പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഫെബ്രുവരി 16 ന് ഡൽഹിയിൽ നടക്കുന്ന ഭാരത് ടെക്സ് 2025 ൽ പ്രധാനമന്ത്രി പങ്കെടുക്കും


ടെക്സ്റ്റൈൽ മേഖലയിലെ അസംസ്കൃത വസ്തുക്കൾ മുതൽ നിർമ്മിത ഉൽപ്പന്നങ്ങൾ വരെയുള്ള മുഴുവൻ മൂല്യ ശൃംഖലയും ഒരു കുടക്കീഴിൽ ഉൾക്കൊള്ളുന്ന സവിശേഷ പരിപാടി

120 ലധികം രാജ്യങ്ങളിൽ നിന്നുള്ള നയരൂപകർത്താക്കളും ആഗോള സിഇഒമാരും, പ്രദർശകരും, അന്താരാഷ്ട്ര ഉപഭോക്താക്കളും പങ്കെടുക്കും

Posted On: 15 FEB 2025 1:51PM by PIB Thiruvananthpuram

ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ഭാരത് ടെക്സ് 2025 പരിപാടിയെ, ഫെബ്രുവരി 16 ന് വൈകിട്ട് 4 മണിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്യും.

ഫെബ്രുവരി 14 മുതൽ 17 വരെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന മെഗാ ആഗോള പരിപാടിയായ ഭാരത് ടെക്സ് 2025, അസംസ്കൃത വസ്തുക്കൾ മുതൽ നിർമ്മിത ഉൽപ്പന്നങ്ങൾ വരെയുള്ള മുഴുവൻ തുണിത്തരങ്ങളുടെയും മൂല്യ ശൃംഖലയെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന സവിശേഷ പരിപാടിയാണ്.

ടെക്സ്റ്റൈൽ വ്യവസായത്തിലെ ഏറ്റവും വലുതും സമഗ്രവുമായ പരിപാടിയായ ഭാരത് ടെക്സിൽ, രണ്ട് വേദികളിലായി മുഴുവൻ ടെക്സ്റ്റൈൽ ആവാസവ്യവസ്ഥയും പ്രദർശിപ്പിക്കുന്ന ഒരു മെഗാ എക്‌സ്‌പോയും സംഘടിപ്പിച്ചിട്ടുണ്ട് . 70-ലധികം സമ്മേളന സെഷനുകൾ, റൗണ്ട് ടേബിളുകൾ, പാനൽ ചർച്ചകൾ, മാസ്റ്റർ ക്ലാസുകൾ എന്നിവ ഉൾപ്പെടുന്ന ഒരു ആഗോളതല കോൺഫറൻസും പ്രത്യേക ഇന്നൊവേഷൻ, സ്റ്റാർട്ടപ്പ് പവലിയനുകൾ എന്നിവ ഉൾക്കൊള്ളുന്ന പ്രദർശനവും ഇതിന്റെ ഭാഗമാണ്. ഹാക്കത്തോണുകളെ അടിസ്ഥാനമാക്കിയുള്ള സ്റ്റാർട്ടപ്പ് പിച്ച് ഫെസ്റ്റ്, ഇന്നൊവേഷൻ ഫെസ്റ്റുകൾ, പ്രമുഖ നിക്ഷേപകർ വഴി സ്റ്റാർട്ടപ്പുകൾക്ക് ധനസഹായം നൽകുന്ന ടെക് ടാങ്കുകൾ, ഡിസൈൻ ചാലഞ്ചെസ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

ഭാരത് ടെക്സ് 2025, നയരൂപീകരണകർത്താക്കളെയും ആഗോള സിഇഒമാരെയും 5000-ത്തിലധികം എക്സിബിറ്റർമാർ, 120-ലധികം രാജ്യങ്ങളിൽ നിന്നുള്ള 6000 ഓളം അന്താരാഷ്ട്ര ഉപഭോക്താക്കൾ എന്നിവർക്ക് പുറമെ വിവിധ സന്ദർശകരെയും ആകർഷിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇന്റർനാഷണൽ ടെക്സ്റ്റൈൽ മാനുഫാക്ചറേഴ്സ് ഫെഡറേഷൻ (ITMF), ഇന്റർനാഷണൽ കോട്ടൺ അഡ്വൈസറി കമ്മിറ്റി (ICAC), EURATEX, ടെക്സ്റ്റൈൽ എക്സ്ചേഞ്ച്, യുഎസ് ഫാഷൻ ഇൻഡസ്ട്രി അസോസിയേഷൻ (USFIA) എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള 25-ലധികം പ്രമുഖ ആഗോള ടെക്സ്റ്റൈൽ വിഭാഗങ്ങളും സംഘടനകളും പരിപാടിയിൽ പങ്കെടുക്കും.

*** 

NK


(Release ID: 2103569) Visitor Counter : 39