേദി നൽകിക്കൊണ്ട്, ആനിമേഷനോടും മാംഗയോടുമുള്ള ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ആവേശം പ്രയോജനപ്പെടുത്താൻ ലക്ഷ്യമിടുന്ന ചലനാത്മക സംരംഭമാണ് WAVES ആനിമേഷൻ ആൻഡ് മാംഗ മത്സരം (WAM!). മീഡിയ ആൻഡ് എന്റർടൈൻമെന്റ് അസോസിയേഷൻ ഓഫ് ഇന്ത്യ (MEAI) യുമായി സഹകരിച്ച് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സംഘടിപ്പിക്കുന്ന WAM!, ഇന്ത്യയിലെയും ആഗോളതലത്തിലെയും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന തരത്തിൽ ജനപ്രിയ ജാപ്പനീസ് കോമിക്സുകളുടെ പ്രാദേശിക രൂപങ്ങൾ വികസിപ്പിക്കാൻ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നു. പ്രസിദ്ധീകരണം, വിതരണം, വ്യവസായ സഹകരണം എന്നിവയ്ക്കുള്ള അവസരങ്ങൾ പ്രദാനം ചെയ്ത്, കലാപരമായ ആവിഷ്കാരത്തെ മത്സരം പോഷിപ്പിക്കുകയും വളർന്നുവരുന്ന പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മുംബൈയിൽ നടക്കുന്ന WAVES 2025-ന്റെ ഗ്രാൻഡ് നാഷണൽ ഫിനാലെയിൽ കലാശിക്കുന്ന ഈ മത്സരത്തിന്റെ ഭാഗമായി 11 നഗരങ്ങളിൽ സംസ്ഥാനതല മത്സരങ്ങൾ ഉണ്ടായിരിക്കും.

2025 മെയ് 1 മുതൽ 4 വരെ മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലും ജിയോ വേൾഡ് ഗാർഡൻസിലും നടക്കുന്ന ലോക ദൃശ്യ- ശ്രാവ്യ വിനോദ  ഉച്ചകോടിയുടെ (WAVES) കീഴിലുള്ള മുൻനിര സംരംഭമായ ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ചസിന്റെ ഭാഗമാണ് WAM!. മാധ്യമ, വിനോദ വ്യവസായമേഖലയിലെ സംവാദങ്ങൾ, സഹകരണം, നവീകരണം എന്നിവയ്‌ക്കുള്ള സുപ്രധാന വേദിയായി WAVES വർത്തിക്കുന്നു, നൂതനമായ അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനും ഭാവി രൂപപ്പെടുത്തുന്നതിനും ആഗോള പങ്കാളികളെ ഒരുമിച്ച് ചേർക്കുന്നു. WAVES-ന്റെ കേന്ദ്രബിന്ദുവായ 'ക്രിയേറ്റ് ഇൻ ഇന്ത്യ' ചലഞ്ചുകൾ , ആഗോളതലത്തിൽ 70,000-ത്തിലധികം രജിസ്ട്രേഷനുകൾ പൂർത്തിയാക്കുകയും വളർന്നുവരുന്ന പ്രതിഭകളെ സ്വന്തം സൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിനുള്ള ആഗോള വേദികളിലൂടെ ശാക്തീകരിക്കുകയും ചെയ്യുന്നു. WAM!, ആനിമേഷനും മാംഗയും ഉൾപ്പെടുന്ന ഊർജ്ജസ്വലമായ ഒരു കേന്ദ്രമെന്ന നിലയിൽ സ്ഥാപിക്കപ്പെടുമ്പോൾ ഇന്ത്യ സ്വന്തം സ്ഥാനം ശക്തിപ്പെടുത്തുകയും കലാ പാരമ്പര്യങ്ങളെ സമകാലിക കഥപറച്ചിലുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു.

വിഭാഗങ്ങളും ഉപവിഭാഗങ്ങളും

 

യോഗ്യതാ മാനദണ്ഡങ്ങൾ

  • വിശദമാക്കിയിരിക്കുന്ന വിഭാഗങ്ങളെ അടിസ്ഥാനമാക്കി വ്യക്തികൾക്കും ടീമുകൾക്കും അവസരം .
  • മാംഗ ആൻഡ്  വെബ്‌ടൂൺ: വിദ്യാർത്ഥി, പ്രൊഫഷണൽ വിഭാഗങ്ങൾക്ക് വ്യക്തിഗത പങ്കാളിത്തം.
  • ആനിമെ : വിദ്യാർത്ഥി, പ്രൊഫഷണൽ വിഭാഗങ്ങൾക്കുള്ള ടീം പങ്കാളിത്തം (പരമാവധി 4 അംഗങ്ങൾ).
  • വിദ്യാർത്ഥികൾ സ്കൂളിലോ കോളേജിലോ (21 വയസ്സ് വരെ) പഠിക്കുന്നവരായിരിക്കണം. മറ്റുള്ളവർ പ്രൊഫഷണൽ വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്യണം.

കാര്യപരിപാടികളും സമയക്രമവും

Date

City

Venue

Registration

22nd November, 2024

Guwahati

NEDFi Convention Centre

Closed

24th November, 2024

Kolkata

Heritage School

Closed

26th November, 2024

Bhubaneswar

Sri Sri University

Closed

28th November, 2024

Varanasi

Sunbeam Suncity School

Closed

30th November, 2024

Delhi

IIMC, Vasant Kunj

Closed

TBD

Bengaluru

TBD

Click Here

TBD

Mumbai

TBD

Click Here

TBD

Ahmedabad

TBD

Click Here

TBD

Nagpur

TBD

Click Here

TBD

Hyderabad

TBD

Click Here

TBD

Chennai

TBD

Click Here

1st – 4th May, 2025

Finale

Jio World Convention Centre & Jio World Gardens

State Level Winners

പങ്കാളിത്തത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ:

  • എല്ലാ വിഭാഗങ്ങൾക്കും സ്ക്രിപ്റ്റുകൾ തത്സമയം നൽകും.
  • മാംഗ വിഭാഗത്തിൽപ്പെട്ട  സമർപ്പണങ്ങൾ മാത്രമേ ഭൗതിക ഫോർമാറ്റിൽ ആകാവൂ. മറ്റെല്ലാ വിഭാഗങ്ങൾക്കും ഡിജിറ്റൽ സമർപ്പണം നിർബന്ധമാണ്.
  • പങ്കെടുക്കുന്നവർ നിർദ്ദിഷ്ട സമയപരിധിയിലും ഫോർമാറ്റിലും സ്വന്തം സൃഷ്ടികൾ സമർപ്പിക്കണം:
  • മാംഗ  (വിദ്യാർത്ഥി, പ്രൊഫഷണൽ): 2 പേജുകൾ, കുറഞ്ഞത് 4 പാനലുകൾ, ഇങ്ക് ആൻഡ് കളർ (ഭൗതിക/ഡിജിറ്റൽ).
  • വെബ്‌ടൂൺ (വിദ്യാർത്ഥി): 7 ഇങ്ക് ആൻഡ് കളർ പാനലുകൾ.
  • വെബ്‌ടൂൺ (പ്രൊഫഷണൽ): 10 ഇങ്ക് ആൻഡ് കളർ പാനലുകൾ.
  • ആനിമേഷൻ (വിദ്യാർത്ഥി): നൽകിയിരിക്കുന്ന സ്ക്രിപ്റ്റിനെ അടിസ്ഥാനമാക്കി 10 സെക്കൻഡ് ആനിമേഷൻ.
  • ആനിമേഷൻ (പ്രൊഫഷണൽ): നൽകിയിരിക്കുന്ന സ്ക്രിപ്റ്റിനെ അടിസ്ഥാനമാക്കി 15 സെക്കൻഡ് ആനിമേഷൻ.

മത്സര ക്രമവും സമ്മാനങ്ങളും

  • എല്ലാ മത്സരങ്ങളും ഓഫ്‌ലൈനായി നടക്കും; ബന്ധപ്പെട്ടവർ നേരിട്ട് പങ്കെടുക്കണം.
  • രജിസ്ട്രേഷൻ രാവിലെ 9:00 മണിക്ക് ആരംഭിക്കും, തുടർന്ന് രാവിലെ 9:30 ന് ഒരു വിശദീകരണം നൽകും.
  • മത്സരം രാവിലെ 10:00 മുതൽ വൈകുന്നേരം 6:00 വരെ.
  • കോസ്‌പ്ലേ മത്സരങ്ങളും മറ്റ് പ്രകടനങ്ങളും അതേ ദിവസം വൈകുന്നേരം 6:00 മുതൽ രാത്രി 8:00 വരെ നടക്കും.
  • WAM! ഫിനാലെ 2025 മെയ് 1 മുതൽ 4 വരെ മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലും ജിയോ വേൾഡ് ഗാർഡൻസിലും നടക്കുന്ന WAVES ഉച്ചകോടിയിൽ നടക്കും.
  • വിജയികൾക്ക് ആനിമെ ജപ്പാനിലേക്കും മറ്റ് അന്താരാഷ്ട്ര വേദികളിലേക്കും സൗജന്യ യാത്ര ഒരുക്കും. ഇതിന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ പിന്തുണ ലഭിക്കും.

WAM! കോസ്‌പ്ലേ മത്സരം

വിദ്യാർത്ഥികൾ, ജീവനക്കാർ, ബാഹ്യ പങ്കാളികൾ ഉൾപ്പെടെയുള്ള വ്യക്തികൾക്ക് രജിസ്ട്രേഷൻ ഫീസ് ഇല്ലാതെ WAM! കോസ്‌പ്ലേ മത്സരത്തിൽ പങ്കെടുക്കാം. ആനിമേഷൻ, മാംഗ, ഗെയിമിംഗ് അല്ലെങ്കിൽ ഇന്ത്യൻ കോമിക്‌സിലെ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം കോസ്‌പ്ലേകൾ. അവ സർഗ്ഗാത്മകതയെയും മൗലികതയെയും പ്രോത്സാഹിപ്പിക്കുന്നവയായിരിക്കണം.വസ്ത്രങ്ങളും പ്രോപ്പുകളും സ്വയം നിർമ്മിച്ചതായിരിക്കണം. അലങ്കാരത്തിന് പ്രത്യേക നിയന്ത്രണമില്ല. എന്നാൽ പ്രോപ്പുകളും ആയുധങ്ങളും പ്രവർത്തനരഹിതവും പ്രീ-ഇവന്റ് പരിശോധനയിൽ ക്ലിയർ ചെയ്തതുമായിരിക്കണം. അയോഗ്യതയിലേക്ക് നയിക്കുന്ന ഏതെങ്കിലും കുറ്റകരമായ പെരുമാറ്റം ഉണ്ടായാൽ പങ്കെടുക്കുന്നവർ ഔചിത്യം പുലർത്തണം. വസ്ത്രധാരണ കൃത്യത, കരകൗശല വൈദഗ്ദ്ധ്യം, പ്രകടനം, സർഗ്ഗാത്മകത, പ്രേക്ഷക ഇടപെടൽ, കഥാപാത്രത്തെക്കുറിച്ചോ വസ്ത്രധാരണത്തെക്കുറിച്ചോ ഉള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയുന്ന വിഭാഗം എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും വിധിനിർണ്ണയം. പ്രകടനം നടത്തുന്ന ഓരോരുത്തർക്കും പ്രകടനത്തിന് 90 സെക്കൻഡും ആമുഖത്തിനും പരസ്പര സംഭാഷണത്തിനും 1 മിനിറ്റും ഉണ്ടായിരിക്കും. ജഡ്ജിമാരുടെ തീരുമാനങ്ങൾ അന്തിമമായിരിക്കും. മികച്ച മൂന്ന് കോസ്‌പ്ലേയർമാർക്ക് ക്യാഷ് പ്രൈസുകൾ ലഭിക്കും. പങ്കെടുക്കുന്ന എല്ലാവർക്കും ഇ-സർട്ടിഫിക്കറ്റുകൾ നൽകും.

അനുബന്ധം:
https://wavesindia.org/challenges-2025
https://meai.in/wam/
https://pib.gov.in/PressReleasePage.aspx?PRID=2058285


(Release ID: 2104348) Visitor Counter : 20