പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഡൽഹിയിൽ ഭൂചലനം അനുഭവപ്പെട്ടതിനെ തുടർന്ന് എല്ലാവരും ശാന്തരായിരിക്കാനും സുരക്ഷാ മുൻകരുതലുകൾ പാലിക്കാനും അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

Posted On: 17 FEB 2025 8:08AM by PIB Thiruvananthpuram

ഡൽഹിയിൽ ഭൂചലനം അനുഭവപ്പെട്ടതിനെ തുടർന്ന് എല്ലാവരും ശാന്തരായിരിക്കാനും സുരക്ഷാ മുൻകരുതലുകൾ പാലിക്കാനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭ്യർത്ഥിച്ചു. സ്ഥിതിഗതികൾ അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ശ്രീ മോദി പറഞ്ഞു.

എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചു;

ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ശാന്തരായിരിക്കാനും സുരക്ഷാ മുൻകരുതലുകൾ പാലിക്കാനും എല്ലാവരോടും അഭ്യർത്ഥിക്കുന്നു, തുടർചലനങ്ങൾക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക. അധികൃതർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.”

***

NK


(Release ID: 2103923) Visitor Counter : 29